സജാസ് റഹ്മാന്‍, ഷിനോസ് റഹ്മാന്‍ (റഹ്മാന്‍ ബ്രദേഴ്‌സ്) എന്നിവർ സംവിധാനം ചെയ്ത ചവിട്ട്, മഹേഷ് നാരായണന്റെ ഫഹദ് ചിത്രം മാലിക് (രണ്ടു ചിത്രങ്ങളും ഹാര്‍ബര്‍ വിഭാഗം), രാജീവ് രവി-നിവിൻ പോളി ചിത്രം തുറമുഖം (ബിഗ് സ്‌ക്രീന്‍ കോംപറ്റീഷൻ), കൃഷ്‌ണേന്ദു കലേഷിന്റെ പ്രാപ്പെട (ബ്രൈറ്റ് ഫ്യൂച്ചര്‍ വിഭാഗം) എന്നീ മലയാള സിനിമകള്‍ തെരഞ്ഞെടുക്കപ്പെട്ടു.
ദുൽഖർ ചിത്രം ഗ്രീൻ മാറ്റ് എൻട്രി നേടിയെന്നും സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ സംവിധായക മികവിന് മേളയിൽ നിന്നും അഭിനന്ദനം ലഭിച്ചുവെന്നും വാർത്ത വന്നിരുന്നെങ്കിലും, ചിത്രം ഒരു വിഭാഗത്തിലും അവസാന റൗണ്ടിൽ എത്തിയില്ല എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.
advertisement
2017 ൽ മലയാള സിനിമയ്ക്ക് അഭിമാനമായി സനൽകുമാർ ശശിധരന്റെ 'എസ്. ദുർഗ്ഗ' എന്ന ചിത്രം, മേളയിൽ ഹിവോസ് ടൈഗർ മത്സരത്തിലെ ടൈഗർ പുരസ്‌കാരം നേടിയിരുന്നു. ഈ നേട്ടത്തിലെത്തുന്ന ആദ്യ മലയാള ചിത്രമാണ് 'എസ്. ദുർഗ്ഗ'.
ആദിൽഖാൻ യെർഷാനോവിന്റെ 'അസോൾട്ട്', മബ്രൂക്ക് എൽ മെക്രിയിൽ നിന്നുള്ള 'കുങ് ഫു സോഹ്‌റ' തുടങ്ങിയ സിനിമകൾ IFFR 51-ാം പതിപ്പിൽ ഉൾപ്പെടുന്നു.
ജനപ്രിയവും ക്ലാസിക്കും ആർട്ട്‌ഹൗസ് സിനിമയും തമ്മിലുള്ള വിടവ് നികത്താൻ ലക്ഷ്യമിട്ടുള്ള ബിഗ് സ്‌ക്രീൻ മത്സരത്തിലേക്ക് തിരഞ്ഞെടുത്ത 10 ഫീച്ചറുകളിൽ ഈ സിനിമകളും ഉൾപ്പെടുന്നു.
വളർന്നുവരുന്ന പ്രതിഭാശാലികൾക്കായുള്ള ടൈഗർ മത്സരവും ഷോർട്ട്സിനായുള്ള അമ്മോഡോ ടൈഗർ ഷോർട്ട് മത്സരവും IFFRൽ നടക്കും.
ടൈഗർ മത്സരത്തിനായി തിരഞ്ഞെടുത്ത 14 ടൈറ്റിലുകളിൽ, റോബർട്ടോ ഡോവറിസ് 'പ്രോയെക്ടോ ഫാന്റസ്മ' അവതരിപ്പിക്കും, മോർഗനെ ഡിസുർല-പെറ്റിറ്റ് 'എക്സ്സസ് വിൽ സേവ് അസ്' എത്തിക്കും. ഡേവിഡ് ഈസ്റ്റേലിന്റെ 'ദ പ്ലെയിൻസ്' ആണ് മറ്റൊന്ന്.
മേളയുടെ മുഴുവൻ ലൈനപ്പ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ജനുവരി 26 മുതൽ ഫെബ്രുവരി 6 വരെ IFFR.com-ൽ ഒരു വെർച്വൽ ഫെസ്റ്റിവലായി മേള നടക്കും. COVID-19 പാൻഡെമിക് കാരണം തുടർച്ചയായ രണ്ടാം വർഷവും മേള ഓൺലൈൻ ആണ്. നെതർലാൻഡ്‌സിലെ ലോക്ക്ഡൗൺ പ്രോഗ്രാമിന്റെ മുമ്പ് പ്രഖ്യാപിച്ച ഘടകങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയതായി ഫെസ്റ്റിവൽ ഡയറക്ടർ വനജ കലുദ്ജെർസിക് വെളിപ്പെടുത്തി. ഉദാഹരണത്തിന്, ഫെസ്റ്റിവൽ കമ്മീഷൻ ചെയ്ത സ്റ്റീവ് മക്വീന്റെ ഇൻസ്റ്റാളേഷൻ 'സൺഷൈൻ സ്റ്റേറ്റ്' അവതരിപ്പിക്കില്ല.
(റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ 51-ാമത് എഡിഷനിലേക്ക് 'സല്യൂട്ട്' തെരഞ്ഞെടുക്കപ്പെട്ടു എന്ന തെറ്റായ പരാമർശം മുൻപ് പ്രസിദ്ധീകരിച്ചതിൽ ഖേദിക്കുന്നു. - എഡിറ്റർ)
Summary: Four Malayalam movies are chosen for the prestigious International Film Festival of Rotterdam (IFFR) to contest in the festival happening from January 26, 2022 to February 2, 2022