ഇമ്രാൻ ഹാഷ്മിയുടെ ഏറ്റവും ജനപ്രിയമായ ഗാനങ്ങൾക്ക് കെ.കെ. എന്ന ഗായകന്റെ സ്വരമുണ്ട്. ഈ നായകൻ-ഗായകൻ കോമ്പിനേഷൻ ഒരിക്കലും ആരാധകരെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടില്ല. കെകെയുടെ വിയോഗ ശേഷം, പതിറ്റാണ്ടുകളായി ഹിറ്റ് ഗാനങ്ങൾ നൽകിയ ഈ അവിസ്മരണീയ നായക-ഗായക ജോഡിയെ ആരാധകർ ഓർത്തെടുക്കുമ്പോൾ, ഇമ്രാൻ ഹാഷ്മി ട്വിറ്റർ ട്രെൻഡ്‌സ് പട്ടികയിൽ ഇടം നേടിയിരിക്കുകയാണ്.
സറാ സാ… മുതൽ ബീത്തേൻ ലംഹെയ്‌ൻ… വരെയുള്ള നിരവധി KK ഗാനങ്ങൾക്കു ഇമ്രാൻ ഹാഷ്മി മുഖമായിട്ടുണ്ട്. ട്വിറ്റർ ഉപയോക്താക്കൾ ഓർമ്മകളുടെ നാള്വഴിയെ സഞ്ചരിച്ച് പാട്ടുകളുടെ ശകലങ്ങൾ പങ്കിടുകയും, ആ ‘നല്ല നാളുകൾ’ സ്നേഹപൂർവ്വം ഓർമ്മിക്കുകയും ചെയ്തു.
advertisement
ഹൃദയാഘാതം മൂലമായിരുന്നു അദ്ദേഹത്തിന്റെ മരണം. കൊൽക്കത്തയിൽ ഒരു സംഗീത പരിപാടിക്ക് ശേഷം അദ്ദേഹം കുഴഞ്ഞു വീഴുകയും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. രാത്രി 10 മണിയോടെ കൊൽക്കത്തയിലെ സിഎംആർഐ ആശുപത്രിയിൽ അദ്ദേഹം ‘മരിച്ച നിലയിൽ’ എത്തി എന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം.