HOME /NEWS /Film / Guardian Angel | കാവൽ മാലാഖ അഥവാ 'ഗാര്‍ഡിയന്‍ എയ്ഞ്ചല്‍'; ഓൾഡ് ഏജ് ഹോമിൽ തുടക്കം കുറിച്ച് ഒരു മലയാള സിനിമ

Guardian Angel | കാവൽ മാലാഖ അഥവാ 'ഗാര്‍ഡിയന്‍ എയ്ഞ്ചല്‍'; ഓൾഡ് ഏജ് ഹോമിൽ തുടക്കം കുറിച്ച് ഒരു മലയാള സിനിമ

ഗാർഡിയൻ ഏഞ്ചൽ

ഗാർഡിയൻ ഏഞ്ചൽ

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷാജു ശ്രീധര്‍ പ്രകാശനം ചെയ്തു

 • Share this:

  ഭദ്ര ഗായത്രി പ്രൊഡക്ഷന്‍സിന്റെ ബാനറിൽ സുബി ടാന്‍സാ സംവിധാനം ചെയ്യുന്ന 'ഗാര്‍ഡിയന്‍ ഏഞ്ചല്‍' (Guardian Angel) എന്ന സിനിമയുടെ പൂജ, പാലക്കാട്‌ കരിങ്കരപ്പുള്ളി കാരുണ്യ ഓള്‍ഡ് ഏജ് ഹോമിൽ വച്ച്‌ നടന്നു. പാലക്കാട്‌ എം.പി. വി.കെ. ശ്രീകണ്ഠന്‍, നടന്‍ ഷാജു ശ്രീധര്‍, കര്‍ഷക ശ്രീ അവാര്‍ഡ് ജേതാവ് ഭൂവനേശ്വരി, നിര്‍മാതാവ് നൗഷാദ് ആലത്തൂര്‍, സംഗീത സംവിധായകന്‍ രാം സുരേന്ദ്രര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷാജു ശ്രീധര്‍ പ്രകാശനം ചെയ്തു.

  ഒപ്പം, കാരുണ്യ ഓള്‍ഡ് ഏജ് ഹോമിലേക്കും തണല്‍ ശിശു സംരക്ഷണ കേന്ദ്രത്തിലേക്കുമായുള്ള സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ സ്നേഹസമ്മാനം വി.കെ. ശ്രീകണ്ഠന്‍ എം.പിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു.

  രാഹുല്‍ മാധവ്, മേജര്‍ രവി, ഷാജു ശ്രീധർ, ലിഷോയ്, സര്‍ജന്റ് സാജു എസ്. ദാസ്, ദേവദത്തന്‍, മുരളി, ജോൺ അലക്സാണ്ടർ, ലക്ഷ്മി പ്രിയ, നഞ്ചിയമ്മ, ലതാ ദാസ്, ഷോബിക ബാബു, തുഷാര പിള്ള, മായ സുരേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

  സെര്‍ജന്റ് സാജു എസ്. ദാസ് തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വേലു നിർവ്വഹിക്കുന്നു. ജ്യോതിഷ് കാശി, ശ്രീജിത്ത് രാജേന്ദ്രന്‍, സ്വപ്ന റാണി, ഷീന മഞ്ചൻ എന്നിവരുടെ വരികൾക്ക് രാം സുന്ദർ ചന്ദ്രദാസ് എന്നിവർ സംഗീതം പകരുന്നു.

  എഡിറ്റർ- അനൂപ് എസ്. രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളർ- സതീഷ് നമ്പ്യാര്‍, ആർട്ട്‌- അർജുൻ രാവണ, സരുൺ ദാസ് ചെറുക്കാട്ടിൽ; വസ്ത്രാലങ്കാരം-സുരേഷ് ഫിറ്റ്‌വെല്‍, മേക്കപ്പ്- എല്‍ദോ, പ്രീതി എ.എസ്., സ്റ്റില്‍സ്- പ്രശാന്ത്, അഫ്‌സല്‍, പബ്ലിസിറ്റി ഡിസൈനർ- ശ്രീരാജ് എം.എസ്., കളറിസ്റ്റ്- ആര്‍. മുത്തുരാജ്, പ്രോജക്ട് ഡിസൈൻ- എന്‍.എസ്. രതീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സലീഷ് ദേവ പണിക്കര്‍, സൗണ്ട് ഡിസൈന്‍ മിക്‌സ്- ഷെഫിന്‍ മായന്‍, കൊറിയോഗ്രഫി- ഹർഷാദ്, ത്രില്‍സ്- സോനെറ്റ് ജോസ്, ലോക്കേഷന്‍ മാനേജർ- ബാബു ആലിങ്കാട്, പി.ആർ.ഒ.- എ.എസ്. ദിനേശ്.

  Also read: Dasara | മാസായി നാനിയുടെ 'ധൂം ധൂം ദോസ്ഥാൻ'; ദസറയിലെ സിംഗിൾ നേടിയത് അരക്കോടിയിലേറെ വ്യൂസ്

  നാനിയുടെ (Nani) മാസ് ആക്ഷൻ ചിത്രം ദസറയിലെ (Dasara movie) ആദ്യ സിംഗിൾ 'ധൂം ധൂം ദോസ്ഥാൻ' ദസറയ്ക്ക് പുറത്തിറങ്ങി. ഗാനം അരക്കടിയിലേറെ വ്യൂസ് നേടിക്കഴിഞ്ഞു. നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദസറ'. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്. കീർത്തി സുരേഷാണ് ഈ നാടൻ മാസ് ആക്ഷൻ എന്റർടെയ്‌നറിൽ നായികയായി എത്തുന്നത്.

  First published:

  Tags: Malayalam cinema 2022, Old age, Old age home