പത്തര മാറ്റോടെ മഞ്ഞുമ്മൽ ബോയ്സ്; മികച്ച ചിത്രമുൾപ്പെടെ നേടിയത് പത്ത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ

Last Updated:

മികച്ച ചിത്രത്തിനും സംവിധായകനും അടക്കമുള്ള പുരസ്കാരങ്ങളാണ് സിനിമ സ്വന്തമാക്കിയത്. ഭാഷാ വ്യത്യാസമില്ലാതെ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ആഗോള ബോക്സ് ഓഫിസിൽ 200 കോടി നേടിയിരുന്നു

മഞ്ഞുമ്മല്‍ ബോയ്സ്
മഞ്ഞുമ്മല്‍ ബോയ്സ്
തൃശൂർ: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ 10 അവാർഡുകൾ നേടി മഞ്ഞുമ്മൽ ബോയ്സ്. മികച്ച ചിത്രത്തിനും സംവിധായകനും അടക്കമുള്ള പുരസ്കാരങ്ങളാണ് സിനിമ സ്വന്തമാക്കിയത്. ഭാഷാ വ്യത്യാസമില്ലാതെ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ആഗോള ബോക്സ് ഓഫിസിൽ 200 കോടി നേടിയിരുന്നു.
സിനിമയ്ക്ക് ലഭിച്ച പുരസ്കാരങ്ങൾ
1. മികച്ച ചിത്രം
2. മികച്ച സംവിധായകൻ- ചിദംബരം
3. മികച്ച സ്വഭാവ നടൻ- സൗബിൻ ഷാഹിർ
4. മികച്ച ക്യാമറാമാൻ- ഷൈജു ഖാലിദ്
5. മികച്ച തിരക്കഥാകൃത്ത്- ചിദംബരം
6. മികച്ച ഗാനരചയിതാവ്- വേടൻ
7. മികച്ച കലാസംവിധായകൻ- അജയൻ ചാലിശേരി
8. ശബ്ദരൂപകല്പന - ഷിജിൻ മെൽവിൻ ഹട്ടൻ‌, അഭിഷേക് നായർ
9. മികച്ച ശബ്ദമിശ്രണം- ഫസല്‍ എ ബക്കര്‍, ഷിജിന്‍ മെല്‍വിന്‍ ഹട്ടൻ
advertisement
10 മികച്ച പ്രോസസിംഗ് ലാബ്/ കളറിസ്റ്റ്- ശ്രീക് വാര്യർ
സർവൈവൽ ത്രില്ലറായ മഞ്ഞുമ്മൽ ബോയ്സ് 2024 ഫെബ്രുവരി 22നാണ് തിയറ്ററുകളിൽ എത്തിയത്. ജാൻ-എ-മന്നിന് ശേഷം ചിദംബരം രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സംഘം സുഹൃത്തുക്കൾ കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് നേരിടേണ്ടി വരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കൊടൈക്കനാലിലെ ഗുണാ കേവ്സിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ഈ ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമിച്ചത്. പ്രശസ്ത സിനിമ വെബ്സൈറ്റ് ആയ ഐഎംഡിബി പുറത്തുവിട്ട 2024ലെ ജനപ്രിയ സിനിമകളുടെ ലിസ്റ്റിൽ ആദ്യത്തെ പത്ത് ചിത്രങ്ങളിൽ മഞ്ഞുമ്മൽ ബോയ്സും ഇടം നേടിയിരുന്നു.
advertisement
സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് കോടതി കയറിയിരുന്നു. സിനിമയുടെ നിർ‌മാണത്തിന് 7 കോടി രൂപ നൽകിയെങ്കിലും 40 ശതമാനം ലാഭമെന്ന വാഗ്ദാനം പാലിച്ചില്ലെന്ന് കാട്ടി അരൂര്‍ സ്വദേശിയാണ് സൗബിൻ ഉൾപ്പെടെയുള്ളവർ‌ക്കെതിരെ പരാതി നൽകിയത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
പത്തര മാറ്റോടെ മഞ്ഞുമ്മൽ ബോയ്സ്; മികച്ച ചിത്രമുൾപ്പെടെ നേടിയത് പത്ത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ
Next Article
advertisement
'പോറ്റിയെ കേറ്റിയെ' വർഗ്ഗീയ ധ്രുവീകരണമെന്ന് സിപിഎം; ചട്ടലംഘനത്തിന് പരാതി
'പോറ്റിയെ കേറ്റിയെ' വർഗ്ഗീയ ധ്രുവീകരണമെന്ന് സിപിഎം; ചട്ടലംഘനത്തിന് പരാതി
  • പോറ്റിയെ കേറ്റിയെ പാട്ട് വർഗ്ഗീയ ധ്രുവീകരണത്തിനായി സൃഷ്ടിച്ചതെന്ന് സിപിഎം ആരോപിച്ചു.

  • അയ്യപ്പനെ പ്രചാരണത്തിന് ഉപയോഗിച്ചതിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ആലോചിക്കുന്നു.

  • മതസ്ഥാപനങ്ങളെയും ദൈവങ്ങളെയും തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചതായി CPM ആരോപിച്ചു.

View All
advertisement