• HOME
 • »
 • NEWS
 • »
 • film
 • »
 • Hridayam | 'ഇങ്ങനെ ദ്രോഹം ചെയ്യല്ലട്ടോ'; 'ഹൃദയം' കണ്ട ആരാധകന്റെ പ്രതികരണം; മറുപടിയുമായി വിനീത് ശ്രീനിവാസൻ

Hridayam | 'ഇങ്ങനെ ദ്രോഹം ചെയ്യല്ലട്ടോ'; 'ഹൃദയം' കണ്ട ആരാധകന്റെ പ്രതികരണം; മറുപടിയുമായി വിനീത് ശ്രീനിവാസൻ

ഹൃദയം കണ്ട ഒരു ആരാധകന്റെ പ്രതികരണവും ഇതിന് വിനീതിന്റെ മറുപടിയും വൈറലായിരിക്കുകയാണ്.

 • Share this:
  വിനീത് ശ്രീനിവാസന്റെ (Vineeth Sreenivasan) സംവിധാനത്തിൽ പ്രണവ് മോഹൻലാൽ (Pranav Mohanlal) പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഹൃദയം' (Hridayam) വിജയകരമായി പ്രദർശനം തുടരുകയാണ്. വിനീതിനെയും പ്രണവിനെയും അഭിനന്ദിച്ച് ഒട്ടേറെ ആരാധകരാണ് സമൂഹ മാധ്യമങ്ങളിലടക്കം രംഗത്ത് വന്നത്. ഇതിനിടെ ഹൃദയം കണ്ട ഒരു ആരാധകന്റെ പ്രതികരണവും ഇതിന് വിനീതിന്റെ മറുപടിയും വൈറലായിരിക്കുകയാണ്.

  "ചേട്ടാ ഒരുമാതിരി പടം എടുത്തു വെച്ചു ഇങ്ങനെ ദ്രോഹം ചെയ്യല്ലട്ടോ? മനുഷ്യന്റെ പൈസ കളയാൻ വേണ്ടി മെനകെട്ടു ഇറങ്ങിയേക്കുകയാണോ? ഇന്ന് രണ്ടാം തവണ...ഹൃദയം", എന്നായിരുന്നു ആരാധകന്റെ രസകരമായ കമന്റ്. പിന്നാലെ മറുപടിയുമായി വിനീതും എത്തി. ചിരിക്കുന്ന സ്മൈലിയും കൈ തൊഴുന്ന സിംപലുമാണ് വിനീത് കമന്റായി നൽകിയത്.

  ആരാധകർ കാത്തിരുന്ന ചിത്രം ജനുവരി 21നാണ് തിയറ്ററുകളിൽ എത്തിയത്. കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിലും റിലീസുമായി മുന്നോട്ട് പോകാൻ അണിയറപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. കേരളത്തിന് പുറത്തും റിലീസായ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. കേരളത്തിൽ അഞ്ച് ജില്ലകള്‍ സി കാറ്റഗറിയിൽ വന്നതോടെ ഇവിടങ്ങളിൽ തിയറ്ററുകൾ അടഞ്ഞുകിടക്കുന്നത് ഒട്ടേറെ ആരാധകരെ നിരാശരാക്കി. ‌ഓസ്ട്രേലിയയില്‍ 34 സ്ക്രീനുകളിലും ന്യൂസിലന്‍ഡില്‍ 21 സ്ക്രീനുകളിലും ഹൃദയം പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്.

  മെമ്പർ രമേശൻ ഒമ്പതാം വാർഡ് ഫെബ്രുവരി മാസത്തിൽ റിലീസിന്

  ബോബൻ ആൻഡ് മോളി എന്റർടൈൻമെന്റിന്റെ ബാനറിൽ ബോബനും മോളിയും നിർമ്മിക്കുന്ന പുതിയ ചിത്രമാണ് മെമ്പർ രമേശൻ ഒമ്പതാം വാർഡ് (Member Rameshan Onpatham Ward). ഈ ചിത്രം ഇരട്ടകളായ ആന്റോ ജോസ് പെരേര, അബി എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.

  കട്ടപ്പന ആലുവായ്ക്കടുത്തുള്ള ചൂണ്ടി, മഞ്ഞപ്ര എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ സിനിമ 2022 ഫെബ്രുവരി പതിനെട്ടിന് സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.

  ഒരു സാധാരണ യുവാവിന് തികച്ചും അപ്രതീക്ഷിതമായ സാഹചര്യത്തിൽ ഒരു ഔദ്യോഗിക സ്ഥാനം ലഭിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളും അത്യന്തം രസകരമായി ഈ ചിത്രത്തിലൂടെ പ്രതിപാദിക്കുന്നു.

  അർജുൻ അശോകൻ, ശബരീഷ് വർമ്മ, ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗായത്രി അശോകാണ് നായിക.

  രൺജി പണിക്കർ, സാബുമോൻ, ഇന്ദ്രൻസ്, ജോണി ആൻ്റണി, ബിനു അടിമാലി, മാമുക്കോയ, അനൂപ് പന്തളം, സ്മിനു സിജോ, സിനി ഏബ്രഹാം എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ശബരീഷ് വർമ്മയുടെ ഗാനങ്ങൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു.

  എൽദോ ഐസക്ക് ഛായാഗ്രഹണവും, ദീപു ജോസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജോഷി തോമസ് പള്ളിക്കൽ, നിർമ്മാണ നിർവ്വഹണം - ജോബ് ജോർജ്, പി.ആർ.ഒ.- വാഴൂർ ജോസ്.
  Published by:Rajesh V
  First published: