Gold Smuggling Case | സ്വർണക്കടത്ത്: ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത ഫൈസൽ ഫരീദിനെ ഈ ആഴ്ച കൊച്ചിയിലെത്തിക്കും
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിൻ്റെ മൊഴിയും കൊച്ചിയിലെത്തിച്ച് പരിശോധിക്കും. അരുൺ ബാലചന്ദ്രനെയും ഈയാഴ്ച ചോദ്യം ചെയ്യും.
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ ദുബായിൽ അറസ്റ്റിലായ ഫൈസൽ ഫരീദിനെ ഈയാഴ്ച കൊച്ചിയിലെത്തിക്കും. ഫൈസൽ മറ്റ് സംഘങ്ങൾ വഴിയും സ്വർണ്ണം കടത്തിയിട്ടുണ്ടെന്ന് സൂചന. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിൻ്റെ മൊഴിയും കൊച്ചിയിലെത്തിച്ച് പരിശോധിക്കും.
തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റ് വിലാസത്തിൽ സ്വർണം അയച്ച ഫൈസൽ ഫരീദിനെ വ്യാഴാഴ്ച ദുബായ് റഷീദിയ പൊലീസാണ് അറസ്റ്റ് ചെയ്തത്. യുഎഇയുടെ ലോഗോ, സീൽ എന്നിവ വ്യാജമായി നിർമിച്ചെന്ന് എൻ.ഐ.എ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഇയാളെ ദുബായ് പൊലീസ് ചോദ്യം ചെയ്തു.
ഫൈസലിന്റെ യു.എ.ഇ.യിലെ ഇടപാടുകൾ സംബന്ധിച്ചും എൻ.ഐ.എ.വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ട്. ഇവർ വഴി മുൻപും സ്വർണ്ണം കടത്തിയിട്ടുണ്ടെന്ന് എൻ.ഐ.എ.കുരുതുന്നു. ഉന്നതരടക്കം നിരവധി പേരുമായി ഇയാൾക്ക് ബന്ധമുണ്ട്.
advertisement
TRENDING:കോൺസുൽ ജനറലിന് സുരക്ഷ; ഗൺമാനെ നിയമിച്ച അഭ്യന്തര വകുപ്പിന്റെ നടപടി ഗുരുതര ചട്ടലംഘനമെന്ന് സൂചന [NEWS]നയതന്ത്ര ബാഗേജിൽ സ്വർണം അയച്ച ഫൈസൽ ഫരീദ് അറസ്റ്റിൽ; അറസ്റ്റ് ചെയ്തത് ദുബായ് പൊലീസ് [NEWS]ജീവനക്കാരന് കോവിഡ്; എ.എ.റഹീം ഉൾപ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍; ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു [NEWS]
ഇതിനിടെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കരൻ്റെ കസ്റ്റംസ് രേഖപ്പെടുത്തിയ മൊഴിയുടെ പകർപ്പ് നാളെയോ മറ്റന്നാളോ കൊച്ചിയിൽ എത്തിക്കും. അരുൺ ബാലചന്ദ്രൻ്റെ ചോദ്യം ചെയ്യലും ഈ ആഴച നടക്കും.
Location :
First Published :
July 19, 2020 1:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Smuggling Case | സ്വർണക്കടത്ത്: ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത ഫൈസൽ ഫരീദിനെ ഈ ആഴ്ച കൊച്ചിയിലെത്തിക്കും