വയനാട്ടിലെ ഗോത്രഭാഷകളായ റാവുള്ള, പണിയ ഭാഷകളിൽ രചിക്കപ്പെട്ട ഗാനം ഇതിനോടകം ചർച്ചയായി കഴിഞ്ഞു. ചടുലമായ നൃത്തചുവടുകളും അതിനൊത്ത ദൃശ്യ പശ്ചാത്തലവും ഗാനത്തെ മിഴിവുള്ളതാക്കുന്നു. റാവുള വിഭാഗത്തില്‍ നിന്നുമുള്ള യുവ കവി സുകുമാരന്‍ ചാലിഗദ്ധയാണ് സംഗീത ആൽബത്തിലെ വരികളെഴുതിയത്. പണിയ വിഭാഗത്തിൽ 'ബട്ട കമ്പളം' മ്യൂസിക്ക് ബാൻറ് സ്ഥാപകനും ഗോത്ര ഗായകനുമായ വിനു കിടചുളയാണ് സംഗീത സംവിധാനം. വിനുവും ആൽബത്തിൽ അഭിനയിക്കുന്നുണ്ട്.
വഗൂസ്ബൈറി ബുക്സ് ആൻഡ് പബ്ലിക്കേഷന്‍സും ഒന്നിപ്പ് ഓണ്‍ലൈന്‍ മാസികയും ചേര്‍ന്നാണ് ആൽബം നിർമ്മിച്ചത്. സംഗീതവും ജീവിതവും വേറിട്ടതല്ലാത്ത ഗോത്ര ജീവിതത്തിലെ ഒട്ടേറെ മുഹൂർത്തങ്ങൾ ആൽബത്തിൽ പ്രതിപാദിക്കുന്നുണ്ട്. ശക്തമായ രാഷ്ട്രീയ നിപാടുകളും 'കുറു കുറേ ബ്രേസ്' മുന്നോട്ട് വയ്ക്കുന്നുണ്ട്. വയനാട്ടിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിച്ച ആൽബത്തിൻറ ക്യാമറ ജോൺ ജെസ് ലിനും എഡിറ്റിംഗ് മനു ബെന്നിയുമാണ്.
advertisement
ഗോത്ര സംഗീതത്തിലെ ജൈവിക ഭാവങ്ങളെ പൂർണ്ണമായും വെളിപെടുത്തുന്നുണ്ട് ഈ ആൽബത്തിൽ. അവരുടെ സംഗീതവും നൃത്തവും ഇതിന്റെ ഭാഗമായുളള സംസ്കാരവും സംരക്ഷിക്കാൻ ശ്രമിക്കുന്നവർ അവർക്ക് ഇത്തരം കാര്യങ്ങൾക്ക് ഇടമൊരുക്കുകയാണ് വേണ്ടതെന്ന് ഈ ആൽബം ഓർമ്മപെടുത്തുന്നു.