TRENDING:

Kerala Elephant Death |മലപ്പുറത്തിന്റെ നന്മ അറിയാൻ സ്വന്തം കുടുംബ വീട്ടിലെ ലൈബ്രറിയിൽ തിരഞ്ഞാൽ മതി; ഹരീഷ് പേരടി

Last Updated:

മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴിൽ നടന്ന സംഭവം മലപ്പുറത്തിന്റെ തലയിൽ കെട്ടിവെക്കുന്നത് കടുത്ത ന്യൂനപക്ഷ വിരുദ്ധതയും വർഗ്ഗീയതയുമാണെന്ന് അദ്ദേഹം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗർഭിണിയായ ആനയ്ക്ക് സ്ഫോടകവസ്തു നിറച്ച പൈനാപ്പിൾ ഭക്ഷിക്കാൻ നൽകി കൊന്ന സംഭവത്തിൽ മൃഗസംരക്ഷണ പ്രവർത്തകയും മുൻകേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധിയുടെ മലപ്പുറം വിരുദ്ധ പരാമർശത്തിനെതിരെ നടൻ ഹരീഷ് പേരടി.
advertisement

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴിൽ നടന്ന സംഭവം മലപ്പുറത്തിന്റെ തലയിൽ കെട്ടിവെക്കുന്നത് കടുത്ത ന്യൂനപക്ഷ വിരുദ്ധതയും വർഗ്ഗീയതയുമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സ്വന്തം വീടെത്താൻ കിലോമിറ്ററുകളോളം നടന്ന മനുഷ്യർ ഉത്തേരേന്ത്യയുടെ തെരുവുകളിൽ മരിച്ചു വീണപ്പോൾ ഇവരെവിടെയായിരുന്നുവെന്ന് പേരടി ചോദിക്കുന്നുണ്ട്.

മലപ്പുറത്തിന്റെ നന്മ അറിയാൻ വേറെയെവിടയും പോകേണ്ടെന്നും സ്വന്തം കുടുംബ വീട്ടിലെ ലൈബ്രറിയിൽ തിരഞ്ഞാൽ മതിയെന്നും പേരടി വ്യക്തമാക്കുന്നു.

ക്രിമിനൽ പ്രവർത്തനങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് മലപ്പുറം ജില്ലയെന്നും പ്രത്യേകിച്ചും മൃഗങ്ങളോടുള്ള കാര്യത്തിൽ എന്നായിരുന്നു മനേക ഗാന്ധിയുടെ ആരോപണം. വിഷയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സംസ്ഥാന വനം വകുപ്പ് മന്ത്രി രാജിവയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.

advertisement

TRENDING:Kerala Elephant Death | 'ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകം'; പടക്കം കടിച്ച് ആന ചരിഞ്ഞ സംഭവത്തിൽ രത്തൻ ടാറ്റയുടെ പ്രതികരണം

[NEWS]രണ്ടു കുഞ്ഞുങ്ങളിലൊന്നിനെ ആന ചേര്‍ത്തു പിടിച്ചു; ‌മദം പൊട്ടിയ നമ്മള്‍ കൊന്നു

[NEWS]Kerala Elephant Death | ഗർഭിണിയായ ആനയുടെ കൊലപാതകം: വ്യാജ പ്രചാരണം അവസാനിപ്പിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി

advertisement

[NEWS]

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മലപ്പുറം ജില്ല മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന ജില്ലയാണെന്ന്..മനേക ഗാന്ധി..സ്വന്തം വീടെത്താൻ കിലോമിറ്ററുകളോളം നടന്ന മനുഷ്യർ ഉത്തേരേന്ത്യയുടെ തെരുവുകളിൽ മരിച്ചു വിണപ്പോൾ ഇവരെവിടെയായിരുന്നു..നാൽക്കാലികളെ പോലെ ഇരുകാലികൾക്കും ഇവിടെ ജീവിക്കണ്ടേ?...പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴിൽ നടന്ന സംഭവവും മലപ്പുറത്തിന്റെ തലയിൽ കെട്ടിവെക്കുന്നത് കടുത്ത ന്യൂനപക്ഷ വിരുദ്ധതയും വർഗ്ഗീയതയും അല്ലാതെ മറ്റെന്താണ് ?...നെഹ്റു ആദ്യമായി മലപ്പുറത്ത് വന്നപ്പോൾ എട്ടാം ക്ലാസ്സുകാരിയായ എന്റെ അമ്മ പുളിക്കലെ മീൻ ചാപ്പയിൽ വെച്ച് കൈ കൊട്ടികളി കളിച്ച് അദ്ദേഹത്തെ സ്വീകരിച്ച കഥ അഭിമാനത്തേടെ പറയുന്നത് കേട്ടാണ് ഞാനൊക്കെ വളർന്നത്..മലപ്പുറത്തിന്റെ നന്മ അറിയാൻ വേറെയെവിടയും പോകണ്ട..സ്വന്തം കുടുംബ വീട്ടിലെ ലൈബ്രറിയിൽ തിരഞ്ഞാൽ മതി...മലപ്പുറത്തിന്റെ നന്മയുടെ കാറ്റു കൊണ്ട ഒരു മനുഷ്യൻ ...ഹരീഷ് പേരടി

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Kerala Elephant Death |മലപ്പുറത്തിന്റെ നന്മ അറിയാൻ സ്വന്തം കുടുംബ വീട്ടിലെ ലൈബ്രറിയിൽ തിരഞ്ഞാൽ മതി; ഹരീഷ് പേരടി
Open in App
Home
Video
Impact Shorts
Web Stories