TRENDING:

Operation Sindoor: ഞങ്ങൾ സിന്ദൂരം ധരിക്കുന്നത് പാരമ്പര്യത്തിന്റെ ഭാ​ഗമായി മാത്രമല്ല അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകം കൂടിയാണ്; മോഹൻലാൽ

Last Updated:

ഞങ്ങളെ വെല്ലുവിളിക്കൂ, ഞങ്ങൾ എക്കാലത്തേക്കാളും നിർഭയരും ശക്തരുമായി ഉയരുമെന്നും മോഹൻലാൽ സമൂഹമാധ്യമത്തിൽ കുറിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പഹൽ​ഗാം ആക്രമണത്തിന് പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകിയ ഇന്ത്യൻ നീക്കത്തെ പ്രകീർത്തിച്ച് ലെഫ്റ്റനന്റ് കേണൽ മോഹൻലാൽ. ഒരു പാരമ്പര്യം എന്ന നിലയിൽ മാത്രമല്ല, നമ്മുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകമായിട്ടാണ് ഞങ്ങൾ സിന്ദൂരം ധരിക്കുന്നതെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
Photo: Mohanlal/IMDB
Photo: Mohanlal/IMDB
advertisement

ഞങ്ങളെ വെല്ലുവിളിക്കൂ, ഞങ്ങൾ എക്കാലത്തേക്കാളും നിർഭയരും ശക്തരുമായി ഉയരും.

ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന, ബിഎസ്എഫ് എന്നിവയുടെ ഓരോ ധീരഹൃദയത്തെയും അഭിവാദ്യം ചെയ്യുന്നുവെന്നും മോഹൻലാൽ പറഞ്ഞു.

മോഹൻലാലിന്റെ വാക്കുകൾ

ഒരു പാരമ്പര്യം എന്ന നിലയിൽ മാത്രമല്ല, നമ്മുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകമായിട്ടാണ് ഞങ്ങൾ സിന്ദൂരം ധരിച്ചത്. ഞങ്ങളെ വെല്ലുവിളിക്കൂ, ഞങ്ങൾ എക്കാലത്തേക്കാളും നിർഭയരും ശക്തരുമായി ഉയരും. ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന, ബിഎസ്എഫ് എന്നിവയുടെ ഓരോ ധീരഹൃദയത്തെയും അഭിവാദ്യം ചെയ്യുന്നു. നിങ്ങളുടെ ധൈര്യം ഞങ്ങളുടെ അഭിമാനത്തിന് ഇന്ധനം നൽകുന്നു. ജയ് ഹിന്ദ്!

advertisement

ബുധനാഴ്ച്ച പുലർച്ചേ 1.44 ഓടെയാണ് ആക്രമണം നടത്തിയത്. പാക് അധീന കശ്മീരിലെ അടക്കം ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കിയെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സൈന്യം സമൂഹമാധ്യമത്തില്‍ പ്രതികരിച്ചു. 17 ഭീകരരെ വധിച്ചുവെന്ന് റിപ്പോർട്ട്.

Also Read: Operation Sindoor: 'നമ്മുടെ യഥാർത്ഥ നായകന്മാർക്ക് സല്യൂട്ട്'; ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ ആർമിയെ അഭിനന്ദിച്ച് നടൻ മമ്മൂട്ടി

മലയാളം വാർത്തകൾ/ വാർത്ത/Film/
Operation Sindoor: ഞങ്ങൾ സിന്ദൂരം ധരിക്കുന്നത് പാരമ്പര്യത്തിന്റെ ഭാ​ഗമായി മാത്രമല്ല അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകം കൂടിയാണ്; മോഹൻലാൽ
Open in App
Home
Video
Impact Shorts
Web Stories