TRENDING:

കാർത്തിക് ശങ്കർ സംവിധായകനാകുന്നു; ആദ്യ ചിത്രം തെലുങ്കിൽ; നിർമിക്കുന്നത് ഇതിഹാസ സംവിധായകൻ കോടി രാമകൃഷ്ണയുടെ മകൾ

Last Updated:

ഫേസ്ബുക്കിലൂടെയാണ് കാർത്തിക് വമ്പൻ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. തെലുങ്കിലാണ് കാർത്തിക് അരങ്ങേറ്റം കുറിക്കുന്നത്. തെലുങ്കിലെ ഇതിഹാസ സംവിധായകൻ കോടി രാമകൃഷ്ണയുടെ മകൾ ദിവ്യയാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ അഭിനേതാക്കളുടെ പൂർണ വിവരങ്ങൾ ഈ മാസം 15ന് പുറത്തുവിടുമെന്നും കാർത്തിക് പ്രഖ്യാപിച്ചു കഴിഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ മലയാളി വീടുകളിൽ ചിരിപടർത്തിയ നടനും സംവിധായകനുമാണ് കാര്‍ത്തിക് ശങ്കര്‍. ലോക്ക്ഡൗണ്‍ സമയത്ത് വീട്ടിൽ അമ്മയ്ക്കും അച്ഛനും വല്ല്യച്ഛനും ഒപ്പം കാര്‍ത്തിക് പുറത്തിറക്കിയ വീഡിയോകള്‍ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ആ സമയത്ത് കാര്‍ത്തിക് പുറത്തിറക്കിയ ' മോം ആന്‍ഡ് സണ്‍ ' എന്ന കോമഡി വെബ് സീരീസ് മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു.
News18 Malayalam
News18 Malayalam
advertisement

ഇപ്പോൾ ഇതാദ്യമായി തന്റെ ബിഗ് സ്ക്രീൻ പ്രവേശനം പ്രഖ്യാപിച്ചിരിക്കുകയാണ് കാർത്തിക്. ഫേസ്ബുക്കിലൂടെയാണ് കാർത്തിക് വമ്പൻ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. തെലുങ്കിലാണ് കാർത്തിക് അരങ്ങേറ്റം കുറിക്കുന്നത്. തെലുങ്കിലെ ഇതിഹാസ സംവിധായകൻ കോടി രാമകൃഷ്ണയുടെ മകൾ ദിവ്യയാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ അഭിനേതാക്കളുടെ പൂർണ വിവരങ്ങൾ ഈ മാസം 15ന് പുറത്തുവിടുമെന്നും കാർത്തിക് പ്രഖ്യാപിച്ചു കഴിഞ്ഞു.

''മക്കളെ....അങ്ങനെ ഞാൻ ആദ്യമായി സിനിമ സംവിധാനം ചെയ്യാൻ പോകുന്നു ...!! ചിത്രം തെലുങ്കിൽ ആണ് ....!! തെലുങ്കിലെ ഇതിഹാസ സംവിധായകൻ കോടി രാമകൃഷ്ണയുടെ മകൾ ആണ് ചിത്രം നിർമ്മിക്കുന്നത്''- പ്രേക്ഷകർക്ക് സർപ്രൈസൊരുക്കി കാർത്തിക് ഫേസ്ബുക്കില്‍ കുറിച്ചു.

advertisement

'ദൃശ്യം 2' കന്നടയിൽ തുടങ്ങുന്നു; കേന്ദ്ര കഥാപാത്രങ്ങളായി രവിചന്ദ്രനും നവ്യാ നായരും

മോഹന്‍ ലാല്‍-ജീത്തു ജോസഫിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ദൃശ്യം 2 കന്നഡ റീമേക്കിനായി ഒരുങ്ങുന്നു. 'ദൃശ്യ 2' എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രവിചന്ദ്രനാണ് നായകനായി എത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പി വാസുവാണ്. കന്നഡ ദൃശ്യ ആദ്യ ഭാഗം അവതതരിപ്പിച്ചവര്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും അണിനിരക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മാണം ചെയ്യുന്നത്.

advertisement

ജൂലൈ 12 മുതല്‍ ചിത്രീകരണം ആരംഭിക്കുന്നു എന്ന് നിര്‍മ്മാതക്കളായ ഇ ഫോര്‍ എന്റെര്‍ടെയ്ന്‍മെന്റ്‌സ് അറിയിച്ചിരിക്കുന്നത്. മീനയുെട കഥപാത്രത്തെ കന്നഡയില്‍ അവതരിപ്പിക്കുന്നത് മലായാളി താരം നവ്യ നായരാണ്. ഐജിയുടെ വേഷത്തില്‍ ആശ ശരത് തന്നെയെത്തുന്നു. സിദ്ദിഖിന്റെ കഥാപാത്രം ചെയ്തിരുന്നത് പ്രഭുവായിരുന്നു. മറ്റു പ്രമുഖ താരങ്ങളും ദൃശ്യ 2 വില്‍ അണിനിരക്കുന്നുണ്ട്. ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലായിരുന്നു റിലീസ് ചെയ്തിരുന്നത്. എന്നിരുന്നാലും പ്രേക്ഷക സ്വീകര്യത പിടിച്ചെടുക്കാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നു. മികച്ച അഭിപ്രായം ചിത്രം നേടിയിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2013 ല്‍ ഇറങ്ങിയ ദൃശ്യം ആദ്യ ഭാഗം ബോക്സോഫീസില്‍ മികച്ച വിജയം കൈവരിച്ചതിനു പിന്നാലെ നിരവധി ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ആദ്യം ഭാഗം ഇറങ്ങി എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ജീത്തു ജോസഫ് പുറത്തിറക്കിയത്.

മലയാളം വാർത്തകൾ/ വാർത്ത/Film/
കാർത്തിക് ശങ്കർ സംവിധായകനാകുന്നു; ആദ്യ ചിത്രം തെലുങ്കിൽ; നിർമിക്കുന്നത് ഇതിഹാസ സംവിധായകൻ കോടി രാമകൃഷ്ണയുടെ മകൾ
Open in App
Home
Video
Impact Shorts
Web Stories