Kerala Elephant Death | ഗർഭിണിയായ ആനയുടെ കൊലപാതകം: വ്യാജ പ്രചാരണം അവസാനിപ്പിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി

Last Updated:

Kerala Elephant Death | മലപ്പുറത്തിനെതിരായ പ്രചാരണം പ്രത്യേക അജണ്ടയുടെ ഭാഗമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വർഗീയ ധ്രുവീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡൽഹിയിലും മറ്റും നടന്ന കലാപങ്ങളിൽ മനുഷ്യഹത്യ നടന്നപ്പോൾ അതിനെ അപലപിക്കാത്ത കേന്ദ്രമന്ത്രിമാരൊക്കെയാണ് ഇപ്പോൾ രംഗത്തുവരുന്നത്

മലപ്പുറം: ഗർഭിണിയായ ആനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയത്തിൽ മലപ്പുറം ജില്ലയ്ക്കെതിരായ നടക്കുന്ന പ്രചാരണങ്ങൾ വ്യാജമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ആനയുടെ കൊലപാതകം അപലപനീയമായ സംഭവമാണ്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. എന്നാൽ ഇതിന്‍റെ പേരിൽ കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ നടത്തുന്നത് വർഗീയ ലക്ഷ്യത്തോടെയുള്ള പ്രചാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ സംഭവം നടന്നത് മലപ്പുറം ജില്ലയിലാണെന്ന തരത്തിലുള്ള പ്രചാരണം കേന്ദ്രമന്ത്രി പ്രകേശ് ജാവദേക്കർ, മനേക ഗാന്ധി തുടങ്ങിയവർ ഉൾപ്പടെ നടത്തുന്നത് അപലപനീയമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞു. സംഭവം നടന്നത് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷനിൽ ഉൾപ്പെട്ട സ്ഥലത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആനയെ കൊലപ്പെടുത്തിയ നടപടി മനുഷ്യന് ചേർന്നതല്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ കോവിഡ് കാലത്ത് മനുഷ്യർ കൂടുതൽ സഹജീവി സ്നേഹത്തോടെ കഴിയുമ്പോഴാണ് നാടിനുതന്നെ ചീത്തപ്പേര് ഉണ്ടാക്കുന്ന ഇത്തരം കാര്യങ്ങൾ ഉണ്ടാകുന്നത് ശരിക്കും അത്ഭുതകരമാണ്. ഈ സംഭവത്തെ ശക്തമായി അപലപിക്കുന്നു. അവർക്കെതിരെ കർശനമായ നടപടി വേണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
advertisement
TRENDING:കൊല്ലത്ത് ആറുമാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; സംഭവം അച്ഛനുമമ്മയ്ക്കുമൊപ്പം ഉറങ്ങുമ്പോൾ [NEWS]Kerala Elephant Death | 'ആന ചരിഞ്ഞസംഭവം അന്വേഷിക്കും; കുറ്റക്കാര്‍ക്കെതിരെ നടപടി': കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ [NEWS]Kerala Elephant Death | 'ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകം'; പടക്കം കടിച്ച് ആന ചരിഞ്ഞ സംഭവത്തിൽ രത്തൻ ടാറ്റയുടെ പ്രതികരണം [NEWS]
മലപ്പുറത്തിനെതിരായ പ്രചാരണം പ്രത്യേക അജണ്ടയുടെ ഭാഗമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വർഗീയ ധ്രുവീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡൽഹിയിലും മറ്റും നടന്ന കലാപങ്ങളിൽ മനുഷ്യഹത്യ നടന്നപ്പോൾ അതിനെ അപലപിക്കാത്ത കേന്ദ്രമന്ത്രിമാരൊക്കെയാണ് ഇപ്പോൾ രംഗത്തുവരുന്നത്. മലപ്പുറത്തിന്‍റെ പേരിൽ വർഗീയ പ്രചാരണം നടത്തുകയാണ് അവരുടെ ലക്ഷ്യമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
advertisement
മലപ്പുറമായാലും പാലക്കാടായാലും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് നടന്നത്. ഇവിടെ ശ്രദ്ധിക്കേണ്ടത് ഇത്തരമൊരു സംഭവം നടന്നതിലാണ്. അതിനെതിരെയാണ് ആളുകൾ പ്രതികരിക്കേണ്ടത്. ആനയ്ക്കെതിരായ ക്യാംപയ്ൻ ചെയ്യുന്നതുവഴി വർഗീയപ്രചാരണം നടത്തുന്നവരെയും തിരിച്ചറിയേണ്ടതുണ്ട്. ആനയെ കൊന്ന സംഭവത്തിൽ പ്രചാരണം നടത്തുന്നതിനൊപ്പംതന്നെ വർഗീയത പരത്തുന്നവർക്കെതിരെയും ബുദ്ധിജീവികൾ ഉൾപ്പടെയുള്ളവർ രംഗത്തെത്തണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Elephant Death | ഗർഭിണിയായ ആനയുടെ കൊലപാതകം: വ്യാജ പ്രചാരണം അവസാനിപ്പിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി
Next Article
advertisement
ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറി, സ്വയംഭോഗം ചെയ്ത് വാഹന ഉടമ; ദുരനുഭവം പങ്കുവച്ച് ട്രാവൽ വ്ളോഗർ അരുണിമ
ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറി, സ്വയംഭോഗം ചെയ്ത് വാഹന ഉടമ; ദുരനുഭവം പങ്കുവച്ച് ട്രാവൽ വ്ളോഗർ അരുണിമ
  • അരുണിമ തുർക്കിയിലൂടെ യാത്ര ചെയ്യുമ്പോൾ കാറിൽ ലിഫ്റ്റ് ചോദിച്ചപ്പോൾ ദുരനുഭവം നേരിട്ടു.

  • കാറിൽ ലിഫ്റ്റ് ലഭിച്ചപ്പോൾ വാഹന ഉടമ സ്വയംഭോഗം ചെയ്ത അനുഭവമാണ് അരുണിമ വിവരിച്ചത്

  • അരുണിമ കാർ ഡ്രൈവറെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും അയാൾ പ്രവർത്തി തുടരുകായിരുന്നു

View All
advertisement