വയലാറും ഒഎൻവിയും അലങ്കരിച്ച പദവിയിലേക്ക് ഒരു റാപ്പർ; 'വേടൻ' സംസ്ഥാന പുരസ്കാരത്തിൽ മുത്തമിടുമ്പോൾ
- Published by:meera_57
- news18-malayalam
Last Updated:
മലയാളി ഏറ്റുപാടിയ വിയർപ്പു തുന്നിയ കുപ്പായം... എന്ന ഗാനത്തിലെ വരികൾക്കാണ് വേടൻ എന്ന പേരിലറിയപ്പെടുന്ന ഹിരൺദാസ് മുരളി പുരസ്കാരം നേടിയത്
മലയാള സിനിമയ്ക്ക് വിദ്യാസമ്പന്നരും, അധ്യാപകരുമായ കവികൾ കവിതയെഴുതിയ കാലം. ചക്രവർത്തിനീ നിനക്ക് ഞാനെന്റെ ശില്പ ഗോപുരം തുറന്നു... പോലുള്ള വരികൾക്ക് ജീവൻ നൽകിയ കവികൾ സംസ്ഥാന പുരസ്കാരങ്ങളിൽ മികച്ച ഗാനരചയിതാവിനുള്ള അംഗീകാരം നേടിയിരുന്ന ഒരു യുഗം ഉണ്ടായിരുന്നു ഇവിടെ. അവിടേയ്ക്കിതാ പുതുതലമുറയുടെ, സാധാരണക്കാരിൽ സാധാരണക്കാരുടെ പ്രതിനിധിയായ റാപ്പർ വേടൻ. 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രം പത്തു പുരസ്കാരങ്ങൾ വാരികൂട്ടിയെങ്കിൽ, അതിൽ ശ്രദ്ധേയ പുരസ്കാരം ഈ യുവവാവിനുള്ളതാണ്. മലയാളി ഏറ്റുപാടിയ 'വിയർപ്പു തുന്നിയ കുപ്പായം...' ഗാനത്തിലെ വരികൾക്കാണ് വേടൻ എന്ന പേരിലറിയപ്പെടുന്ന ഹിരൺദാസ് മുരളിയെന്ന തൃശൂരുകാരൻ പുരസ്കാരം നേടിയത്.
പ്രണയവും, വിരഹവും, കാത്തിരിപ്പും, കാമനകളും നിറഞ്ഞ വരികളുടെ ലോകത്തേക്ക് സാധാരണക്കാരന്റെ വ്യാഹുലതകൾ പറഞ്ഞുള്ള ഗാനത്തിന് അംഗീകാരം.
2020-ൽ 'വോയ്‌സ് ഓഫ് ദി വോയ്‌സ്‌ലെസ്' എന്ന തന്റെ ആദ്യ സംഗീത വീഡിയോ പുറത്തിറങ്ങിയതോടെയാണ് വേടന്റെ കരിയറിന് തുടക്കം. ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം, പാർശ്വവൽക്കരണം, സാമൂഹിക അനീതി എന്നിവയെ അഭിസംബോധന ചെയ്ത ഗാനമായിരുന്നു ഇത്. യൂട്യൂബിൽ പുറത്തിറങ്ങിയ വീഡിയോ, ആ ഗാനം സ്പർശിച്ച രാഷ്ട്രീയ പ്രമേയങ്ങളുടെ പേരിൽ ശ്രദ്ധ നേടി 1.8 കോടിയിലധികം വ്യൂസ് സ്വന്തമാക്കി. 2021-ൽ, 'നായാട്ട്' എന്ന മലയാള ചിത്രത്തിലെ 'നരബലി' എന്ന ട്രാക്കിലൂടെയാണ് വേടൻ ചലച്ചിത്ര സംഗീത മേഖലയിൽ അരങ്ങേറ്റം കുറിച്ചത്.
advertisement
ആദ്യമായി മലയാള സിനിമയ്ക്കായി ഗാനരചയിതാവ് എന്ന നിലയിൽ സംസ്ഥാന പുരസ്കാരം നേടുന്ന കവി വയലാർ രാമവർമ. ഇന്നും മലയാളികൾ ഏറ്റുപാടുന്ന നദി, കടൽപ്പാലം തുടങ്ങിയ സിനിമകളിലെ വരികൾക്ക് 1969ൽ ആയിരുന്നു വയലാർ ആദ്യമായി പുരസ്കാരം സ്വന്തമാക്കുന്നത്. അവിടെ നിന്നും പി. ഭാസ്കരൻ, ശ്രീകുമാരൻ തമ്പി, ഒ.എൻ.വി., കാവാലം നാരായണപ്പണിക്കർ, കൈതപ്രം ദാമോദരൻ നമ്പൂതിരി തുടങ്ങിയവർ ആ പരമ്പര തുടർന്നു.
മലയാള സിനിമയിൽ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം ഏറ്റവും കൂടുതൽ തവണ സ്വന്തമാക്കിയ റെക്കോർഡ് ഒ.എൻ.വിയുടെ പേരിലാണ്. 1973 മുതൽ 2016 വരെ അദ്ദേഹം 13 പ്രാവശ്യം പുരസ്കാരത്തിനർഹനായി. 'സ്വപ്നം' മുതൽ 'കാംബോജി' വരെയുള്ള ചിത്രങ്ങൾക്കായി അദ്ദേഹത്തിന്റെ തൂലിക പുരസ്കാരം നേടി. 2016ൽ മരിക്കും വരെയും അദ്ദേഹത്തിനായി മലയാള സിനിമാ ആ അംഗീകാരം കാത്തുവച്ചു. തൊട്ടുപിന്നാലെ ഗിരീഷ് പുത്തഞ്ചേരി, റഫീഖ് അഹമ്മദ്, വയലാർ രാമവർമ എന്നിവർ ഏറ്റവും കൂടുതൽ പ്രാവശ്യം പുരസ്കാരം നേടിയ പട്ടികയുടെ രണ്ടും, മൂന്നും, നാലും സ്ഥാനങ്ങളിലുണ്ട്.
advertisement
Summary: There was a time when highly educated and teacher poets wrote poetry for Malayalam cinema. Here comes rapper Vedan, a representative of the new generation, the common man among the commoners. If the film 'Manjummal Boys' won ten awards, then this young man received the most notable award. Hirandas Murali, popularly known as Vedan, from Thrissur, won the award for the lyrics in the song 'Viyarpu thunniya Kuppayam...'
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 03, 2025 5:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
വയലാറും ഒഎൻവിയും അലങ്കരിച്ച പദവിയിലേക്ക് ഒരു റാപ്പർ; 'വേടൻ' സംസ്ഥാന പുരസ്കാരത്തിൽ മുത്തമിടുമ്പോൾ


