പുരസ്കാരങ്ങളുടെ സമ്പൂർണ പട്ടിക
മികച്ച ചിത്രം: മഞ്ഞുമ്മൽ ബോയ്‌സ് (ചിദംബരം)
മികച്ച രണ്ടാമത്തെ ചിത്രം: ഫെമിനിച്ചി ഫാത്തിമ (ഫാസിൽ മുഹമ്മദ് )
ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം: പ്രേമലു (ഗിരീഷ് എ ഡി )
മികച്ച സംവിധായകൻ: ചിദംബരം (മഞ്ഞുമ്മൽ ബോയ്സ്)
മികച്ച നവാഗത സംവിധായകൻ: ഫാസിൽ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)
ഇതും വായിക്കുക: പത്തര മാറ്റോടെ മഞ്ഞുമ്മൽ ബോയ്സ്; മികച്ച ചിത്രമുൾപ്പെടെ നേടിയത് പത്ത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ
advertisement
അഭിനയം
മികച്ച നടൻ: മമ്മൂട്ടി (ഭ്രമയുഗം)
മികച്ച നടി: ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)
മികച്ച സ്വഭാവനടൻ: സൗബിൻ ഷാഹിർ (മഞ്ഞുമ്മൽ ബോയ്സ്), സിദ്ധാർത്ഥ് ഭരതൻ (ഭ്രമയുഗം)
മികച്ച സ്വഭാവനടി: ലിജോമോൾ ജോസ് (നടന്ന സംഭവം)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ): ഭാസി വൈക്കം (ബറോസ്)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ): സയനോര ഫിലിപ്പ് (ബറോസ്)
പ്രത്യേക പുരസ്‌കാരം (അഭിനയം)
ടൊവിനോ തോമസ് (എ.ആർ.എം),
ആസിഫ് അലി (കിഷ്കിന്ധ കാണ്ഡം),
ജ്യോതിർമയി (ബോഗയ്ൻവില്ല)
ദർശന രാജേന്ദ്രൻ (പാരഡൈസ്)
പ്രത്യേക പുരസ്‌കാരം (സ്ത്രീ/ട്രാൻസ്ജെൻഡർ)
പായൽ കപാഡിയ (പ്രഭയായ് നിനച്ചതെല്ലാം)
ഇതും വായിക്കുക: വയലാറും ഒഎൻവിയും അലങ്കരിച്ച പദവിയിലേക്ക് ഒരു റാപ്പർ; 'വേടൻ' സംസ്ഥാന പുരസ്കാരത്തിൽ മുത്തമിടുമ്പോൾ
സംഗീത വിഭാഗം
മികച്ച ഗാനരചയിതാവ്: വേടൻ, ഗാനം– കുതന്ത്രം (വിയർപ്പ് തുന്നിയിട്ട കുപ്പായം), മഞ്ഞുമ്മൽ ബോയ്സ്
മികച്ച സംഗീത സംവിധായകൻ (ഗാനങ്ങൾ): സുഷിൻ ശ്യം (ബോഗയ്ൻവില്ല)
മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം): ക്രിസ്റ്റോ സേവ്യർ (ഭ്രമയുഗം)
മികച്ച പിന്നണി ഗായകൻ: കെ.എസ്.ഹരിശങ്കർ (എ.ആർ.എം)
മികച്ച പിന്നണി ഗായിക: സെബ ടോമി (അം അഃ)
സാങ്കേതിക വിഭാഗം
മികച്ച കഥാകൃത്ത്: പ്രസന്ന വിതാനഗെ (പാരഡൈസ്)
മികച്ച തിരക്കഥാകൃത്ത്: ചിദംബരം (മഞ്ഞുമ്മൽ ബോയ്സ്)
മികച്ച തിരക്കഥ (അഡാപ്റ്റേഷൻ): ലാജോ ജോസ്, അമൽ നീരദ് (ബോഗയ്ൻവില്ല)
മികച്ച ഛായാഗ്രാഹകൻ: ഷൈജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്സ്)
മികച്ച ചിത്രസംയോജകൻ: സൂരജ് ഇ.എസ്. (കിഷ്കിന്ധാ കാണ്ഡം)
മികച്ച കലാസംവിധായകൻ: അജയൻ ചാലിശ്ശേരി (മഞ്ഞുമ്മൽ ബോയ്സ്)
മികച്ച സിങ്ക് സൗണ്ട്: അജയൻ അടാട്ട് (പണി)
മികച്ച ശബ്ദമിശ്രണം: ഫസൽ എ. ബക്കർ, ഷിജിൻ മെൽവിൻ ഹട്ടൻ (മഞ്ഞുമ്മൽ ബോയ്സ്)
മികച്ച ശബ്ദരൂപകൽപ്പന: ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ (മഞ്ഞുമ്മൽ ബോയ്സ്)
മികച്ച പ്രോസസിംഗ് ലാബ്/കളറിസ്റ്റ്: ശ്രീക് വാര്യർ, പോയറ്റിക് ഹോം ഓഫ് സിനിമ (മഞ്ഞുമ്മൽ ബോയ്‌സ്, ബോഗയ്ൻവില്ല)
മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്: റോണക്സ് സേവ്യർ (ബോഗയ്ൻവില്ല, ഭ്രമയുഗം)
മികച്ച വസ്ത്രാലങ്കാരം: സമീറ സനീഷ് (രേഖാചിത്രം, ബോഗയ്ൻവില്ല)
മികച്ച നൃത്തസംവിധാനം: ജിഷ്ണുദാസ് എം.വി, സുമേഷ് സുന്ദർ (ബോഗയ്ൻവില്ല)
രചനാ വിഭാഗം
മികച്ച ചലച്ചിത്രഗ്രന്ഥം: സി.എസ്.മീനാക്ഷി (പെൺപാട്ടു താരകൾ - മലയാള സിനിമാപ്പാട്ടുകളിലെ പെണ്ണാവിഷ്കാരങ്ങൾ)
മികച്ച ചലച്ചിത്ര ലേഖനം: ഡോ.വത്സലൻ വാതുശ്ശേരി (മറയുന്ന നാലുകെട്ടുകൾ : മലയാള സിനിമയും മാറുന്ന ഭാവുകത്വങ്ങളും)
