News 18 വാർത്ത തുണച്ചു; തമിഴ്നാട്ടിലേക്ക് മാറ്റാനിരുന്ന ഡയറി ഫാം കേരളത്തിൽ തന്നെ തുടങ്ങും; നന്ദി പറഞ്ഞ് സംരംഭകൻ

Last Updated:

ഒന്നരക്കോടിയോളം രൂപ ചെലവിട്ടാണ് പ്രവാസികളും ഐ.ടി. ഉദ്യോഗസ്ഥരുമടക്കം 12 പേർ ചേർന്ന് ഫാം ആരംഭിച്ചത്. എന്നാൽ, ഫാമിന് പഞ്ചായത്ത് ലൈസൻസ് നൽകിയില്ല. മലിനീകരണ നിയന്ത്രണ ബോർഡും ഉടക്കുവെച്ചു. ഫാമിന്റെ ഗണ്യമായ ഭാഗം കോൺക്രീറ്റ് ചെയ്യണമെന്നും 20 അടി ഉയരത്തിൽ ഇഷ്ടിക ഉപയോഗിച്ച് ഭിത്തി നിർമ്മിയ്ക്കണമെന്നുമായിരുന്നു നിർദേശം. 15 ദിവസത്തിനുള്ളിൽ പ്രവൃത്തി ചെയ്തില്ലെങ്കിൽ പൂട്ടണമെന്നും ആവശ്യപ്പെട്ടു. ഇതു ന്യൂസ് 18 വാർത്തയാക്കിയതോടെ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ ലൈവിൽ എത്തി. പ്രവർത്തിക്കാൻ തടസ്സമുണ്ടാകില്ലെന്ന് ഉറപ്പുനൽകി.

ഏറെ പ്രതീക്ഷയോടെ ആരംഭിച്ച ഡയറി ഫാം ചുവപ്പുനാടയിൽ കുടുങ്ങിയതോടെ തമിഴ്നാട്ടിലേക്ക് പറിച്ചുനടാനായിരുന്നു സംരംഭകർ തീരുമാനിച്ചിരുന്നത്. ഈ ദുരിത വാർത്ത ന്യൂസ് 18 റിപ്പോർട്ട് ചെയ്തതോടെ വ്യവസായ മന്ത്രി ഇ പി ജയരാജൻ തന്നെ ഇടപെട്ട് തടസങ്ങൾ നീക്കുമെന്ന് അറിയിച്ചു. ഇതോടെ കേരളത്തിൽ തന്നെ ഡയറി ഫാം തുടങ്ങാനാണ് തീരുമാനം. ന്യൂസ് 18ന് നന്ദി പറഞ്ഞ് സംരംഭകരിലൊരാളായ കെ. സുരേഷ് രംഗത്തെത്തി.
അങ്കമാലി ചന്ദ്രമണി ഫാം തുടങ്ങിയ സംരംഭകരുടെ ദുരിതം ന്യൂസ് 18 വാർത്തയിലൂടെയാണ് പുറംലോകം അറിഞ്ഞത്. ഒന്നരക്കോടിയോളം രൂപ ചെലവിട്ടാണ് പ്രവാസികളും ഐ.ടി. ഉദ്യോഗസ്ഥരുമടക്കം 12 പേർ ചേർന്ന് ഫാം ആരംഭിച്ചത്. എന്നാൽ, ഫാമിന് പഞ്ചായത്ത് ലൈസൻസ് നൽകിയില്ല. 14 തൊഴിലാളികളുള്ള ഫാം ഡീംഡ് ലൈസൻസിലാണ് ഇപ്പോൾ പ്രവർത്തിയ്ക്കുന്നത്.
മലിനീകരണ നിയന്ത്രണ ബോർഡും ഉടക്ക് വെച്ചു. ഫാമിന്റെ ഗണ്യമായ ഭാഗം കോൺക്രീറ്റ് ചെയ്യണമെന്നും 20 അടി ഉയരത്തിൽ ഇഷ്ടിക ഉപയോഗിച്ച് ഭിത്തി നിർമ്മിയ്ക്കണമെന്നുമായിരുന്നു നിർദേശം. 15 ദിവസത്തിനുള്ളിൽ പ്രവൃത്തി ചെയ്തില്ലെങ്കിൽ പൂട്ടണമെന്നും ആവശ്യപ്പെട്ടു. ഇതു ന്യൂസ് 18 വാർത്തയാക്കിയതോടെ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ ലൈവിൽ എത്തി. എല്ലാ തടസ്സങ്ങളും നീക്കാമെന്നും അറിയിച്ചു.
advertisement
ഇതിന് പിന്നാലെയാണ് ന്യൂസ് 18ന് നന്ദി അറിയിച്ച് കെ. സുരേഷ് ഫേസ് ബുക്കിൽ പോസ്റ്റിട്ടത്.
പോസ്റ്റ് ഇങ്ങനെ
ഇപ്പോൾ ന്യൂസ് 18 ൽ വന്നു സംസാരിച്ചത് ഞാനാണ്. കഴിഞ്ഞ ഒരു വർഷമായി ന്യായമായി കിട്ടേണ്ട ഒരു ലൈസൻസിനു വേണ്ടി കയറിയിറങ്ങി തളർന്നിട്ടും, രണ്ടു സ്റ്റോപ്പ് മെമ്മോയും എണ്ണിയാലൊടുങ്ങാത്ത നോട്ടീസുകളും വന്നിട്ടും ഞങ്ങളിതു നേരായ വഴിയിൽ പരിഹരിക്കാനാണ് ശ്രമിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സുഹൃത്തുക്കളെയും പൊതുപ്രവർത്തകരെ യുമൊക്കെയായി എത്രയോ ആളുകളെ ഞങ്ങളിതു പറഞ്ഞു ശല്യം ചെയ്തിട്ടുണ്ട്. ഒരുപാട് പേര് ഈ പ്രശ്നത്തിൽ ഇടപെട്ടു, സഹായിച്ചു. എന്നിട്ടും പുതിയ പുതിയ കുരുക്കുകൾ വന്നുകൊണ്ടേയിരുന്നു. എന്നിട്ടു പോലും ഇക്കാര്യത്തിൽ ഞങ്ങളിൽ ആരും തന്നെ ഒരു പരസ്യപ്രതികരണം നടത്തിയിരുന്നില്ല.
advertisement
ലാഭകരമായും നിയമപരമായും നടത്താം എന്ന് ഉറപ്പുള്ള ഒരു സംരംഭം തുടക്കത്തിലേ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിൽ കടുത്ത നിരാശയുമുണ്ടായിരുന്നു. മെയ് മാസം 19ാം തിയതി ഉടനടി അടച്ചുപൂട്ടാൻ നോട്ടീസ് കിട്ടി, അതിനു ശേഷം ഒരുപാട് ശ്രമങ്ങൾക്ക് ശേഷം തുറവൂർ പഞ്ചായത്ത് ഞങ്ങളുടെ ഫാമിൽ പരിശോധന നടത്തുകയും ഞങ്ങൾക്ക് ലൈസൻസിന് അർഹതയുണ്ട് എന്ന് ബോധ്യം വരികയും ചെയ്തപ്പോഴാണ് കഴിഞ്ഞ പത്താം തീയതി ഞങ്ങൾക്ക് ലൈസൻസ് നൽകണം എന്ന് ഭരണസമിതി മാനിച്ചത്. എന്നാൽ കൃത്യമായി അന്നേ ദിവസം തന്നെ ഫാമിന്റെ പരിസരം മുഴുവൻ കോൺക്രീറ്റ് തറ ഉണ്ടാക്കണം എന്നും ഇരുപതടി ഉയരത്തിൽ ഇഷ്ടിക കെട്ടി മറയ്ക്കണം എന്നും അത് പതിനഞ്ചു ദിവസത്തിനുള്ളിൽ ചെയ്തിട്ട് അറിയിക്കണം എന്നും മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും നോട്ടീസ് ലഭിക്കുന്നു. കഴിഞ്ഞ ഫെബ്രുവരി രണ്ടാം തീയതിയാണ് ഞങ്ങൾ ബോർഡിൽ അപേക്ഷ നൽകിയത്, ആ അപേക്ഷയ്ക്ക് ഒരു പ്രതികരണമുണ്ടായത് ഒരുപാട് കഷ്ടപ്പെട്ടതിനു ശേഷം പഞ്ചായത്ത് ഞങ്ങൾക്ക് അനുമതി നൽകാൻ തീരുമാനിച്ച ദിവസം തന്നെയായതു യാദൃച്ഛികമായിരിക്കാം.
advertisement
TRENDING:Sabarimala Airport ശബരിമല വിമാനത്താവളത്തിന് 2263 ഏക്കർ ഏറ്റെടുക്കാൻ സർക്കാർ അനുമതി [NEWS]ഓപ്പറേഷൻ കമലിന് മണിപ്പൂരിൽ റിവേഴ്‌സ്; വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് സുവർണാവസരമോ ? [NEWS]Rape in Moving Bus | മക്കളോടൊപ്പം പോയ അമ്മയെ ഓടുന്ന ബസിൽ ബലാത്സംഗം ചെയ്തു [NEWS]
പഞ്ചായത്ത് തീരുമാനത്തിന്റെ മിനിട്സും ലൈസൻസിനായുള്ള ബാക്കി നടപടികളെയും പറ്റി അന്വേഷിച്ചപ്പോൾ ഇനി പൊല്യൂഷൻ കൺട്രോൾ ബോർഡിൽ നിന്നും അവർ പറഞ്ഞ കാര്യങ്ങൾ ചെയ്തിട്ട് കൺസന്റ് വാങ്ങി വാ, അപ്പോൾ ലൈസൻസിന്റെ കാര്യം പരിഗണിക്കാം എന്ന മറുപടി കിട്ടിയപ്പോഴാണ് ഞങ്ങളുടെ കൺട്രോൾ പോയത്. അപ്പോഴാണ് ഞാൻ ആദ്യമായി ഈ വിഷയത്തിൽ ഒരു ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടതും. ഇളക്കി മാറ്റാവുന്ന സ്ട്രക്ച്ചർ ആണ് ഈ ഫാമിനുള്ളത്. പതിനഞ്ചു ലക്ഷം രൂപ മുടക്കി വീണ്ടും ഈ പറഞ്ഞ പണികളെല്ലാം ചെയ്ത് ഇതേപോലുള്ള ഡിപ്പാർട്ട്മെന്റുകളുടെ ദയാവായ്പ്പിന് കാത്തിരിക്കുന്നതിലും നല്ലത് പൊളിച്ചു തമിഴ്‌നാട്ടിൽ പോകുന്നതാണ് എന്നൊരു പ്രായോഗിക തീരുമാനത്തിലേക്ക് കടക്കാൻ ഞങ്ങൾ നിർബന്ധിതരാവുകയായിരുന്നു. ഇത് ഇതേപോലെ കൊണ്ടുപോയി അവിടെ പുനഃസ്ഥാപിക്കാൻ വേണ്ടിവരുന്നത് പരമാവധി പത്തുലക്ഷം രൂപയാണ്. പിന്നെന്തിനു ഇനിയും ഇവിടെ സമയം പാഴാക്കണം എന്നാണ് ചിന്തിച്ചത്.
advertisement
ഇപ്പോൾ ഇത് വാർത്തയായിരുന്നു, അതേ തുടർന്ന് പ്രശ്ന പരിഹാരത്തിനും സാധ്യത തെളിഞ്ഞിരിക്കുന്നു.വ്യവസായ മന്ത്രി തന്നെ ഞങ്ങൾക്ക് നിയമപരമായി പ്രവർത്തിക്കാൻ തടസമുണ്ടാവില്ല എന്ന ഉറപ്പു നൽകി. സന്തോഷമുണ്ട്, ആശ്വാസമുണ്ട്, അദ്ദേഹത്തോടും ഞങ്ങളെ സഹായിച്ച മറ്റെല്ലാവരോടും നന്ദി അറിയിക്കുന്നു.
നറുംപാൽ ഫാം താമസിയാതെ പൂർണ്ണ രീതിയിൽ പ്രവർത്തനം തുടങ്ങുമെന്നും പാലും അനുബന്ധ ഉൽപ്പന്നങ്ങളും താമസിയാതെ മാർക്കറ്റിൽ എത്തുമെന്നും ഇതിനാൽ അറിയിക്കുകയാണ്.
കേരളം മാറേണ്ടതുണ്ട്, മാറുമെന്ന് കരുതി മുന്നോട്ടു പോകുകയാണ്.
എല്ലാവർക്കും നന്ദി.
ഈ മാസം 15ന് സംരംഭകരുടെ ദുരിതം വിവരിച്ചുകൊണ്ട് സുരേഷ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ്
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
News 18 വാർത്ത തുണച്ചു; തമിഴ്നാട്ടിലേക്ക് മാറ്റാനിരുന്ന ഡയറി ഫാം കേരളത്തിൽ തന്നെ തുടങ്ങും; നന്ദി പറഞ്ഞ് സംരംഭകൻ
Next Article
advertisement
വീണ്ടും കമലും രജനിയും; പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് പങ്കിട്ട് കമൽ ഹാസൻ
വീണ്ടും കമലും രജനിയും; പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് പങ്കിട്ട് കമൽ ഹാസൻ
  • കമൽ ഹാസനും രജനീകാന്തും വീണ്ടും ഒന്നിക്കുന്നതായി കമൽ SIIMA 2025-ൽ സ്ഥിരീകരിച്ചു.

  • രാജ് കമൽ ഫിലിംസ്, റെഡ് ജയന്റ് മൂവീസിന്റെ സംയുക്ത നിർമ്മാണത്തിൽ പുതിയ ചിത്രം.

  • രജനീകാന്തിനൊപ്പം സിനിമയിൽ മത്സരമല്ല, ബഹുമാനമാണെന്ന് കമൽ ഹാസൻ വ്യക്തമാക്കി.

View All
advertisement