Operation Sindoor: 'നമ്മുടെ യഥാർത്ഥ നായകന്മാർക്ക് സല്യൂട്ട്'; ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ ആർമിയെ അഭിനന്ദിച്ച് നടൻ മമ്മൂട്ടി
- Published by:Sarika N
- news18-malayalam
Last Updated:
രാഷ്ട്രം വിളിക്കുമ്പോൾ ഇന്ത്യൻ ആർമി ഉത്തരം നൽകുമെന്നും ഓപ്പറേഷൻ സിന്ദൂറിലൂടെ അത് വീണ്ടും തെളിഞ്ഞെന്നും മമ്മൂട്ടി പറഞ്ഞു
കൊച്ചി: ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ ആർമിയെ അഭിനന്ദിച്ച് നടൻ മമ്മൂട്ടി. നമ്മുടെ യഥാർത്ഥ നായകന്മാർക്ക് സല്യൂട്ടെന്ന് നടൻ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ കുറിച്ചു. രാഷ്ട്രം വിളിക്കുമ്പോൾ ഇന്ത്യൻ ആർമി ഉത്തരം നൽകുമെന്നും ഓപ്പറേഷൻ സിന്ദൂറിലൂടെ അത് വീണ്ടും തെളിഞ്ഞെന്നും മമ്മൂട്ടി പറഞ്ഞു. ജീവൻ രക്ഷിക്കുന്നതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദിയെന്നും നടൻ കൂട്ടിച്ചേർത്തു.
മമ്മൂട്ടി ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,' നമ്മുടെ യഥാർത്ഥ നായകന്മാർക്ക് സല്യൂട്ട്! രാഷ്ട്രം വിളിക്കുമ്പോൾ ഇന്ത്യൻ ആർമി ഉത്തരം നൽകുമെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ വീണ്ടും തെളിയിച്ചു. ജീവൻ രക്ഷിച്ചതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദി. രാജ്യത്തിന് അഭിമാനം. ജയ് ഹിന്ദ്'. മമ്മൂട്ടി കുറിച്ചു.
അതേസമയം, , ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകൾ ഒന്നിച്ചുള്ള സംയുക്ത നീക്കത്തിലൂടെ പാകിസ്താനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. ബഹാവൽപൂർ, മുരിദ്കെ, ഗുൽപൂർ, ഭിംബർ, ചക് അമ്രു, ബാഗ്, കോട്‌ലി, സിയാൽകോട്ട്, മുസാഫറാബാദ് തുടങ്ങി കേന്ദ്രങ്ങളാണ് ഇന്ത്യ ആക്രമിച്ചത്.ബുധനാഴ്ച പുലർച്ചെ 1.44 ഓടെയാണ് ക്രൂസ് മിസൈലുകൾ ഉപയോഗിച്ച് ഇന്ത്യ പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും ഭീകര താവളങ്ങൾ ആക്രമിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്രമണത്തിൽ 17 ഭീകരർ കൊല്ലപ്പെട്ടതായും 53 പേർക് പരിക്കേറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
May 07, 2025 12:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Operation Sindoor: 'നമ്മുടെ യഥാർത്ഥ നായകന്മാർക്ക് സല്യൂട്ട്'; ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ ആർമിയെ അഭിനന്ദിച്ച് നടൻ മമ്മൂട്ടി