advertisement

Lal Jose| ‘എടാ മാത്തൂ... ഇക്കുറി ഞങ്ങൾക്ക് കിട്ടിയ വലിയ സമ്മാനം നീയാണ്’; മുപ്പതാം വിവാഹ വാർഷികത്തിൽ കുഞ്ഞ് മാത്യുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ലാൽജോസ്

Last Updated:

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് പ്രിയസംവിധായകന് വിവാഹവാർഷികാശംസകൾ നേരുന്നത്.

തന്റെ മുപ്പതാം വിവാഹവാർഷിക ദിനത്തിൽ ഭാര്യയ്ക്കും മകൾ ഐറിന്റെ മകൻ മാത്യുവിനുമൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് സംവിധായകൻ ലാൽ ജോസ് (Lal Jose). കുഞ്ഞു മാത്യുവിനൊപ്പം ലാൽ ജോസും ഭാര്യ ലീനയും ചേർന്നുള്ള ഫോട്ടോയ്ക്ക് താഴെ ഒട്ടേറെ പേരാണ് ആശംസകളുമായി എത്തിയത്. ഐറിൻ, കാതറീൻ എന്നീ മക്കളാണ് ലാൽജോസിനും ലീനയ്ക്കുമുള്ളത്. ഐറിന്റെ മകനാണ് മാത്യു.
‘എടാ മാത്തൂ ... അപ്പുവിന്റെയും അമ്മുവിന്റേയും ദാമ്പത്യത്തിന് ഇന്ന് മുപ്പതിന്റെ മൂപ്പെത്തുന്നു. ഇക്കുറി ഞങ്ങൾക്ക് കിട്ടിയ വലിയ സമ്മാനം നീയാണ്...’ എന്നാണ് ചിത്രങ്ങൾക്കൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് പ്രിയസംവിധായകന് വിവാഹവാർഷികാശംസകൾ നേരുന്നത്.
advertisement
മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാളാണ്‌ ലാൽ ജോസ്. കമലിന്റെ സഹസംവിധായകനായി സിനിമയിലെത്തിയ ലാൽ ജോസ് 1998 ൽ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. ഒട്ടേറെ സൂപ്പർ ഹിറ്റ് സിനിമകളാണ് ലാൽ ജോസ് മലയാളികൾക്ക് സമ്മാനിച്ചത്. രണ്ടാം ഭാവം, മീശമാധവൻ, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.
advertisement
ലാൽ ജോസിന്റെ ഏറ്റവും പുതിയ ചിത്രം 'മ്യാവൂ' ക്രിസ്മസിനാണ് തിയെറ്ററിലെത്തിയത്. ദിവസങ്ങൾക്ക് മുൻപ് ആമസോൺ പ്രൈമിലും സിനിമയെത്തി. സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ലാൽ ജോസ് മ്യാവൂ ഒരുക്കിയത്. ഗൾഫ് പശ്ചാത്തലത്തിൽ കുടുംബ കഥ പറയുന്ന സിനിമയുടെ രചന നിർവഹിച്ചത് ഡോ. ഇഖ്ബാൽ കുറ്റിപ്പുറമാണ്. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
Lal Jose| ‘എടാ മാത്തൂ... ഇക്കുറി ഞങ്ങൾക്ക് കിട്ടിയ വലിയ സമ്മാനം നീയാണ്’; മുപ്പതാം വിവാഹ വാർഷികത്തിൽ കുഞ്ഞ് മാത്യുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ലാൽജോസ്
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement