
- News18 Malayalam
- Last Updated: May 26, 2022, 07:59 IST
രാത്രി ഓട്ടോയിൽ യാത്രചെയ്യവേ നടി അർച്ചന കവിയോടും (Archana Kavi) സുഹൃത്തുക്കളോടും പോലീസ് ഉദ്യോഗസ്ഥൻ (Police Officer) മോശമായി പെരുമാറിയതായി കേരള പോലീസിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇൻസ്‌പെക്ടർ വി എസ് ബിജുവിനെതിരെ വകുപ്പുതല നടപടിക്ക് മട്ടാഞ്ചേരി എസിപി ശുപാർശ ചെയ്തു. അന്വേഷണ റിപ്പോർട്ട് കൊച്ചി കമ്മീഷണർക്ക് കൈമാറി.
ഞായറാഴ്ച രാത്രി 10.30ക്ക് ശേഷം കൊച്ചി രവിപുരത്ത് നിന്ന് ഓട്ടോയിൽ ഫോർട്ട് കൊച്ചിയിലേക്ക് പോകുന്നതിനിടെയാണ് നടിക്കും സുഹൃത്തുക്കൾക്കും ദുരനുഭവമുണ്ടായത്. പോലീസിൽ നിന്നും മോശം അനുഭവമുണ്ടായ വിവരം അർച്ചന സമൂഹ മാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. സംഭവത്തിൽ നടി പരാതി നൽകിയില്ലെങ്കിലും പോലീസുകാരൻ മോശമായി പെരുമാറിയെന്ന ആരോപണത്തിൽ ആഭ്യന്തര അന്വേഷണം നടത്തുകയായിരുന്നു.
പോലീസ് പരുക്കൻ ഭാഷയിലാണ് പെരുമാറിയതെന്നും ഓട്ടോയിൽ യാത്ര ചെയ്തിരുന്നത് സ്ത്രീകൾ ആയിരുന്നു, വീട്ടില്‍ പോവുകയാണ് എന്ന് പറഞ്ഞപ്പോള്‍, എന്തിനാണ് വീട്ടില്‍ പോകുന്നത് എന്നാണ് അവര്‍ ചോദിച്ചത്. ചോദ്യം ചെയ്യുന്നതിൽ തനിക്ക് പ്രശ്നമൊന്നുമില്ലെന്നും എന്നാൽ അതിനൊരു രീതിയുണ്ടെന്നും പോലീസിൽ നിന്നും അസ്വസ്ഥപ്പെടുത്തുന്ന അനുഭവമാണുണ്ടായതെന്നുമാണ് അർച്ചന ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
അതേസമയം,നടിയോടും സുഹൃത്തുക്കളോടും മോശമായി പെരുമാറിയിട്ടില്ലെന്നാണ് ഇൻസ്പെക്ടർ വി എസ് ബിജുവിന്റെ വിശദീകരണം. രാത്രി പട്രോളിങ്ങിന്റെ ഭാഗമായുള്ള പതിവ് വിവരങ്ങൾ മാത്രമാണ് ചോദിച്ചതെന്നുമാണ് ബിജു അന്വേഷണ ചുമതലയുള്ള മട്ടാഞ്ചേരി എസിപിക്ക് മറുപടി നൽകിയത്.
വിശദമായി നടത്തിയ അന്വേഷണത്തിൽ ഇൻസ്പെക്ടറുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ വകുപ്പുതല നടപടി ഉണ്ടാകുമെന്നും കമ്മിഷണർ സി എച്ച് നാഗരാജു പറഞ്ഞു.
രജനികാന്തിനെ കാണാന്‍ ഇളയരാജ; 30 വര്‍ഷങ്ങള്‍ക്കുശേഷം തലൈവർ പടത്തിൽ ഇശൈജ്ഞാനിയുടെ സംഗീതം
തലൈവർ രജനികാന്തിനെ കാണാൻ ഇശൈജ്ഞാനി ഇളയരാജ എത്തി. ഇന്നലെ രാവിലെയായിരുന്നു ആ അപൂർവ കൂടിക്കാഴ്ച. പോയസ് ഗാര്‍ഡനിലെ രജനികാന്തിന്റെ (Rajinikanth) വീട്ടിലേയ്ക്ക് ഇളയരാജ (Ilayaraaja) എത്തുകയായിരുന്നു. പൊതുവേദികളില്‍ ഇരുവരും കണ്ടുമുട്ടാറുണ്ടെങ്കിലും ഏറെ വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ സൗഹൃദ സന്ദര്‍ശനം. ഏറെ നേരം ഇരുവരും സംസാരിച്ചിരുന്നു. മടക്കയാത്രയില്‍ ഇളയരാജയ്‌ക്കൊപ്പം രജനിയും ഇറങ്ങി.
ജൂണ്‍ 2 ഇളയരാജയുടെ ജന്മദിനമാണ്. ഇതിനോടനുബന്ധിച്ച് കോയമ്പത്തൂരില്‍ ഇളയരാജയുടെ നേതൃത്വത്തില്‍ ഒരു മ്യൂസിക് കണ്‍സെര്‍ട്ട് നടക്കുന്നുണ്ട്. ഇതിന്റെ റിഹേഴ്‌സല്‍ ചെന്നൈയില്‍ നടന്നുവരികയാണ്. റിഹേഴ്‌സല്‍ നടക്കുന്ന സ്റ്റുഡിയോയിലേയ്ക്കാണ് പിന്നീട് രജനിക്കൊപ്പം ഇളയരാജ എത്തിയത്. ഏറെനേരം റിഹേഴ്‌സലും കണ്ടിട്ടാണ് രജനികാന്ത് മടങ്ങിയത്.