മാര്‍ച്ച് 3 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. മൈക്കിള്‍ എന്ന അധോലോക സംഘത്തിന്‍റെ നേതാവായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിയൂടെ മുടിനീട്ടി വളര്‍ത്തിയ ലുക്ക് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു.
ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെ.പി.എ.സി. ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.
advertisement
അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആനന്ദ് സി. ചന്ദ്രന്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ്- വിവേക് ഹര്‍ഷന്‍, സംഗീതം- സുഷിന്‍ ശ്യാം. അഡീഷണല്‍ സ്‌ക്രിപ്റ്റ്- രവിശങ്കര്‍, അഡീഷണല്‍ ഡയലോഗ്സ് - ആര്‍.ജെ. മുരുകന്‍, വരികള്‍- റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- സുനില്‍ ബാബു, ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, സൗണ്ട് ഡിസൈന്‍- തപസ് നായക്, സ്റ്റണ്ട് ഡയറക്ടര്‍- സുപ്രീം സുന്ദര്‍, അസോസിയേറ്റ് ഡയറക്ടര്‍-ലിനു ആന്റണി.
KPAC Lalitha : 'മനസ്സിൽ എന്നും അമ്മ മുഖം': മഞ്ജു വാര്യർ; 'ഒരുത്തീയിലും അമ്മ, ജീവിതത്തിലും': നവ്യ നായർ
കെപിഎസി ലളിതയുടെ (KPAC Lalitha) വേർപാടിൽ വിറങ്ങലിച്ചുനിൽക്കുകയാണ് മലയാള സിനിമാ ലോകം. ഇന്നലെ രാത്രിയോടെയാണ് കെപിഎസി ലളിത വിടവാങ്ങിയതോടെ മലയാള സിനിമയ്ക്ക് നഷ്ടമായത് അഞ്ചുപതിറ്റാണ്ടിലേറെ വെള്ളിത്തിരയിൽ അദ്ഭുതം തീർത്ത അതുല്യ പ്രതിഭയെയാണ്. കെപിഎസി ലളിതയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടിമാരായ മഞ്ജു വാര്യരും (Manju Warrier) നവ്യ നായരും (Navya Nair).
മനസ്സിൽ എന്നും അമ്മ മുഖം; യാത്രയാകുന്നത് അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ: മഞ്ജു വാര്യർ
അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാളാണ് വിടപറഞ്ഞതെന്ന് നടി മഞ്ജു വാര്യർ. ചേച്ചി എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മയുടെ മുഖമായിരുന്നുവെന്നും മഞ്ജു പറയുന്നു.
മഞ്ജു വാര്യരുടെ വാക്കുകൾ: അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നത്. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മ മുഖമാണ്. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓർമകളില്ല. പക്ഷേ ഉള്ളതിൽ നിറയെ വാത്സല്യം കലർന്നൊരു ചിരിയും ചേർത്തു പിടിക്കലുമുണ്ട്. 'മോഹൻലാൽ ' എന്ന സിനിമയിൽ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓർമ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട..
'ഒരുത്തീയിലും അമ്മ, ജീവിതത്തിലും': നവ്യ നായർ
എന്റെ ലളിതാന്റി ... എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. will miss u terribly aunty .. love u so much .. ഒരുതീലും എന്റെ അമ്മ ..ജീവിതത്തിലും അങ്ങനെ തന്നെ .., ''നമ്മൾ ഒരു നക്ഷത്രമാടി ,ചിത്തിര '' ഇനി അതു പറയാൻ ലളിതാന്റി ഇല്ല ..
എന്റെ സഹപ്രവർത്തകയല്ല , സ്നേഹിതയായിരുന്നു ,അമ്മയായിരുന്നു .. ഇഷ്ടപ്പെട്ടൊരെ ഭഗവാനിങ്ങനെ വിളിക്കുമ്പോ , നിശ്ശബ്ദയായി പോകുന്നു ..
മരിക്കുന്നത് വരെ അഭിനയിക്കണ൦, വീട്ടിലിരിക്കേണ്ടി വരരുത് അതായിരുന്നു ആഗ്രഹം, അതങ്ങനെ തന്നെ നടന്നു..
മലയാള സിനിമയിലെ പ്രമുഖർ നടി കെപിഎസി ലളിതയുടെ വേർപാടിൽ അനുശോചിച്ചു. മോഹൻലാൽ, മമ്മൂട്ടി, ഇന്നസെന്റ്, കുഞ്ചാക്കോ ബോബൻ, മുകേഷ് തുടങ്ങിയവർ നേരത്തെ അനുശോചനം രേഖപ്പെടുത്തിയിരുന്നു.മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരുൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളും കെപിഎസി ലളിതയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
