ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. 16ന് പുലര്‍ച്ചെയാണ് ജൂബിലി മിഷന്‍ ആശുപത്രിയില്‍ സച്ചിയെ പ്രവേശിപ്പിച്ചത്. തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നും ഹൈപോക്സിക് ബ്രെയിന്‍ ഡാമേജ് (എന്തെങ്കിലും കാരണത്താല്‍ തലച്ചോറിലേക്ക് ഓക്സിജന്‍ എത്താത്ത അവസ്ഥ) സംഭവിച്ചിട്ടുണ്ടെന്നും ജൂബിലി മിഷന്‍ ആശുപത്രി 16ന് പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല .
advertisement
നിയമ ബിരുദധാരിയായ സച്ചി സുഹൃത്ത് സേതുവുമൊന്നിച്ച് സച്ചി - സേതു എന്ന പേരിൽ ചോക്കളേറ്റ് ( 2007) , റോബിൻഹുഡ് ( 2009 ) , സീനിയേഴ്സ് (2011) , മെയ്ക്കപ്പ് മേൻ ( 2011 ), ഡബിൾസ് ( 2011 ) എന്നീ സിനിമകൾക്ക് ശേഷം സ്വതന്ത്ര രചയിതാവായി റൺ ബേബി റൺ ( 2012 ), ചേട്ടായീസ് ( 2012 ) , രാമലീല ( 2017 ), ഡ്രൈവിംഗ് ലൈസൻസ് ( 2019 ) എന്നി ചിത്രങ്ങൾ ചെയ്തു . 2017 ൽ ഷെർലക്ക് ടോംസ് എന്ന ചിത്രത്തിൽ സഹ രചയിതാവായി .
അനാർക്കലി ( 2015 ), അയ്യപ്പനും കോശിയും (2020 ) എന്നിവയാണ് എഴുതി സംവിധാനം ചെയ്ത സിനിമകൾ.കവി , തിയേറ്റർ ആർട്ടിസ്റ്റ് , ചലച്ചിത്ര നിർമ്മാതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് .
കൊടുങ്ങല്ലൂർ സ്വദേശിയായ സച്ചി എറണാകുളം തൃപ്പുണിത്തുറയിലായിരുന്നു താമസം. നിയമ വിദഗ്ദൻ കൂടിയായ സച്ചി ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ ഭരണ സമിതി അംഗമാണ് .
കൊടുങ്ങല്ലൂർ സ്വദേശിയായ സച്ചി അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. എട്ടുവർഷം കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തു.സുഹൃത്തായ സേതുവുമൊത്ത് 2007ൽ എഴുതിയ 'ചോക്ലേറ്റ്' സിനിമയിലൂടെയാണ് മലയാള സിനിമയിലെ എണ്ണം പറഞ്ഞ എഴുത്തുകാരിൽ ഒരാളായത് . ഇരുവരുടേതുമായി റോബിൻഹുഡ്, മേക്കപ്പ് മാൻ, സീനിയേഴ്സ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ പിറവിയെടുത്തു.
2011ൽ ഡബിൾസിന് ശേഷം സച്ചിയും സേതുവും കൂട്ടുകെട്ട് പിരിഞ്ഞു. പിന്നീട് സച്ചി തിരക്കഥയെഴുതിയ മോഹൻലാൽ നായകനായ ജോഷി ചിത്രം 'റൺ ബേബി റൺ' 2012ലെ വമ്പൻ ഹിറ്റായിരുന്നു. വൻ തരംഗം സൃഷ്ടിച്ച ദിലീപ് നായകനായ രാമലീല, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ ഒരുമിച്ച ഡ്രൈവിംഗ് ലൈസൻസ് എന്നിവയും സച്ചിയുടെ രചനയാണ്.
TRENDING:ലേശം കൗതുകം കൂടി; ചൈനയോടുള്ള രോഷം തീർക്കാൻ ബിജെപി പ്രവർത്തകർ കത്തിച്ചത് ഉത്തരകൊറിയൻ ഏകാധിപതിയുടെ കോലം [NEWS]News 18 വാർത്ത തുണച്ചു; തമിഴ്നാട്ടിലേക്ക് മാറ്റാനിരുന്ന ഡയറി ഫാം കേരളത്തിൽ തന്നെ തുടങ്ങും; നന്ദി പറഞ്ഞ് സംരംഭകൻ [NEWS]KSEB Bill വൈദ്യുതി ബില്ലില്‍ വന്‍ ഇളവുമായി സർക്കാർ; 10 പ്രധാന കാര്യങ്ങൾ [NEWS]
2015ൽ പുറത്തിറങ്ങിയ അനാർക്കലിയിലൂടെ സംവിധായകനായി. ഈ സിനിമയിലെ നായകന്മാരായ പൃഥ്വിരാജ്-ബിജു മേനോൻ എന്നിവരെ കൂട്ടി വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്ത 'അയ്യപ്പനും കോശിയും ബോക്സ്' ഓഫീസ് തൂത്തുവാരി. 50 കോടി ക്ലബ്ബും കടന്ന ചിത്രം ഹിന്ദിയിലേക്ക് റീമേക് ചെയ്യാനുള്ള അവകാശം ജോൺ എബ്രഹാമിന്റെ നിർമ്മാണ കമ്പനിയായ ജെ.എ. എന്റർടൈൻമെന്റ് സ്വന്തമാക്കിയത് അടുത്തിടെയാണ്.
ബിജു മേനോൻ ചിത്രം ചേട്ടായീസിലൂടെ നിർമ്മാതാവായി. ബിജു മേനോൻ, ഷാജൂൺ കരിയാൽ, പി. സുകുമാർ, സുരേഷ് കൃഷ്ണ എന്നിവരോടൊപ്പം 'തക്കാളി ഫിലിംസ്' എന്ന ബാനറിൽ 'ചേട്ടായീസ്' സിനിമ നിർമ്മിച്ചു.