TRENDING:

പെൺകുട്ടികളേ, എന്തുകിട്ടും എന്ന് ചോദിക്കുന്നവരോട് ഈ ഡയലോഗ് അടിച്ചോ, ധൈര്യമായി

Last Updated:

FEFKA has made a hard-hitting video against dowry harassment | ഫെഫ്കയുടെ പെണ്ണുകാണൽ വീഡിയോ തരംഗമാവുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മാന്യമായ വേഷം, സുമുഖൻ, സുന്ദരൻ. ഒപ്പം അച്ഛനും അമ്മയും. കാഴ്ചയിലെ കെട്ടും മട്ടും ഒന്നും സ്വഭാവത്തിൽ തൊട്ടുതീണ്ടിയിട്ടില്ല എന്ന് മനസ്സിലാവണമെങ്കിൽ, മോനോ, മോന്റെ അച്ഛനോ അമ്മയോ കാരണവന്മാരോ നാവെടുത്ത് പെണ്ണുകാണാൻ വന്നിരിക്കുന്ന വീട്ടിലെ വീട്ടുകാരോട് 'എന്ത് കൊടുക്കും' എന്ന് യാതൊരു സങ്കോചവുമില്ലാതെ, നാടൻ ഭാഷയിൽ പറഞ്ഞാൽ, ഉളുപ്പില്ലാതെ ചോദിച്ചാൽ മാത്രം മതി.
(വീഡിയോ ദൃശ്യം)
(വീഡിയോ ദൃശ്യം)
advertisement

പെണ്ണിന് വിദ്യാഭ്യാസം വേണം, സൗന്ദര്യം വേണം, ജോലി വേണം ഇനി ഇതൊക്കെ പോരാതെ വേൾഡ് ബാങ്കിന് തുല്യം എന്തെങ്കിലും തീറാധാരം എഴുതി കിട്ടും എന്നും പകൽക്കിനാവ് കണ്ട് ആരുടെയെങ്കിലും പെണ്മക്കളുള്ള വീട്ടിൽ ചെന്ന് പണം നോക്കി ചോദിച്ചാൽ, പെൺകുട്ടികളെ, നിങ്ങൾക്ക് ഈ വീഡിയോയിൽ കാണുന്ന മറുപടി കൊടുക്കാം, ധൈര്യമായി.

ചെക്കന്റെ ജോലിയുടെ സ്ഥിരത അനുസരിച്ച് വായിൽ വരുന്നതെന്തും ലൈസൻസില്ലാതെ പെൺവീട്ടിൽ നിന്നും ചോദിച്ചു വാങ്ങാം എന്ന് വ്യാമോഹിക്കുന്ന ആണ്മക്കൾക്കും അവരുടെ മാതാപിതാക്കന്മാർക്കും വേണ്ടിയുള്ളതാണ് ഈ വീഡിയോ.

advertisement

നിഖില വിമൽ, വെങ്കിടേഷ് എന്നിവരാണ് ഇവിടെ നടക്കുന്ന പെണ്ണുകാണൽ ചടങ്ങിലെ പെണ്ണും ചെറുക്കനുമായി വേഷമിട്ടിരിക്കുന്നത്.

ചലച്ചിത്ര സംഘടനയായ ഫെഫ്ക റിലീസ് ചെയ്ത വീഡിയോയാണിത്.

'സ്ത്രീധന സമ്പ്രദായത്തിനും ഗാർഹിക പീഡനങ്ങൾക്കുമെതിരായി മലയാള ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്ക തയ്യാറാകിയ ഹ്രസ്വചിത്രം' എന്ന അടിക്കുറിപ്പോടു കൂടി മോഹൻലാൽ ആണ് വീഡിയോ പോസ്റ്റ് ചെയ്തത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: FEFKA has made a hard-hitting video against dowry harassment

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
പെൺകുട്ടികളേ, എന്തുകിട്ടും എന്ന് ചോദിക്കുന്നവരോട് ഈ ഡയലോഗ് അടിച്ചോ, ധൈര്യമായി
Open in App
Home
Video
Impact Shorts
Web Stories