TRENDING:

'ഏഴു കടല്‍, ഏഴു മലൈ'; കാത്തിരിപ്പിന് ഒടുവില്‍ റാം- നിവിന്‍ പോളി ചിത്രത്തിന് പേരായി

Last Updated:

തമിഴിലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം മാനാടിന് ശേഷം വി ഹൗസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കാമാച്ചി ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയെ കൂടാതെ തമിഴ് നടന്‍ സൂരിയും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ പേരന്‍പ്, തരമണി, തങ്കമീന്‍കള്‍, കട്രത് തമിഴ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ റാം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ നായകനാവുന്നത് മലയാളി സൂപ്പര്‍ താരം നിവിന്‍ പോളി. "ഏഴു കടല്‍, ഏഴു മലൈ" എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ അനൗൺസ്മെന്‍റ് ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ നടന്നു.
advertisement

തമിഴിലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം മാനാടിന് ശേഷം വി ഹൗസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കാമാച്ചി ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയെ കൂടാതെ തമിഴ് നടന്‍ സൂരിയും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നടി അഞ്ജലിയാണ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്.

Also Read- Guardian Angel | കാവൽ മാലാഖ അഥവാ 'ഗാര്‍ഡിയന്‍ എയ്ഞ്ചല്‍'; ഓൾഡ് ഏജ് ഹോമിൽ തുടക്കം കുറിച്ച് ഒരു മലയാള സിനിമ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഹിറ്റ് സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിനായി സംഗീതം പകരുന്നത്. വെട്ടം, ഒപ്പം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച NK ഏകാംബരമാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ - ഉമേഷ് ജെ കുമാര്‍, ചിത്രസംയോജനം - മതി വി എസ്, ആക്ഷന്‍ - സ്റ്റണ്ട് സില്‍വ, കൊറിയോഗ്രഫി - സാന്‍ഡി. ബോളിവുഡ് സിനിമകളില്‍ പ്രവര്‍ത്തിച്ച ചന്ദ്രക്കാന്ത് സോനവാനെയാണ് കോസ്റ്റ്യൂം ഡിസൈനര്‍. ദേശീയ അവാര്‍ഡ് ജേതാവായ പട്ടണം റഷീദാണ് ചമയം.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഏഴു കടല്‍, ഏഴു മലൈ'; കാത്തിരിപ്പിന് ഒടുവില്‍ റാം- നിവിന്‍ പോളി ചിത്രത്തിന് പേരായി
Advertisement
Open in App
Home
Video
Impact Shorts
Web Stories