ഹിന്ദി സീരിയൽ രംഗത്ത് ഏറെ പ്രശസ്തരായ താരദമ്പതികളായിരുന്നു കരൺ മേഹ്റയും നിഷ റാവത്തും. യേ രിഷ്താ ക്യാ കെഹ്ലാതാ എന്ന സീരിയലിലൂടെ ശ്രദ്ധേയനായ താരമാണ് കരൺ. നിരവധി ആരാധകരും ഈ സീരിയലിലൂടെ കരൺ നേടിയിരുന്നു. ഇരുവരും ഒന്നിച്ച് റിയാലിറ്റി ഷോയിലും പങ്കെടുത്തിട്ടുണ്ട്.
You may also like:Jagame Thandhiram | ജഗമേ തന്തിരത്തിൽ അങ്കം കുറിക്കാൻ മലയാളി താരം അനൂപ് ശശിധരനും
advertisement
മെയ് ആദ്യമാണ് താരദമ്പതികൾ തമ്മിൽ സംഘർഷമുള്ളതായി ആദ്യം വാർത്തകൾ വരുന്നത്. എന്നാൽ ഈ വാർത്തകൾ കരൺ തള്ളിക്കളഞ്ഞിരുന്നു. എവിടെ നിന്നാണ് ഇത്തരം വാർത്തകൾ പ്രചരിക്കുന്നതെന്ന് അറിയില്ലെന്നും വാർത്തകൾ വന്നതിന് പിന്നാലെ നിരവധി ഫോൺ കോളുകളാണ് തനിക്ക് വന്നുകൊണ്ടിരിക്കുന്നതെന്നുമായിരുന്നു കരൺ അന്ന് പ്രതികരിച്ചത്. നിഷ റാവത്തും വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
ഷൂട്ടിങ് സംഘത്തിലെ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് കരൺ പഞ്ചാബിൽ നിന്ന് മുംബൈയിൽ തിരിച്ചെത്തിയത്. ഇതിന് പിന്നാലെ താരത്തിന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് ദമ്പതികൾക്കിടയിലെ പ്രശ്നങ്ങളെ കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നത്.
2012 ലാണ് കരണും നിഷയും വിവാഹിതരാകുന്നത്. നാല് വയസ്സുള്ള ഒരു മകനും ഇവർക്കുണ്ട്.
കെസാർ, ഷാദി മുബാറക് തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ച നടിയാണ് നിഷ റാവൽ.
