ചിത്രത്തിന്‍റെ ഡിജിറ്റൽ റൈറ്റ്സ് ഒമ്പത് കോടി രൂപയ്ക്ക് ആമസോൺ പ്രൈം സ്വന്തമാക്കിയിട്ടുണ്ട്. ചിത്രം നിർമ്മിക്കുന്നതിന് നാലരകോടി രൂപയാണ് ചെലവ് വന്നത്. ഇതോടെ ചിത്രം പ്രദർശനത്തിനെത്തുംമുമ്പ് തന്നെ നാലരകോടി രൂപ ലാഭം നേടി കഴിഞ്ഞു.
അതേസമയം പൊൻമകൾ വന്താൽ ഓൺലൈനിൽ റിലീസ് ചെയ്യാനുള്ള തീരുമാനത്തിനെതിരെ തമിഴ്നാട്ടിലെ തിയറ്റർ ഉടമകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. നടൻ സൂര്യ അഭിനയിക്കുന്നതോ നിർമ്മിക്കുന്നതോ ആയ ഒരു സിനിമയും ഭാവിയിൽ തിയറ്ററിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നാണ് തിയറ്റർ ഉടമകൾ അറിയിച്ചിരിക്കുന്നത്.
advertisement
എന്നാൽ ഈ വാർത്തയോട് പ്രതികരിക്കാൻ സൂര്യയോ ജ്യോതികയോ തയ്യാറായിട്ടില്ല. പൊൻമകൾ വന്താൽ ഓൺലൈനിൽ റിലീസ് ചെയ്താൽ സൂര്യ നായകനാകുന്ന സുരറൈ പൊട്രു തിയറ്ററുകളിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് തമിഴ്നാട്ടിലെ തിയറ്റർ ആൻഡ് മൾട്ടിപ്ലെക്സ് ഓണേഴ്സ് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്.
BEST PERFORMING STORIES:ദൂരദർശനുവേണ്ടി ആദ്യമായി അഭിമുഖം നടത്തിയ രവി: മമ്മൂട്ടി സുഹൃത്തിനെ അനുസ്മരിക്കുന്നു[NEWS]പാർപ്പിട മേഖലയിലെ കടകൾ തുറക്കാം; മാളുകൾക്കും ഹോട്ട് സ്പോട്ടുകൾക്കും ഇളവില്ല; കേന്ദ്ര ഉത്തരവിറങ്ങി [NEWS]സ്കൂളുകളിൽ മുഖാവരണം ഇനി നിർബന്ധം; നിർദ്ദേശം ആരോഗ്യ വകുപ്പിന്റേത് [NEWS]
ജെ.ജെ ഫ്രെഡറിക് സംവിധാനം ചെയ്ത പൊൻമകൾ വന്താൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ്. ജ്യോതികയെ കൂടാതെ ഭാഗ്യരാജ്, പാർഥിപൻ, പാണ്ഡിരാജൻ, പ്രതാപ് പോത്തൻ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.