മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് അവസാനമില്ല. ഒരു കുരങ്ങിനെ ഒരുസംഘമാളുകൾ ചേർന്ന് അതിക്രൂരമായി പീഡിപ്പിക്കുന്ന വീഡിയോ ആണ് ഏറ്റവും ഒടുവിലായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഉത്തർപ്രദേശിലാണ് സംഭവം. പിലിഭിത്തിൽ നിന്നുള്ള സംഘം ഒരു കുരങ്ങനെ കമ്പുകൊണ്ട് കുത്തുന്നതും കറുത്ത പെയിന്റെ ഒഴിക്കുന്നതുമടക്കമുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
അവസാനം കുരുക്ക് അയക്കുന്നതോടെ കുരങ്ങൻ ജീവനുംകൊണ്ടോടുന്നതും പിന്നാലെ സംഘം പായുന്നതുമാണ് വീഡിയോയിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്, മൃഗങ്ങളെ പീഡിപ്പിച്ചതിന് 60,000 രൂപ പിഴ ചുമത്തിയെന്നും റിപ്പോർട്ടുണ്ട്.
മൃഗങ്ങൾക്കെതിരായ മനുഷ്യന്റെ ക്രൂരത ഇതാദ്യ സംഭവമല്ല. കഴിഞ്ഞ ജൂണിൽ തെലങ്കാനയിൽ കുരങ്ങിനെ തൂക്കിക്കൊല്ലുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ക്രൂരമായ നടപടി വിവാദമായതോടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മെയ് മാസത്തിൽ ബംഗാളിൽ ഡോൾഫിൻ കുഞ്ഞിനെ പീഡിപ്പിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.