AI എഴുതിയ തിരക്കഥയ്ക്ക് ഓസ്‌കര്‍ ലഭിച്ചാൽ മാത്രം അക്കാര്യം ഗൗരവമായി കാണും: സംവിധായകൻ ജെയിംസ് കാമറൂണ്‍

Last Updated:

എഐ ഉപയോഗിച്ച് തയ്യാറാക്കുന്ന സിനിമകള്‍ പ്രേക്ഷകരെ പ്രീതിപ്പെടുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു

James Cameron
James Cameron
അടുത്തിടെ ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്റ്‌സിന് (എഐ) ലഭിക്കുന്ന സ്വീകാര്യത ഒട്ടേറെ പരമ്പരാഗത തൊഴിലുകള്‍ ഇല്ലാതാക്കുമെന്ന ആശങ്ക പരക്കെ സൃഷ്ടിക്കപ്പെടുന്നുണ്ട്. വൈകാതെ, സിനിമാമേഖലയിലും എഐ നിര്‍ണായകമായ സ്വാധീനം ചെലുത്തുമെന്നുമുള്ള ചര്‍ച്ചകളും സജീവമാണ്. ഇപ്പോഴിതാ എഐയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കുകയാണ് വിഖ്യാത ചലച്ചിത്ര സംവിധായകന്‍ ജെയിംസ് കാമറൂണ്‍. എഐയുടെ മേല്‍ നിരീക്ഷണം ആവശ്യമാണെന്ന് കരുതുന്ന അദ്ദേഹം എഴുത്തുകാര്‍ക്ക് പകരമാകാന്‍ എഐയ്ക്ക് ഒരിക്കലും കഴിയില്ലെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എഐ ഉപയോഗിച്ച് തയ്യാറാക്കുന്ന സിനിമകള്‍ പ്രേക്ഷകരെ പ്രീതിപ്പെടുത്തില്ലെന്ന് സിടിവി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. എഴുത്തുകാര്‍ക്ക് അതൊരു പ്രശ്‌നമായി ഒരിക്കലും മാറില്ല. എഐ ഉപയോഗിച്ച് നല്ലൊരു കഥയുണ്ടാകുമോ എന്നത് ചോദ്യമായി തന്നെ അവശേഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനോടകം പറഞ്ഞു കഴിഞ്ഞ പ്രണയം, ജീവിതം, ഭയം, മരണം, നുണ തുടങ്ങിയ വിഷയങ്ങളില്‍ വിവരങ്ങള്‍ ശേഖരിച്ച് മറ്റൊരു കഥയുമായി വരാന്‍ സാധ്യതയുണ്ട്. എന്നാല്‍, അവ പ്രേക്ഷകര്‍ക്കിടയില്‍ ചലനമുണ്ടാക്കുമെന്ന് കരുതുന്നില്ല. സാങ്കേതികവിദ്യയിലെ മുന്നേറ്റങ്ങള്‍ ശ്രദ്ധേയമാണെന്ന് തോന്നുമെങ്കിലും തന്റെ തിരക്കഥകളില്‍ എഐ ഉപയോഗിക്കാന്‍ താന്‍ ഇപ്പോള്‍ താത്പര്യപ്പെടുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
advertisement
”ഒരു 20 വര്‍ഷത്തേക്ക് നമുക്ക് കാത്തിരിക്കാം. ആ കാലയളവിനുള്ളില്‍ എഐ ഉപയോഗിച്ച് എഴുതിയ തിരക്കഥയ്ക്ക് ഓസ്‌കര്‍ പുരസ്‌കാരം ലഭിക്കുകയാണെങ്കില്‍ ഇക്കാര്യം ഗൗരവമായി എടുക്കുന്നതിനെ കുറിച്ച് ചിന്തിക്കുമെന്നും”-അദ്ദേഹം പറഞ്ഞു. മനുഷ്യനെ മറികടക്കുന്ന തരത്തിലുള്ള സാങ്കേതികവിദ്യകളെക്കുറിച്ച് 1984-ലെ തന്റെ ഹിറ്റ് ചിത്രമായ ടെര്‍മിനേറ്ററിലൂടെ അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ”1984-ല്‍ ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആരും അത് ചെവികൊണ്ടില്ല”-അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യന്‍ എന്തെങ്കിലും കാര്യം ഭയക്കേണ്ടതുണ്ടോയെന്ന ചോദ്യത്തിന് അത് എഐയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
എഐയ്ക്ക് ലഭിച്ചിരിക്കുന്ന വലിയ സ്വീകാര്യത കാണുമ്പോള്‍, വൈകാതെ തന്നെ ലോകം ആണവായുധങ്ങളുമായുള്ള മത്സരത്തിന് തുല്യമായ മത്സരം എഐയോട് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ഒരവസാനം ഉണ്ടാകില്ലെന്നും, കാരണം ഒരാള്‍ അത് നിര്‍ത്തലാക്കാന്‍ തീരുമാനിക്കുമ്പോള്‍ മറ്റൊരാള്‍ അത് തയ്യാറാക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.അവതാര്‍; ദ വേ ഓഫ് വാട്ടര്‍ ആണ് ജെയിംസ് കാമറൂണിന്റെ സംവിധാനത്തില്‍ അവസാനം പുറത്തിറങ്ങിയ ചിത്രം. 2009-ല്‍ ഇറങ്ങിയ ‘അവതാര്‍’ സയന്‍സ്-ഫിക്ഷന്‍ ഫാന്റസി വിഭാഗത്തില്‍പെടുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ഇതിന്റെ മൂന്നും നാലും ഭാഗങ്ങള്‍ യഥാക്രമം 2025, 2029 വര്‍ഷങ്ങളില്‍ റിലീസ് ചെയ്യുമെന്ന് ജെയിംസ് കാമറൂണ്‍ അറിയിച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
AI എഴുതിയ തിരക്കഥയ്ക്ക് ഓസ്‌കര്‍ ലഭിച്ചാൽ മാത്രം അക്കാര്യം ഗൗരവമായി കാണും: സംവിധായകൻ ജെയിംസ് കാമറൂണ്‍
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement