കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ നാടന്‍ ശീലിലുള്ള ഗാനവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ചിത്രം ഇന്ന് തീയറ്ററുകളിലെത്തിയിരിക്കുകയാണ്. സച്ചി സംവിധാനം ചെയ്ത ചിത്രം സംവിധായകന്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നിര്‍മാണ വിതരണ കമ്പനിയായ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സാണ് നിര്‍മ്മിച്ചിരിക്കുന്നത്.
Also read: Ayyappanum Koshiyum review: First Half: ആദ്യ പകുതി ഇതുവരെ
പട്ടാളത്തില്‍ നിന്നും വിരമിച്ച ഹവില്‍ദാര്‍ കോശി കുര്യനായാണ് പൃഥ്വിരാജ് എത്തുന്നത്. അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പന്‍ നായരായി ബിജു മേനോനും ചിത്രത്തിലെത്തുന്നു. രഞ്ജിത്ത് ആണ് പൃഥ്വിയുടെ അച്ഛന്റെ വേഷത്തില്‍ എത്തുന്നത്. അന്ന രേഷ്മ രാജന്‍, സാബുമോന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. അട്ടപ്പാടിയിലാണ് ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 07, 2020 12:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'അയ്യപ്പനും കോശി'യിലെ പ്രോമോ ഗാനവും ഹിറ്റ്; ബിജു മേനോനും, പൃഥ്വിയും ചേർന്ന് ആലപിച്ച ഗാനം ഏറ്റെടുത്ത് പ്രേക്ഷകര്‍