ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തിയതും ജോജു ജോർജ് ആയിരുന്നു. ഗിരി എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിച്ചത്. ജോജുവിന്റെ കഥാപാത്രത്തിന്റെ ഭാര്യയായി എത്തിയത് അഭിനയ ആണ്. സാഗർ സൂര്യ അവതരിപ്പിച്ച ഡോൺ, ജുനൈസ് വി പി അവതരിപ്പിച്ച സിജു എന്നീ രണ്ട് യുവാക്കൾ നഗരത്തിൽ ഒരു കൊലപാതകം നടത്തി ഗിരിയുടെ ജീവിതത്തെ താറുമാറാക്കുന്നതോടെയാണ് ചിത്രം വഴിത്തിരിവിലേക്ക് എത്തുന്നത്. ജോജു ജോർജ്, അഭിനയ, സാഗർ സൂര്യ, ജുനൈസ് വി.പി എന്നിവർക്കൊപ്പം സീമ, ചാന്ദിനി ശ്രീധരൻ, പ്രശാന്ത് അലക്‌സാണ്ടർ, സുജിത് ശങ്കർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. വിഷ്ണു വിജയ്, സാം സി എസ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയത്. ഛായാഗ്രഹണം വേണു ഐ എസ് സിയും ജിൻ്റോ ജോർജും ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്.ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ഴോണറിൽ എത്തുന്ന ചിത്രം ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എ ഡി സ്റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
advertisement