KSEB Bill വൈദ്യുതി ബില്ലില്‍ വന്‍ ഇളവുമായി സർക്കാർ; 10 പ്രധാന കാര്യങ്ങൾ

Last Updated:

KSEB Bill സംസ്ഥാനത്തെ വൈദ്യുതി ബില്ലില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്തെ വൈദ്യുതി ബില്ലില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭീമമായ തുക വൈദ്യുതി ബില്ലായി അടയ്‌ക്കേണ്ടി വരുന്നു എന്ന വ്യാപക പരാതിയുടെ പശ്ചാത്തലത്തിലാണ് വൈദ്യുതി ബില്ലിൽ ഇളവ് പ്രഖ്യാപിച്ചത്. ഒന്നിച്ച് തുക അടയ്ക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് തവണ സൗകര്യം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പ്രഖ്യാപിച്ച 10 പ്രധാന ഇളവുകൾ
1. 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 500 വാട്ട് കണക്ടഡ് ലോഡുള്ളവര്‍ ബില്‍ അടയ്ക്കേണ്ട
2. 40 യൂണിറ്റ് / 1000 വാട്ട് കണക്ടഡ് ലോഡുള്ള ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 1.50 രൂപ മതി
3. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധിച്ച തുകയുടെ പകുതി സബ്സിഡി
4. 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധിച്ച തുകയുടെ 30 ശതമാനം സബ്സിഡി
advertisement
5. 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധിച്ച തുകയുടെ 25 ശതമാനം സബ്സിഡി
advertisement
6. 150 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധിച്ച തുകയുടെ 20 ശതമാനം സബ്സിഡി
7. വൈദ്യുതി ബോര്‍ഡിന് 200 കോടിരൂപയുടെ അധികബാധ്യതയെന്ന് മുഖ്യമന്ത്രി
8. 90 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഗുണം; ലോക്ഡൗണ്‍ ബില്‍ 5 തവണയായി അടയ്ക്കാം
9. ലോക്ഡൗണ്‍ ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ വൈദ്യുതി വിച്ഛേദിക്കില്ല
10. ലോക്ഡൗണ്‍ ബില്‍ 5 തവണയായി അടയ്ക്കാം
മുഖ്യമന്ത്രിയുടെ വിശദീകരണം
സാധാരണ നിലയില്‍ത്തന്നെ വൈദ്യുതി ഉപഭോഗം വര്‍ധിക്കുന്ന സമയമാണ് ഫെബ്രുവരി-മെയ് കാലം. ഇത്തവണ ലോക്ക്ഡൗണ്‍ കൂടി ആയതിനാല്‍ കുടുംബാംഗങ്ങളെല്ലാം വീടുകളിലായിരുന്നു. വൈദ്യുതി ഉപഭോഗം വലിയ തോതില്‍ വര്‍ധിച്ചു. ലോക്ക്ഡൗണ്‍മൂലം റീഡിങ് എടുക്കാന്‍ കഴിയാതിരുന്നതിനാല്‍ നാലുമാസത്തെ ബില്ലാണ് ഒന്നിച്ചു കൊടുത്തത്. അതോടെ ബില്‍ തുക കണ്ട് പലരും അമ്പരന്നു. പ്രതിഷേധവും വന്നു.
advertisement
താരീഫ് ഘടനയിലോ വൈദ്യുതി നിരക്കുകളിലോ യാതൊരു വ്യത്യാസവും ഇപ്പോള്‍ വരുത്തിയിട്ടില്ല. എങ്കില്‍ക്കൂടി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അവ പരിശോധിക്കാനും പിശകുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്താനും വൈദ്യുതി ബോര്‍ഡിനോട് പരാതി ശ്രദ്ധയില്‍ വന്നപ്പോള്‍ തന്നെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ ബോര്‍ഡ് ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. ഒന്നിച്ച് തുക അടക്കുന്നതിന് പ്രയാസമുള്ളവര്‍ക്ക് തവണ അനുവദിച്ചു.
40 യൂണിറ്റ് / 1000 വാട്ട് കണക്ടഡ് ലോഡുള്ള ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 1.50 രൂപ മതി. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധിച്ച തുകയുടെ പകുതി സബ്സിഡിയായി നൽകും. വൈദ്യുതി ബോര്‍ഡിന് 200 കോടിരൂപയുടെ അധികബാധ്യതയാണ്. 90 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഗുണം. ലോക്ഡൗണ്‍ ബില്‍ 5 തവണയായി അടയ്ക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KSEB Bill വൈദ്യുതി ബില്ലില്‍ വന്‍ ഇളവുമായി സർക്കാർ; 10 പ്രധാന കാര്യങ്ങൾ
Next Article
advertisement
'സിനിമ സെന്‍സറിങ് നടത്തുന്നത് മദ്യപിച്ചിരുന്ന്; നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
'നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
  • സി.പി.എം നേതാവ് ജി. സുധാകരൻ സെൻസർ ബോർഡിനെതിരെ മദ്യപാന ആരോപണം ഉന്നയിച്ചു.

  • മോഹൻലാൽ അടക്കമുള്ള നടന്മാർ സിനിമയുടെ തുടക്കത്തിൽ മദ്യപിക്കുന്ന റോളിൽ വരുന്നതായി സുധാകരൻ പറഞ്ഞു.

  • മദ്യപാനത്തിനെതിരെ സന്ദേശമില്ലെന്നും മലയാളികളുടെ സംസ്കാരം മാറുകയാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

View All
advertisement