TRENDING:

സെറ്റ് തകർത്ത സംഭവം: 'വിഷമമുണ്ട്; അതിലേറെ ആശങ്കയും' നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ടൊവിനോ

Last Updated:

'വടക്കേ ഇന്ത്യയിലൊക്കെ മതഭ്രാന്തിന്റെ‌ പേരിൽ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് നമുക്ക് ഇതു വരെ കേട്ടു കേൾവി മാത്രമായിരുന്നിടത്താണു ഞങ്ങൾക്കീ അനുഭവമുണ്ടായിരിക്കുന്നത്‌..' ടൊവിനോ തോമസ് പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: മിന്നൽ മുരളി സിനിമാ സെറ്റ് തകർത്ത സംഭവത്തിൽ പ്രതിഷേധവുമായി ചിത്രത്തിലെ നായകൻ ടൊവിനോ തോമസ്. സെറ്റഅ തകർത്തതിൽ വിഷമവും അതിലേറെ ആശങ്കയുമുണ്ടെന്ന് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ടൊവിനോ തോമസ് പറഞ്ഞു. 'വടക്കേ ഇന്ത്യയിലൊക്കെ മതഭ്രാന്തിന്റെ‌ പേരിൽ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് നമുക്ക് ഇതു വരെ കേട്ടു കേൾവി മാത്രമായിരുന്നിടത്താണു ഞങ്ങൾക്കീ അനുഭവമുണ്ടായിരിക്കുന്നത്‌..' ടൊവിനോ തോമസ് പറഞ്ഞു. തന്നെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. തകർത്ത സെറ്റിന്‍റെ ചിത്രങ്ങളും പൊലീസിൽ പരാതി നൽകിയതിന്‍റെ രേഖകളും ടൊവിനോ തോമസ് പങ്കുവെച്ചു.
advertisement

ടൊവിനോ തോമസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

മിന്നൽ മുരളി ആദ്യ ഷെഡ്യൂൾ വയനാട്ടിൽ നടന്നു കൊണ്ടിരുന്നതിനൊപ്പമാണു, രണ്ടാം ഷെഡ്യൂളിലെ ക്ലൈമാക്സ് ഷൂട്ടിനു വേണ്ടി ആക്ഷൻ കോറിയോഗ്രാഫർ വ്ലാഡ് റിംബർഗിന്റെ‌ നിർദ്ദേശപ്രകാരം ആർട്ട് ഡയറക്ടർ മനു ജഗദും ടീമും ഉത്തരവാദിത്തപ്പെട്ടവരുടെ അനുമതിയോടെയാണ് സെറ്റ് നിർമ്മാണം ആരംഭിച്ചത്. ലക്ഷക്കണക്കിന് രൂപ മുടക്കി നിർമ്മിച്ച ഈ സെറ്റിൽ ഷൂട്ടിംഗ് ആരംഭിക്കുന്നതിനു തൊട്ട് മുൻപാണു നമ്മുടെ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കു‌ന്നതും, ഞങ്ങളുടേതുൾപ്പടെ എല്ലാ സിനിമകളുടെയും ഷൂട്ടിംഗ് നിർത്തി വയ്ക്കുന്നതും. വീണ്ടും ഷൂട്ടിംഗ് എന്നു ആരംഭിക്കാൻ കഴിയുമോ അന്ന് ഷൂട്ട് ചെയ്യുന്നതിന് വേണ്ടി നിലനിർത്തിയിരുന്ന സെറ്റാണു ഇന്നലെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു കൂട്ടം വർഗ്ഗീയവാദികൾ തകർത്തത്. അതിനവർ നിരത്തുന്ന‌ കാരണങ്ങളൊന്നും ഈ നിമിഷം വരെ‌ ഞങ്ങൾക്കാർക്കും മനസ്സിലായിട്ടുമില്ല.

advertisement

വടക്കേ ഇന്ത്യയിലൊക്കെ മതഭ്രാന്തിന്റെ‌ പേരിൽ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് നമുക്ക് ഇതു വരെ കേട്ടു കേൾവി മാത്രമായിരുന്നിടത്താണു ഞങ്ങൾക്കീ അനുഭവമുണ്ടായിരിക്കുന്നത്‌.. ഒരുപാട് വിഷമം ഉണ്ട് അതിലേറെ ആശങ്കയും . അതുകൊണ്ടു തന്നെ നിയമനടപടികളുമായി മുന്നോട്ടു പോവുകയാണ് . #minnalmurali

80 ലക്ഷം മുടക്കി പണിത സിനിമ സെറ്റ് അടിച്ച് തകർത്താണ് അക്രമകാരികൾ അഴിഞ്ഞാടിയത്. ടൊവിനോ തോമസിന്റെ മിന്നൽ മുരളി എന്ന ചിത്രത്തിന് വേണ്ടി കെട്ടിപ്പൊക്കിയ വിദേശ നിർമ്മിത മാതൃകയിലുള്ള പള്ളിയുടെ സെറ്റാണ് ഇത്തരത്തിൽ നശിപ്പിക്കപ്പെട്ടത്. ആക്രമത്തിന് നേതൃത്വം നൽകിയവരെ അഭിനന്ദിച്ച് അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് (എ.എച്ച്.പി.) എന്ന സംഘടനയുടെ ഫേസ്ബുക് പോസ്റ്റും വന്നിട്ടുണ്ട്.

advertisement

മലയാള സിനിമാക്കൊരു നാടൻ സൂപ്പർ ഹീറോയുടെ കഥ വാഗ്ദാനം ചെയ്ത് ചിത്രീകരണം തുടങ്ങിയ സിനിമയാണ് ടൊവിനോ തോമസ് നായകനായ 'മിന്നൽ മുരളി'. ഗോദ എന്ന സ്പോർട്സ് പ്രമേയ ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മലയാളം ഉൾപ്പെടെ നാല് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ്. 2019 ആരംഭത്തിൽ പ്രഖ്യാപിച്ച ചിത്രം 2019 ഡിസംബർ അവസാനത്തോടെ ചിത്രീകരണം ആരംഭിച്ചു. കോവിഡിനെ തുടർന്നുള്ള പ്രതിസന്ധിയും ലോക്ക്ഡൗണും കാരണം ഷൂട്ടിംഗ് നിർത്തി വച്ചിരുന്നു.

TRENDING:സിനിമാ സെറ്റിനേയും വെറുതേ വിടാത്ത വർഗീയത; 80 ലക്ഷം മുതൽമുടക്കിയ സെറ്റ് അടിച്ചു തകർത്തു [NEWS]കൊല്ലാൻ കരിമൂർഖനെ കൊണ്ടുവന്ന ജാർ കണ്ടെടുത്തു; സൂരജിനെ തെളിവെടുക്കാനെത്തിച്ചപ്പോൾ ഉത്രയുടെ വീട്ടിൽ വൈകാരികരംഗങ്ങൾ [NEWS]ഭാര്യയെ കൊല്ലാൻ 10000 രൂപയ്ക്ക് കരിമൂർഖനെ വാങ്ങി; ചുരുളഴിഞ്ഞത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലക്കേസ് [NEWS]

വൻ മുടക്കുമുതലിൽ പടുത്തുയർത്തിയ സെറ്റിന് മേൽ നടന്ന കയ്യാങ്കളി സിനിമയുടെ അണിയറപ്രവർത്തകരെ ഞെട്ടിച്ചിരിക്കുകയാണ്. കാലടിയിൽ 80 ലക്ഷം മുതൽമുടക്കിൽ പടുത്തുയർത്തിയ സെറ്റാണ് ഒരുകൂട്ടം ആക്രമിച്ചു തകർത്തത്. കാലടി മഹാദേവ ക്ഷേത്രത്തിന്റെ മുന്നിൽ എല്ലാ അനുമതിയോടും കൂടി കെട്ടിപ്പൊക്കിയ പള്ളിയുടെ സെറ്റാണ് തകർന്നത്. ഇത് തകർത്തത്തിന്റെയും തകർത്തവരുടെയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Film/
സെറ്റ് തകർത്ത സംഭവം: 'വിഷമമുണ്ട്; അതിലേറെ ആശങ്കയും' നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ടൊവിനോ
Open in App
Home
Video
Impact Shorts
Web Stories