ചിത്രത്തിൽ പ്രണവ് മോഹൻലാലിനൊപ്പമുള്ള രംഗമാണ് അജു വർഗീസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ജിമ്മി എന്ന വിവാഹ ഫോട്ടോഗ്രാഫറായാണ് അജു വർഗീസ് വേഷമിട്ടത്. അരുൺ നീലകണ്ഠനോട് (പ്രണവ്) പകരം ചോദിക്കാന്‍ ചിലരെത്തുമ്പോള്‍ മുണ്ട് മടക്കിക്കുത്തി തല്ലാൻ തയ്യാറെടുക്കുകയാണ് അജു. എന്നാൽ ഇതിനിടയിൽ പ്രണവിന്‍റെ കൈയിലിരിക്കുന്ന ക്യാമറ സ്റ്റാന്‍ഡില്‍ അജുവിന്റെ മുണ്ട് കുടുങ്ങി. ഈ രംഗമാണ് റാം ജി റാവ് സ്പീക്കിങ് എന്ന സൂപ്പർ ഹിറ്റ് കോമഡി ചിത്രത്തിലെ പ്രശസ്ത ഡയലോഗ് ക്യാപ്ഷൻ ആയി ചേർത്ത് അജു പങ്കുവെച്ചത്.
advertisement
ചെന്നൈയിലെ ഒരു എഞ്ചിനീയറിങ് കോളേജിന്‍റെ പശ്ചാത്തലത്തില്‍ ആരംഭിക്കുന്ന സിനിമയില്‍ അരുണ്‍ നീലകണ്ഠന്‍ എന്ന കഥാപാത്രത്തെയാണ് പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. ആദി, ഇരുപത്തൊന്നാം നൂറ്റാണ്ട് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം പ്രണവ് അഭിനയിച്ച ചിത്രമാണ് ഹൃദയം. പ്രണവിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായാണ് ഹൃദയം വിലയിരുത്തുന്നത്. കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ നായിക വേഷങ്ങളില്‍ എത്തുന്നത്.
മോഹന്‍ലാല്‍ - പൃഥ്വിരാജ് ടീമിന്‍റെ ബ്രോ ഡാഡിക്ക് ശേഷം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ റിലീസ് ചെയ്യുന്ന രണ്ടാമത്തെ മലയാള സിനിമ കൂടിയാണ് ഹൃദയം. ജേക്കബിന്‍റെ സ്വര്‍ഗരാജ്യത്തിന് ശേഷം 6 വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് വിനീത് ശ്രീനീവാസന്‍ വീണ്ടും സംവിധാന രംഗത്തേക്ക് മടങ്ങിയെത്തിയത്. വിനീതിന്‍റെ ഭാര്യ ദിവ്യയാണ് ചിത്രത്തിലെ 'ഉണക്കമുന്തരി' എന്ന ഗാനം ആലപിച്ചിരിക്കുന്നത്.
ഹിഷാം അബ്‍ദുള്‍ വഹാബിന്റെ സംഗീത സംവിധാനത്തിൽ ഒരുങ്ങിയ 15 പാട്ടുകളാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ ഓഡിയോ കാസറ്റുകളും നിര്‍മ്മാതാക്കള്‍ വിപണിയില്‍ എത്തിച്ചിരുന്നു.