കാളാഞ്ചി മീൻ വറുത്തതുമായാണ് മോഹൻലാലിൻറെ വരവ്. അടുത്ത സുഹൃത്തായ സംവിധായകൻ പ്രിയദർശന്റെ അമ്മയുടെ പക്കൽ നിന്നും പകർന്നു കിട്ടിയ രുചിക്കൂട്ടാണിത്.
ലോക്ക്ഡൗൺ നാളുകളിൽ വീണു കിട്ടിയ നേരം പാകം ചെയ്ത ഫിഷ് ഫ്രൈയുടെ വീഡിയോ എന്നാണ് ക്യാപ്‌ഷനിൽ പറഞ്ഞിരിക്കുന്നത്.
ലാലേട്ടന്റെ റെസിപ്പി കണ്ടു നോക്കൂ.
അഞ്ചു മിനിറ്റിനുള്ളിൽ തയാറാക്കി വിളമ്പുന്നതാണ് തന്റെ രീതി എന്ന് മോഹൻലാൽ.
മുൻപൊരിക്കൽ പൃഥ്വിരാജ് സന്ദർശിച്ചപ്പോൾ മോഹൻലാലിൻറെ ഭാര്യ സുചിത്ര വിളമ്പിയതും കാളാഞ്ചി കൊണ്ടുള്ള കറിയും ചോറുമാണ്. പൃഥ്വിരാജിനും ഭാര്യ സുപ്രിയ മേനോനും മോഹൻലാലിൻറെ കൈപ്പുണ്യം അറിയാൻ അവസരം ലഭിച്ചിട്ടുണ്ട്.
advertisement
അടുത്തിടെ മോഹൻലാലിൻറെ കുക്കിംഗ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദുബായിലെ സുഹൃത്തിനൊപ്പം അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്ന മോഹൻലാൽ ആയിരുന്നു ആ വീഡിയോയിൽ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 22, 2020 8:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
പ്രിയദർശന്റെ അമ്മ പകർന്നു തന്ന രുചിക്കൂട്ട്; സ്‌പെഷൽ പൊരിച്ച മീനുമായി മോഹൻലാൽ
