Also Read- കരിയറിലെ ആദ്യ ട്രിപ്പിൾ റോളിൽ ടൊവിനോ; അജയന്റെ രണ്ടാം മോഷണത്തിനു തുടക്കമായി
മലയാളം സിനിമ ടുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇടംപിടിച്ചിട്ടുണ്ട്. സനല്‍കുമാര്‍ ശശിധരന്‍റെ വഴക്ക്, താമര്‍ കെ വിയുടെ ആയിരത്തൊന്ന് നുണകള്‍, അമല്‍ പ്രാസിയുടെ ബാക്കി വന്നവര്‍, കമല്‍ കെ എമ്മിന്‍റെ പട, പ്രതീഷ് പ്രസാദിന്‍റെ നോര്‍മല്‍, അരവിന്ദ് എച്ചിന്‍റെ ഗ്രേറ്റ് ഡിപ്രഷന്‍, രാരിഷ് ജിയുടെ വേട്ടപ്പട്ടികളും ഓട്ടക്കാരും, സിദ്ധാർത്ഥ ശിവയുടെ ആണ്, സതീഷ് ബാബുസേനന്‍, സന്തോഷ് ബാബുസേനന്‍ എന്നിവരുടെ ഭര്‍ത്താവും ഭാര്യയും മരിച്ച രണ്ട് മക്കളും, പ്രിയനന്ദനന്‍ ടി ആറിന്‍റെ ധബാരി ക്യുരുവി, അഖില്‍ അനില്‍കുമാര്‍, കുഞ്ഞില മാസിലാമണി, ഫ്രാന്‍സിസ് ലൂയിസ്, ജിയോ ബേബി, ജിതിന്‍ ഐസക് തോമസ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ ആന്തോളജി ചിത്രം ഫ്രീഡം ഫൈറ്റ്, ഇന്ദു വി എസിന്‍റെ 19 1 എ എന്നിവയാണ് ചിത്രങ്ങൾ.
advertisement
Also Read- 'ഏഴു കടല്‍, ഏഴു മലൈ'; കാത്തിരിപ്പിന് ഒടുവില്‍ റാം- നിവിന്‍ പോളി ചിത്രത്തിന് പേരായി
സംവിധായകന്‍ ആര്‍ ശരത്ത് ചെയര്‍മാനും ജീവ കെ ജെ, സംവിധായകരായ ഷെറി, രഞ്ജിത്ത് ശങ്കര്‍, അനുരാജ് മനോഹര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് സിനിമകൾ തെരഞ്ഞെടുത്തത്.
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ചിത്രത്തിന്‍റെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. മഹേഷ് നാരായണന്‍റെ കുഞ്ചാക്കോ ബോബന്‍ ചിത്രം അറിയിപ്പ് നെറ്റ്ഫ്ലിക്സിലൂടെയാകും എത്തുക.
