യുവതാരങ്ങളുമായുള്ള കൂട്ടുകെട്ട് പ്രേക്ഷക ആവേശം ഇരട്ടിയാക്കുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് യുവ സംവിധായകനായ ഖാലിദ് റഹ്മാൻ ആണ്. വ്യത്യസ്തമായ ശൈലിയിലും അവതരണത്തിലും ശ്രദ്ധേയനായ ഖാലിദ് റഹ്മാൻ ഉണ്ടയ്ക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.
ഖാലിദ് റഹ്മാന്റെ ആലപ്പുഴ ജിംഖാനയും, തല്ലുമാലയും, അനുരാഗ കരിക്കിൻ വെള്ളവും ശ്രദ്ധേയ ചിത്രങ്ങളായിരുന്നു. മട്ടാഞ്ചേരി മാഫിയയിലൂടെ പുതുമയാർന്നതും മാസ് എലമെന്റുകൾ നിറഞ്ഞതുമായ ഒരു സിനിമാനുഭവം സമ്മാനിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ ഉറപ്പ്.
പ്ലാൻ ബി മോഷൻ പിച്ചേഴ്സിന്റെയും, യൂണിവേഴ്സൽ സിനിമാസിന്റെയും ബാനറിൽ ബി. രാകേഷും ഖാലിദ് റഹ്മാനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
advertisement
ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നിയോഗ് കൃഷ്ണ, ഷറഫു -സുഹാസ്, തശ്രീഖ് അബ്ദുൽ സലാം, ക്യാമറ- ജിംഷി ഖാലിദ്, എഡിറ്റർ- നൗഫൽ അബ്ദുല്ല, മ്യൂസിക്- റെക്സ് വിജയൻ, ബി.ജി.എം.- സുഷിൻ ശ്യാം, മേക്കപ്പ്- റോണക്സ് സേവിയർ, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, കോസ്റ്റ്യൂം- മഷർ ഹംസ, വി.എഫ്.എക്സ്.- ഡിജി ബ്രിക്സ്, ലൈൻ പ്രൊഡ്യൂസർ- വിഷാദ് കെ.എൽ., സ്റ്റിൽസ്- രോഹിത് കെ. സുരേഷ്, ടൈറ്റിൽ ഡിസൈൻ- ചാർളി ആൻഡ് ദി ബോയ്സ്, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ.
Summary: After the super hit film 'Unda', the title poster of Mattancherry Mafia, directed by Khalid Rahman and starring Mammootty in the lead, is going viral on social media. The film also has the special feature of featuring Asif Ali and Nazlen in lead roles along with Mammootty. This film, which is being made as a gangster action-comedy entertainer, will be another notable character in the career of megastar Mammootty.
