advertisement

നിക്കറിന് ഇറക്കം തീരെ കുറഞ്ഞു; തയ്യൽക്കാരനെതിരെ പൊലീസിൽ പരാതി

Last Updated:

സംഗതി ഇത്രയും ആയതോടെ ദുബെയുടെ പണം തിരികെ നൽകാൻ തയ്യാറാണെന്ന് തയ്യൽക്കാരൻ അറിയിക്കുകയായിരുന്നു.

ഭോപ്പാൽ: തയ്ക്കാൻ കൊടുത്ത നിക്കറിന് നീളം കുറഞ്ഞതിന് പൊലീസിൽ പരാതി. മധ്യപ്രദേശ് സ്വദേശി കൃഷ്ണ കുമാർ ദുബെ എന്ന 46കാരനാണ് തയ്യൽക്കാരനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പ്രശ്നം പരിഹരിക്കാൻ കോടതിയെ സമീപിക്കാനാണ് പൊലീസ് നിർദേശിച്ചത്.
'സെക്യൂരിറ്റി ജീവനക്കാരനായ ദുബെയ്ക്ക് ലോക്ക്ഡൗണിനെ തുടർന്ന് ജോലി നഷ്ടമായിരുന്നു. ഇതിനെ തുടർന്ന് സുഹൃത്തിന്‍റെ കയ്യിൽ നിന്ന് ആയിരം രൂപ കടം വാങ്ങി അത്യാവശ്യ സാധനങ്ങൾ വാങ്ങി.. അക്കൂട്ടത്തിലാണ് രണ്ട് നിക്കറുകൾ തുന്നിക്കുന്നതിനായി രണ്ട് മീറ്റർ തുണിയും വാങ്ങിയത്. തയ്ക്കുന്നതിനായി 190 രൂപയും നൽകി.. എന്നാലും ധരിച്ചു നോക്കിയപ്പോൾ ഇറക്കം കുറവായിരുന്നു' എന്നാണ് ദുബെ പറയുന്നത്.
TRENDING:Gold Smuggling | ആദ്യം ഡമ്മി പരീക്ഷണം; സ്വപ്നയും കൂട്ടരും 23 തവണയായി കടത്തിയത് 230 കിലോ സ്വർണമെന്ന് കസ്റ്റംസ്[NEWS]'രാവണന്റെ വൈമാനിക നേട്ടങ്ങൾ എന്തൊക്കെ?'; നഷ്ടമായ പാരമ്പര്യത്തേക്കുറിച്ച് ഗവേഷണവുമായി ശ്രീലങ്ക[NEWS]'സാമൂഹ്യ സേവനത്തിൽ വിശ്വസിക്കുന്നു'; വീരപ്പന്‍റെ മകളും യുവമോർച്ച തമിഴ്നാട് വൈസ്പ്രസിഡന്‍റുമായ വിദ്യാറാണി[NEWS]
തയ്യൽക്കാരനോട് പരാതി പറഞ്ഞുവെങ്കിലും തുണി തികഞ്ഞില്ല എന്നായിരുന്നു മറുപടി. പിന്നാലെ ആ തുണി വാങ്ങിയ കടയിലും എത്തി. രണ്ട് മീറ്റർ തുണി തന്നെയാണ് തന്നിരുന്നതെന്നായിരുന്നു അവിടെ നിന്ന് ലഭിച്ച പ്രതികരണം. തുടർന്നാണ് പൊലീസിന്‍റെ സഹായം തേടിയത്. അയാളോട് കോടതിയെ സമീപിക്കാൻ നിര്‍ദേശിച്ചുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥനായ ശ്രീവാസ്തവ പറയുന്നത്.
advertisement
സംഗതി ഇത്രയും ആയതോടെ ദുബെയുടെ പണം തിരികെ നൽകാൻ തയ്യാറാണെന്ന് തയ്യൽക്കാരൻ അറിയിക്കുകയായിരുന്നു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
നിക്കറിന് ഇറക്കം തീരെ കുറഞ്ഞു; തയ്യൽക്കാരനെതിരെ പൊലീസിൽ പരാതി
Next Article
advertisement
'ഇടതു സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു;കേരള വികസനത്തിന്റെ തുടക്കം തിരുവല്ലയിൽ നിന്ന്'; പ്രധാനമന്ത്രി നരേന്ദ്രമോദി
'ഇടതു സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു;കേരള വികസനത്തിന്റെ തുടക്കം തിരുവല്ലയിൽ നിന്ന്'; പ്രധാനമന്ത്രി നരേന്ദ്രമ
  • പ്രധാനമന്ത്രി മോദി കേരളത്തിലെ ഇടതു സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്ന് തിരുവല്ലയിൽ പറഞ്ഞു

  • കേരളത്തിൽ എൻഡിഎ സർക്കാർ വരും, വികസനം തിരുവല്ലയിൽ നിന്ന് ആരംഭിക്കുമെന്ന് മോദി ഉറപ്പു നൽകി

  • കേന്ദ്രസർക്കാർ നൽകിയതെല്ലാം സംസ്ഥാന സർക്കാരിന് സാധ്യമല്ല, വികസനത്തിൽ കേരളം പിന്നിലാണെന്ന് വിമർശിച്ചു

View All
advertisement