TRENDING:

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വെള്ളിയാഴ്ച പ്രഖ്യാപിക്കും

Last Updated:

156 ചിത്രങ്ങളാണ് മത്സര രംഗത്തുള്ളത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ജൂലായ് 21ന് (വെള്ളിയാഴ്ച) പ്രഖ്യാപിക്കും. വൈകിട്ട് മൂന്നിന് സെക്രട്ടറിയേറ്റിലെ പി ആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ വിജയികളെ പ്രഖ്യാപിക്കും. ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കാനിരുന്ന പുരസ്കാര പ്രഖ്യാപനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തിന്റെ ഭാഗമായുള്ള ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ഇക്കുറി 156 ചിത്രങ്ങളാണ് മത്സര രംഗത്തുള്ളത്. സിനിമകളുടെ എണ്ണം കൂടിയതോടെ ഇത്തവണയും ത്രിതലജൂറിയാണ് വിധി നിർണയിക്കുന്നത്. പ്രാഥമികതലത്തിലെ രണ്ടുജൂറികൾ (ഉപസമിതികൾ) വിലയിരുത്തുന്ന സിനിമകളിൽ 30 ശതമാനം അന്തിമ ജൂറിക്ക് അയയ്ക്കും. പ്രാഥമിക ജൂറി വിലയിരുത്തിയ സിനിമകളിൽ തർക്കമുള്ളവ അന്തിമ ജൂറിക്ക് വിളിച്ചുവരുത്തി കാണാം. രണ്ടുജൂറിയുടെയും അധ്യക്ഷന്‍മാര്‍ അന്തിമ ജൂറിയിലും ഉണ്ടാകും.

Also Read- AI എഴുതിയ തിരക്കഥയ്ക്ക് ഓസ്‌കര്‍ ലഭിച്ചാൽ മാത്രം അക്കാര്യം ഗൗരവമായി കാണും: സംവിധായകൻ ജെയിംസ് കാമറൂണ്‍

advertisement

ഒന്നാം ഉപസമിതിയിൽ സംവിധായകനും കലാസംവിധായകനും ചിത്രകാരനുമായ നേമം പുഷ്പരാജാണ് ചെയർമാൻ. എഴുത്തുകാരായ വി ജെ ജയിംസ്, ഡോ. കെ എം ഷീബ, കലാസംവിധായകൻ റോയ് പി തോമസ് എന്നിവരാണ് അംഗങ്ങൾ. രണ്ടാംസമിതിയിൽ സംവിധായകൻ കെ എം മധുസൂദനനാണ് ചെയർമാൻ. നിർമാതാവ് ബി കെ രാകേഷ്, സംവിധായകരായ സജാസ് റഹ്‌മാൻ, വിനോദ് സുകുമാരൻ എന്നിവരാണ് അംഗങ്ങൾ.

Also Read- എന്റെ സിനിമകളിൽ പ്രണയകഥ കണ്ടെത്താനാകുമോ? പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് ലോകേഷ് കനകരാജിന്റെ മറുപടി

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബംഗാളി സംവിധായകനും നടനുമായ ഗൗതംഘോഷ് ചെയർമാനായ അന്തിമ ജൂറിയിൽ ഉപസമിതികളിലെ ചെയർമാൻമാർക്കുപുറമേ ഛായാഗ്രാഹകൻ ഹരിനായർ, സൗണ്ട് ഡിസൈനർ ഡി യുവരാജ്, നടി ഗൗതമി, പിന്നണി ഗായിക ജെൻസി ഗ്രിഗറി എന്നിവർ അംഗങ്ങളാണ്.

മലയാളം വാർത്തകൾ/ വാർത്ത/Film/
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വെള്ളിയാഴ്ച പ്രഖ്യാപിക്കും
Open in App
Home
Video
Impact Shorts
Web Stories