• HOME
 • »
 • NEWS
 • »
 • film
 • »
 • Innocent | ഇന്നസെന്‍റ് കമ്മ്യൂണിസ്റ്റായത് സിനിമയിൽ നിന്ന് വന്നതിന്‍റെ ആവേശത്തിലോ? പ്രചരണത്തിന് മറുപടിയുമായി താരം

Innocent | ഇന്നസെന്‍റ് കമ്മ്യൂണിസ്റ്റായത് സിനിമയിൽ നിന്ന് വന്നതിന്‍റെ ആവേശത്തിലോ? പ്രചരണത്തിന് മറുപടിയുമായി താരം

'എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ തന്നെ പറഞ്ഞോളാം. മറ്റാരും ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ല'

innocent-actor

innocent-actor

 • Share this:
  ഇടതുപക്ഷക്കാരനായത് വലിയ തെറ്റാണെന്നും അതിൽ നൂറുവട്ടം പശ്ചാത്തപിക്കുന്നുവെന്നും ഇന്നസെന്‍റ് പറഞ്ഞതായുള്ള സോഷ്യൽമീഡിയ പ്രചരണത്തിൽ പ്രതികരണവുമായി താരം രംഗത്തെത്തി. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്‍റെ ചൂടറിഞ്ഞാണ് വളർന്നതും ജീവിച്ചതുമെന്നും മരണം വരെ അതിൽ മാറ്റമുണ്ടാകില്ലെന്നും ഇന്നസെന്‍റ് വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തന്‍റെ പേരിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഇന്നസെന്‍റ് രംഗത്തെത്തിയത്.

  ഇന്നസെന്‍റിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

  എന്റെ പിതാവ് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരുന്നു.
  ആ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് ഞാൻ വളർന്നതും ജീവിച്ചതും.
  മരണം വരെ അതിൽ മാറ്റമില്ല.
  എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ തന്നെ പറഞ്ഞോളാം.
  മറ്റാരും ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ല.
  എന്റെ പേരിൽ ഇറക്കിയ മറ്റൊരു വ്യാജ പ്രസ്താവന കൂടി ഇന്ന് കാണുകയുണ്ടായി. അതുകൊണ്ട് മാത്രം പറഞ്ഞതാണ്.

  ഇന്നസെന്‍റിന്‍റെ പേരിൽ പ്രചരിച്ച പോസ്റ്റർ ഇങ്ങനെ...

  'സിനിമയിൽനിന്ന് വന്നപ്പോൾ ഒരാവേശത്തിന് ഞാൻ ഇടതുപക്ഷക്കാരനായി അതെന്‍റെ വലിയ തെറ്റ് ഇന്ന് ഞാൻ നൂറുവട്ടം പശ്ചാത്തപിക്കുന്നു' ഇന്നസെന്‍റിന്‍റെ ഫോട്ടോ ഉൾപ്പടെയുള്ള പോസ്റ്ററിലെ വരികളാണിത്. കൂടാതെ, 'കമ്മ്യൂണിസം യഥാർഥത്തിൽ ജനസേവനത്തിന്‍റെ ഏഴയലത്ത് പോലും പ്രവർത്തിക്കുന്നില്ല. ഇവിടെ നേതാക്കൾ ഉല്ലസിക്കുന്നു. അണികൾ ത്യാഗങ്ങൾ സഹിച്ച് ആർപ്പുവിളിക്കുന്നു. പൊതുജനം നിസഹായരായി നോക്കി നിൽക്കുന്നു'- എന്നും ഇന്നസെന്‍റ് പറഞ്ഞതായി പ്രചരണമുണ്ടായിരുന്നു.

  ഏതായാലും ഇക്കാര്യത്തിൽ സോഷ്യൽ മീഡിയ പ്രചരണം വ്യാപകമായതോടെയാണ് ഇന്നസെന്‍റ് ഫേസ്ബുക്കിൽ പ്രതികരണവുമായി രംഗത്തെത്തിയത്. ഏതായാലും ഇന്നസെന്‍റിന്‍റെ പ്രതികരണം ഫേസ്ബുക്കിൽ വൈറലായി കഴിഞ്ഞു. ഇതിനോടകം നൂറു കണക്കിന് ആളുകൾ ഈ പോസ്റ്റിൽ ലൈക് ചെയ്യുകയും കമന്‍റിടുകയും ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

  ചത്തതുപോലെ അഭിനയിച്ച മൽസ്യത്തെ കരയിലെത്തിച്ചപ്പോൾ 59000 രൂപ; പൊന്നിൻ വിലയുള്ള മീൻ പടത്തിക്കോര!

  കൊല്ലം: വ്യാഴാഴ്ച രാത്രി മീൻപിടുത്തം കഴിഞ്ഞ് കായംകുളം തുറമുഖത്തിലേക്ക് മടങ്ങുകയായിരുന്നു 'പൊന്നുതമ്പുരാൻ' വള്ളവും അതിലെ മൽസ്യത്തൊഴിലാളികളും. അപ്പോഴാണ്, കടലിൽ 'ചത്തുപൊങ്ങിക്കിടക്കുന്ന' പ്രത്യേകതരം മൽസ്യത്തെ അവർ ശ്രദ്ധിച്ചത്. ഇത്രയും കാലത്തെ മൽസ്യബന്ധന ജീവിതത്തിൽ ഇതുപോലെയൊരു മൽസ്യത്തെ വള്ളത്തിലുണ്ടായിരുന്ന സ്രാങ്കായ ഗിരീഷ് കുമാറും ഗോപനും കണ്ടിട്ടില്ല. അങ്ങനെ ആ മീനിനെ പിടിക്കാൻ ഇരുവരും കടലിലേക്ക് ചാടി. തൊട്ടടുത്ത് എത്തിയപ്പോഴാണ് ചത്തതുപോലെ കിടന്ന മീൻ ജീവൻ വെച്ചതുപോലെ നീന്താൻ തുടങ്ങിയത്. എന്നാൽ വിടാൻ ഗിരീഷും ഗോപനും തയ്യാറായിരുന്നില്ല. അവർ ഏറെ ശ്രമപ്പെട്ട് ആ മീനിനെ പിടികൂടി പൊന്നുതമ്പുരാൻ' വള്ളത്തിലെത്തിച്ചു. തൂക്കി നോക്കിയപ്പോൾ 20 കിലോ ഭാരമുണ്ട്. പക്ഷേ മീൻ ഏതാണെന്ന് അറിയില്ല.

  Also Read- Kerala Police | 'പ്രേത'ത്തെ ഒഴിപ്പിക്കാൻ കേരള പൊലീസ്; മൃതദേഹ പരിശോധനയിലെ 'പ്രേത വിചാരണ' ഒഴിവാക്കിയേക്കും

  അങ്ങനെയാണ് മൽസ്യത്തൊഴിലാളികൾ അംഗങ്ങളായ 'കേരളത്തിന്‍റെ സൈന്യം' എന്ന വാട്സാപ്പ് ഗ്രൂപ്പിലേക്ക് പിടിച്ച മൽസ്യത്തിന്‍റെ ചിത്രം അയച്ചുനൽകിയത്. വൈകാതെ ലഭിച്ച മറുപടി കണ്ട് ഗിരീഷ് കുമാറും ഗോപനും അമ്പരന്നു. ഇത് ഏറെ വിലപിടിപ്പുള്ള പടത്തിക്കോര എന്ന മീൻ ആണത്രെ. ഔഷധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഈ മൽസ്യത്തിന് കിലോയ്ക്ക് രണ്ടായിരത്തിന് മുകളിൽ വിലയുണ്ട്. എന്നാൽ ഈ മീൻ ലേലത്തിൽ പോകണമെങ്കിൽ കൊല്ലം നീണ്ടകരയിൽ എത്തിക്കണമെന്നും വിവരം ലഭിച്ചു. അങ്ങനെ കായംകുളം തുറമുഖത്തേക്ക് വിട്ട പൊന്നുതമ്പുരാൻ വള്ളം നീണ്ടകരയിലേക്ക് തിരിച്ചുവിട്ടു.

  നീണ്ടകരയിൽ എത്തിച്ച് പടത്തിക്കോരയെ ലേലത്തിൽവെച്ചു. 20 കിലോ ഭാരമുള്ള പടത്തിക്കോരയ്ക്ക് ലേലത്തിൽ ലഭിച്ചത് 5900 രൂപയാണ്. ഒരു കിലോയ്ക്ക് 3000 രൂപയോളമാണ് ലഭിച്ചത്. പുത്തന്‍തുറ സ്വദേശി കെ.ജോയ് ആണ് പടത്തിക്കോരയെ ലേലത്തില്‍ പിടിച്ചത്. നീണ്ടകരയിൽ പടത്തിക്കോര ലേലത്തിനുണ്ടെന്ന വിവരം സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. അതുകൊണ്ടുതന്നെ ലേലത്തിൽ പങ്കെടുക്കാൻ നിരവധിപ്പേർ എത്തിയിരുന്നു. വാശിയേറിയ ലേലത്തിനൊടുവിലാണ് കെ ജോയ് 59000 രൂപയ്ക്ക് പടത്തിക്കോരയെ സ്വന്തമാക്കിയത്. ആറാട്ടുപുഴ കള്ളിക്കാട് സ്വദേശി വിനോദിന്‍റെ ഉടമസ്ഥതയിലുള്ളതാണ് പൊന്നുതമ്പുരാൻ വള്ളം.

  എന്താണ് പടത്തിക്കോര?

  വലിയ ചെതുമ്പലോട് കൂടി മൽസ്യമാണിത്. ചാരനിറത്തിലുള്ള പടത്തിക്കോരയുടെ വയറിനോട് ചേർന്ന് പളുങ്ക് എന്ന് മൽസ്യത്തൊഴിലാളികൾ വിളിക്കുന്ന ഭാഗമാണ് പടത്തിക്കോരയുടെ മൂല്യം വർദ്ധിപ്പിക്കുന്നത്. ഏറെ ഔഷധമൂല്യമുള്ള ഈ ഭാഗമാണ് വില വർദ്ധനയ്ക്ക് പ്രധാന കാരണം. വെളുത്ത സ്പോണ്ട് പോലെയുള്ള ഈ പളുങ്ക് ഉപയോഗിച്ചാണ് ശസ്ത്രക്രിയ നൂലുകൾ നിർമ്മിക്കുന്നത്. ഔഷധ നിർമ്മാണ ശാലകൾ വൻവില നൽകിയാണ് ഈ മൽസ്യത്തിന്‍റെ പളുങ്ക് ഭാഗം വാങ്ങുന്നത്. ഔഷധ ഗുണം മാത്രമല്ല, രുചിയിലും കേമനാണ് പടത്തിക്കോര. ആളനക്കം ഉണ്ടെങ്കിൽ ചത്തതുപോലെ കിടന്ന് സ്വയം രക്ഷപെടാനും കഴിയുന്ന മൽസ്യമാണിത്.

  കൊല്ലത്ത് ആദ്യമായല്ല പടത്തിക്കോരയെ ലഭിച്ചത്. കഴിഞ്ഞ വർഷം ജനുവരി മൂന്നിനും പടത്തിക്കോരയെ ലഭിച്ചിരുന്നു. അന്ന് 25 കിലോയോളം തൂക്കം വരുന്ന പടത്തിക്കോര 47000 രൂപയ്ക്കാണ് ലേലത്തിൽ വിറ്റുപോയത്. വളരെ അപൂർവ്വമായി കണ്ടുവരുന്ന പടത്തിക്കോരയെ സംസ്ഥാനത്തെ ഹാർബറുകളിലും അടുത്തകാലത്ത് ലഭിച്ചത് കൊല്ലത്ത് മാത്രമാണെന്ന സവിശേഷതയുമുണ്ട്.
  Published by:Anuraj GR
  First published: