TRENDING:

Pranayamrutham movie | മലയാള ചിത്രം 'പ്രണയാമൃതം' ജൂൺ 18ന് ഒ.ടി.ടി. റിലീസിനെത്തും

Last Updated:

പി. കെ. രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന പതിമൂന്നാമത്തെ സിനിമയാണ് 'പ്രണയാമൃതം'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആദി, ക്യാപ്റ്റന്‍ വിജയ്, ആര്യ, സുമാ ദേവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പി. കെ. രാധാകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'പ്രണയാമൃതം' ജൂൺ പതിനെട്ടിന് ഫസ്റ്റ് ഷോസ് ഒടിടി ഫ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യുന്നു.
'പ്രണയാമൃതം'
'പ്രണയാമൃതം'
advertisement

എസ്. ആർ. ഖാൻ, മാമുക്കോയ, ശശി കലിംഗ, സുനില്‍ കുമാര്‍, പത്മരാജന്‍ മണിയൂര്‍, ഷിബു നിര്‍മ്മാല്യം, സുനില്‍ വീര വഞ്ചേരി, ക്യാപ്റ്റന്‍ ലക്ഷീര്‍ ബാലന്‍, മണിദാസ് പയ്യാളി, പ്രദീപ് ബാലന്‍, അഷറഫ് എടിക്കുളം, ജിമ്മിച്ചന്‍, അപ്പു, ദീപ്തി ആര്‍. മേനോന്‍, നീനാ കുറുപ്പ്, ബിനിജ ടീച്ചര്‍, രുഷ്മ, സുജല ചെത്തില്‍, ശാലി, റിയ പര്‍വ്വിന്‍, ആമി കോഴിക്കോട് തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

പി. കെ. രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന പതിമൂന്നാമത്തെ സിനിമയാണ് 'പ്രണയാമൃതം'. 1984ൽ റിലീസ് ചെയ്ത 'വൈകിയോടുന്ന വണ്ടി' എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ അദ്ദേഹത്തിന്റെ, മുഖംമൂടികൾ, തീരുമാനം എന്നീ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടവയാണ്. മുഖംമൂടികൾ എന്ന ചിത്രത്തിന് മികച്ച കഥാ മൂല്യമുള്ള സിനിമയ്ക്ക് ഉള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിട്ടുണ്ട്.

advertisement

ദേവപര്‍വ്വം മൂവീസ്സിന്റ് ബാനറില്‍ ക്യാപ്റ്റന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മന്‍സൂര്‍ പട്ടാമ്പി നിര്‍വ്വഹിക്കുന്നു. ഏഴാച്ചേരി രാമചന്ദ്രന്‍ എഴുതിയ വരികള്‍ക്ക് സലാം വീരോളി സംഗീതം പകരുന്നു. നജീം അര്‍ഷാദ്,

ഷിനോബ് രാജ്, അപര്‍ണ്ണാ അതുല്‍, മൃദുല വാര്യര്‍, അനുപമ എന്നിവരാണ് ഗായകര്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നിജില്‍ ദിവാകര്‍, എക്സികൃൂട്ടീവ് പ്രൊഡ്യൂസര്‍-ജിമ്മിച്ചന്‍ പി. വി., ബിനിജ വിജയന്‍, കല- കൂട്ടാലീട, മേക്കപ്പ്- ഷിജി താന്നൂര്‍, വസ്ത്രാലങ്കാരം- സുന്ദര്‍ മഹല്‍ കോഴിക്കോട്, സ്റ്റില്‍സ്- ഉണ്ണി അഴിയൂര്‍, അസോസിയേറ്റ് ഡയറക്ടര്‍ - കെ. ടി. അശോകന്‍, അസോസിയേറ്റ് ക്യാമറമാന്‍ - അശോക് സൂര്യ, നൃത്തം- വിപീഷ് സ്കോര്‍പ്പിയോന്‍, പ്രൊഡക്ഷന്‍ മാനേജര്‍- ഷാജി കോഴിക്കോട്, ബിജേഷ് കൊണ്ടോട്ടി, വാര്‍ത്താ പ്രചരണം- എ. എസ്. ദിനേശ്.

advertisement

Summary: Malayalam movie 'Pranayamrutham' starring Aadi, Captain Vijay, Arya and Suma Devi is getting a digital release on First Shows OTT platform. The film written and directed by P.K. Radhakrishnan is releasing on June 18

മലയാളം വാർത്തകൾ/ വാർത്ത/Film/
Pranayamrutham movie | മലയാള ചിത്രം 'പ്രണയാമൃതം' ജൂൺ 18ന് ഒ.ടി.ടി. റിലീസിനെത്തും
Open in App
Home
Video
Impact Shorts
Web Stories