ലേശം കൗതുകം കൂടി; ചൈനയോടുള്ള രോഷം തീർക്കാൻ ബിജെപി പ്രവർത്തകർ കത്തിച്ചത് ഉത്തരകൊറിയൻ ഏകാധിപതിയുടെ കോലം

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

News18 Malayalam | news18-malayalam
Updated: June 18, 2020, 9:08 PM IST
ലേശം കൗതുകം കൂടി; ചൈനയോടുള്ള രോഷം തീർക്കാൻ ബിജെപി പ്രവർത്തകർ കത്തിച്ചത് ഉത്തരകൊറിയൻ ഏകാധിപതിയുടെ കോലം
News18 Malayalam
  • Share this:
പശ്ചിമബംഗാളിലെ അസൻസോളിൽ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഏതാനും ബിജെപി പ്രവർത്തകർ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ കോലം കത്തിക്കുന്നതാണ് വീഡിയോയിൽ. എന്തിനാണ് കിം ജോങ് ഉന്നിന്റെ കോലം കത്തിച്ചത് എന്നാകും സംശയം. ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള തർക്കത്തിനൊന്നും ഇവിടെ സ്ഥാനമില്ല.

ചൈനയോടുള്ള ദേഷ്യം തീർക്കാനാണ് പ്രവർത്തകർ തെരുവിൽ റാലി നടത്തിയത്. ചൈനാ ബഹിഷ്കരണം ആഹ്വാനം ചെയ്തുകൊണ്ടുള്ള മുദ്രാവാക്യം വിളിച്ച പ്രവർത്തകർ കോലവും കത്തിച്ചു. ചൈനീസ് പ്രസിഡന്റ് സി ജിൻപിങ്ങിന് പകരം കോലം ഒരുക്കിയപ്പോൾ ഉത്തരകൊറിയൻ ഏകാധിപതിയായി പോയെന്നുമാത്രം.

ബിജെപിയുടെ മാസ്ക് ധരിച്ചെത്തിയ പ്രവർത്തകർ പ്രതിഷേധിക്കുന്നത് വീഡിയോയിൽ കാണാം. ചൈനീസ് 'പ്രധാനമന്ത്രി കിങ് ജോങിന്റെ' കോലം കത്തിക്കാൻ പോവുകയാണെന്നും പ്രവർത്തകൻ പറയുന്നുണ്ട്. വീഡിയോ കാണാം.വീഡിയോ ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. ട്വിറ്ററിലും ട്രെൻഡിങ്ങായി:ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ നടന്ന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയിലാകെ ചൈനാ വിരുദ്ധ തരംഗം അലയടിക്കുകയാണ്. ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനങ്ങളുയർന്നുകഴിഞ്ഞു. #BoycottChina, #BoycottMadeinChina, #BoycottChineseProducts തുടങ്ങിയ ഹാഷ്ടാഗുകളും സോഷ്യൽമീഡിയയിൽ ട്രെൻഡിങ്ങാവുകയാണ്.

TRENDING:Sabarimala Airport ശബരിമല വിമാനത്താവളത്തിന് 2263 ഏക്കർ ഏറ്റെടുക്കാൻ സർക്കാർ അനുമതി [NEWS]ഓപ്പറേഷൻ കമലിന് മണിപ്പൂരിൽ റിവേഴ്‌സ്; വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് സുവർണാവസരമോ ? [NEWS]Rape in Moving Bus | മക്കളോടൊപ്പം പോയ അമ്മയെ ഓടുന്ന ബസിൽ ബലാത്സംഗം ചെയ്തു [NEWS]

കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റമുട്ടലിൽ ഇന്ത്യൻ സൈനികരെ കാണാതായിട്ടില്ലെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. സംഘട്ടനത്തിൽ ഉൾപ്പെട്ട ചില ജവാന്മാരെ ചൈന പിടിച്ചുക്കൊണ്ടു പോയെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് വിശദീകരണം.

ചൈനയുമായുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. നിരവധി പേർ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ചൈനുടെ ഭാഗത്ത് എത്രപേർ കൊല്ലപ്പെട്ടെന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. സംഘട്ടനം നടന്ന ഗൽവാനിലെ പട്രോൾ പോയിന്റ് 14ൽ ഇന്ത്യയും ചൈനയും തമ്മിൽ മേജർ ജനറൽ തലത്തിൽ നടന്ന ആറ് മണിക്കൂറിലേറേ നീണ്ടുനിന്ന ചർച്ച അവസാനിച്ചു. ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
First published: June 18, 2020, 9:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading