TRENDING:

Elaveezhapoonchira Movie | തോക്കില്‍ തിരനിറച്ച് സൗബിൻ ; 'ഇലവീഴാപൂഞ്ചിറ'യുടെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

Last Updated:

മലയാളത്തിൽ ആദ്യമായി DOLBY VISION 4 K HDRയിൽ പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ഇലവീഴാപൂഞ്ചിറയ്ക്കുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജോസഫ്, നായാട്ട് എന്നീ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ഷാഹി കബീറിന്‍റെ ആദ്യ സംവിധാന സംരഭമായ 'ഇലവീഴാപൂഞ്ചിറ' എന്ന ചിത്രത്തിന്‍റെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍‌ പുറത്ത്. സൗബിൻ ഷാഹിർ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു തോക്കിലേക്ക് തിരകൾ നിറച്ച കാട്രിഡ്ജ് ഘടിപ്പിക്കുന്ന രംഗമാണ്  പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്.  നിരൂപകപ്രശംസ ഏറ്റുവാങ്ങിയ 'കപ്പേള' എന്ന ചിത്രത്തിന് ശേഷം കഥാസ് അൺടോൾഡിൻ്റെ ബാനറിൽ വിഷ്ണു വേണു നിർമ്മിക്കുന്ന ചിത്രമാണ് 'ഇലവീഴാപൂഞ്ചിറ'.
advertisement

മലയാളത്തിൽ ആദ്യമായി DOLBY VISION 4 K HDRയിൽ പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. സൈക്കോളജിക്കൽ ക്രൈം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം സമുദ്രനിരപ്പിൽ നിന്നും 3000 ത്തിൽ അധികം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ 'ഇലവീഴാപൂഞ്ചിറ' എന്ന വിനോദസഞ്ചാര മേഖലയിലാണ്‌ ചിത്രീകരിക്കുന്നത്‌. സംസ്ഥാന അവാർഡ്‌ ജേതാവായ മനീഷ്‌ മാധവനാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.സുധി കോപ്പ, ജൂഡ്‌ ആന്റണി ജോസഫ് എന്നിവരാണ് മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

advertisement

ചിത്രസംയോജനം: കിരൺ ദാസ്‌, സംഗീതം: അനിൽ ജോൺസൺ, രചന: നിധീഷ്‌, തിരക്കഥ: നിധീഷ്-ഷാജി മാറാട്, ഡി ഐ/കളറിസ്റ്റ്: റോബർട്ട് ലാങ്, പ്രൊഡക്ഷൻ ഡിസൈൻ: ദിലീപ് നാഥ്, സൗണ്ട് മിക്സിംഗ്: പ്രമോദ് തോമസ്, സൗണ്ട് ഡിസൈൻ: അജയൻ അടാട്ട്‌, സ്റ്റുഡിയോ: ആഫ്റ്റർ സ്റ്റുഡിയോസ് (മുംബൈ), എക്സിക്യൂട്ടിവ് നിർമാതാവ്‌: അഗസ്റ്റിൻ മസ്കരാനസ്, കോസ്റ്റ്യൂം ഡിസൈൻ: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവിയർ, സിങ്ക് സൗണ്ട്: പി സാനു, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, സംഘട്ടനം: മുരളി ജി, ചീഫ്‌ അസോസിയേറ്റ് സംവിധായകൻ: ജിത്തു അഷ്റഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: റിയാസ്‌ പട്ടാമ്പി, വി എഫ് എക്സ്: മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്-എഗ്ഗ് വൈറ്റ് സ്റ്റുഡിയോസ്, സ്റ്റിൽസ്: നിദാദ് കെ. എൻ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, പി ആർ ഒ: മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ്: ഹെയിൻസ്‌.

advertisement

 'അങ്ങുമേലെ അങ്ങേതോ മാമലമേലെ'; 'കുറി'യിലെ ലിറിക്കല്‍ വീഡിയോ പുറത്ത്

വിഷ്ണു ഉണ്ണികൃഷ്ണന്‍ ആദ്യമായി പോലീസ് വേഷത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫാമിലി സസ്‌പെന്‍സ് ത്രില്ലര്‍ 'കുറിയിലെ അങ്ങ് മേലെ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്. പാട്ടിന് സംഗീതം ഒരുക്കിയിരിക്കുന്നത് വിനു തോമസാണ്. ബി കെ ഹരിനാരായണന്റെ വരികള്‍ പാടിയിരിക്കുന്നത് നജീം ആര്‍ഷാദാണ്.

ജൂലൈ 8ന് തിയേറ്ററുകളിലേക്ക് എത്തുന്ന കുറി കൊക്കേഴ്‌സ് മീഡിയ&എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിച്ച് കെ.ആര്‍.പ്രവീണ്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

advertisement

വണ്ടിപ്പെരിയാറിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ കുറിയില്‍ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം സുരഭി ലക്ഷ്മി, അതിഥി രവി, വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Film/
Elaveezhapoonchira Movie | തോക്കില്‍ തിരനിറച്ച് സൗബിൻ ; 'ഇലവീഴാപൂഞ്ചിറ'യുടെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
Open in App
Home
Video
Impact Shorts
Web Stories