ഇൻസ്റ്റഗ്രാം ഉപയോക്താക്കളായ രണ്ടു പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവരുടെ ലൊക്കേഷന്‍ കണ്ടെത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അവർ വ്യക്തമാക്കി.
TRENDING:നിക്കറിന് ഇറക്കം തീരെ കുറഞ്ഞു; തയ്യൽക്കാരനെതിരെ പൊലീസിൽ പരാതി[NEWS]വടികൊണ്ട് കുത്തി; ദേഹത്തേക്ക് പെയിന്റൊഴിച്ചു; കുരങ്ങിന് നേരെ കൊടുംക്രൂരത[NEWS]സ്വർണക്കടത്ത്: ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത ഫൈസൽ ഫരീദിനെ ഈ ആഴ്ച കൊച്ചിയിലെത്തിക്കും[NEWS]
advertisement
സാന്റക്രൂസ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐപിസി 507, 509 വകുപ്പുകളും പ്രസക്തമായ ഐടി ആക്ടുകളും പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതായി സീനിയർ ഇൻസ്പെക്ടർ ശ്രീറാം കൊറേഗ്വൻകർ വ്യക്തമാക്കി. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സുശാന്തിന്റെ മരണത്തിനു പിന്നാലെ തനിക്ക് സോഷ്യൽ മീഡിയയിലൂടെ ലഭിച്ച ഭീഷണി സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് റിയ കഴിഞ്ഞ ദിവസം ഷെയർ ചെയ്തിരുന്നു. പീഡിപ്പിക്കുമെന്നും കൊല്ലുമെന്നുമുള്ള ഭീഷണികളാണ് റിയയ്ക്ക് ലഭിച്ചത്. ഇതിൽ സൈബർ സെൽ വേണ്ട നടപടി സ്വീകരിക്കണമെന്നും റിയ ആവശ്യപ്പെട്ടിരുന്നു.