TRENDING:

അന്നും ഇന്നും ഗോവിന്ദയുടെ ഭാര്യ, പിരിക്കാനാവില്ല; റിപോർട്ടുകൾ കാറ്റിൽപ്പറത്തി സുനിത അഹൂജ

Last Updated:

ഗോവിന്ദയുടെ ഭാര്യ സുനിത അഹൂജ തന്റെ യൂട്യൂബ് ചാനലിൽ ഒരു വൈകാരിക വ്‌ളോഗ് പങ്കിട്ടതോടെയാണ് വാർത്തകൾക്ക് തിരികൊളുത്തിയത്

advertisement
വിവാഹമോചന വാർത്തകൾ നിഷേധിച്ച്‌ നടൻ ഗോവിന്ദയുടെ ഭാര്യ സുനിത അഹൂജ. ദമ്പതികൾ നിയമപരമായ വഴിയിലേക്ക് നീങ്ങിയതിനെക്കുറിച്ചുള്ള റിപ്പോർട്ടുകളോട് പ്രതികരിച്ച അവർ, അത്തരം അവകാശവാദങ്ങൾ ഉന്നയിക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു.
ഗോവിന്ദയും ഭാര്യ സുനിത അഹൂജയും
ഗോവിന്ദയും ഭാര്യ സുനിത അഹൂജയും
advertisement

ANI യോട് സംസാരിച്ച സുനിത, വിവാഹമോചന റിപ്പോർട്ടുകളെക്കുറിച്ച് പറഞ്ഞതിങ്ങനെ: "എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ, ഇന്ന് ഞങ്ങൾ ഒന്നിച്ചുണ്ടാവില്ലായിരുന്നു. ഞങ്ങൾക്കിടയിൽ ഒരു അകലം ഉണ്ടാകുമായിരുന്നു. ദൈവം വന്നാലും ആർക്കും ഞങ്ങളെ വേർപെടുത്താൻ കഴിയില്ല... എന്റെ ഗോവിന്ദ എന്റേത് മാത്രമാണ്, മറ്റാരുടെയും അല്ല. ഞങ്ങൾ എന്തെങ്കിലും വിവരം നൽകുംവരെ, ദയവായി ഇതിനെക്കുറിച്ച് ഒന്നും പറയരുത്..."

ഗോവിന്ദയുടെ ഭാര്യ സുനിത അഹൂജ തന്റെ യൂട്യൂബ് ചാനലിൽ ഒരു വൈകാരിക വ്‌ളോഗ് പങ്കിട്ടതോടെയാണ് വാർത്തകൾക്ക് തിരികൊളുത്തിയത്. ഇത് വിവാഹമോചന അഭ്യൂഹങ്ങൾക്ക് കാരണമായി. മുംബൈയിലെ ബാന്ദ്ര കുടുംബ കോടതിയിൽ സുനിത വിവാഹമോചനത്തിന് അപേക്ഷ നൽകിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വന്നു.

advertisement

ഗോവിന്ദയുടെയും സുനിതയുടെയും മകൾ ടിന അഹൂജ, ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ, നിലവിലുള്ള പ്രചാരണം വെറും കിംവദന്തിയെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. "ഇതെല്ലാം കിംവദന്തികളാണ്," അവർ പറഞ്ഞു, അത്തരം അഭ്യൂഹങ്ങൾ തന്നെ ബാധിക്കാൻ അനുവദിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. "ഞാൻ ഈ കിംവദന്തികളിൽ ശ്രദ്ധ നൽകുന്നില്ല," അവർ പറഞ്ഞു.

വിവാഹമോചന റിപ്പോർട്ടുകളോട് ഗോവിന്ദയും സുനിതയും പ്രതികരിച്ചതിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ, ടീന പറഞ്ഞു, "ഞാൻ എന്താണ് പറയേണ്ടത്? അദ്ദേഹം നാട്ടിൽ പോലുമില്ല."

"മനോഹരമായ ഒരു കുടുംബം ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണെന്ന് കരുതുന്നു. മാധ്യമങ്ങളിൽ നിന്നും ആരാധകരിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നും ഞങ്ങൾക്ക് ലഭിക്കുന്ന എല്ലാ സ്നേഹത്തിനും ആശങ്കയ്ക്കും പിന്തുണയ്ക്കും ഞാൻ ശരിക്കും നന്ദിയുള്ളവളാണ്," അവർ കൂട്ടിച്ചേർത്തു.

advertisement

'കൂലി നമ്പർ 1', 'ഹീറോ നമ്പർ 1', 'ഹസീന മാൻ ജായേഗി', 'ഹദ് കർ ദി ആപ്‌നേ', 'ജോഡി നമ്പർ 1' തുടങ്ങിയ കൊമേഴ്‌സ്യൽ ഹിറ്റുകൾക്ക് പേരുകേട്ട ഗോവിന്ദ കുറച്ചുനാളായി അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണ്.

'രംഗീല രാജ' ആയിരുന്നു നടന്റെ അവസാന തിയറ്റർ റിലീസ്.

പരസ്ത്രീബന്ധം, ക്രൂരത, വേർപിരിയൽ എന്നിവ ചൂണ്ടിക്കാട്ടി 2024 ഡിസംബർ 5 ന് ബാന്ദ്ര കുടുംബ കോടതിയിൽ സുനിത ഔദ്യോഗികമായി വിവാഹമോചനത്തിന് അപേക്ഷ നൽകിയതായി ചില റിപ്പോർട്ടുകൾ പ്രചരിച്ചതിനെത്തുടർന്ന് വിവാഹമോചനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ പരന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സുനിതയും ഗോവിന്ദയും അടുത്തിടെ മുംബൈയിൽ നടന്ന വിനായക ചതുർത്ഥി ആഘോഷങ്ങളിൽ ഒരുമിച്ച് പങ്കെടുക്കുകയും കിംവദന്തികൾ അവസാനിപ്പിക്കുകയും ചെയ്തു.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
അന്നും ഇന്നും ഗോവിന്ദയുടെ ഭാര്യ, പിരിക്കാനാവില്ല; റിപോർട്ടുകൾ കാറ്റിൽപ്പറത്തി സുനിത അഹൂജ
Open in App
Home
Video
Impact Shorts
Web Stories