രണ്ട് ജനപ്രിയ നായകന്മാരുമായി ഒരു ചിത്രം തിയേറ്ററിലെത്തിയാൽ പ്രേക്ഷകരെ എത്രമാത്രം പഠിച്ചും മനസ്സിലാക്കിയും വേണമെന്നതിന്റെ ഉദാഹരണം ആദ്യത്തെ ഏതാനും മിനിറ്റുകൾക്കുള്ളിൽ, അയ്യപ്പനും കോശിയും അഥവാ പൃഥ്വിരാജും ബിജു മേനോനും കൂടി ചേരുമ്പോൾ, സ്‌ക്രീനിൽ തെളിയും.
ഒരു മലയോര ഗ്രാമത്തിൽ അനാവരണം ചെയ്യപ്പെടുന്ന മികച്ച പോലീസ് സ്റ്റേഷൻ ഡ്രാമയിലേക്കാണ് 'അയ്യപ്പനും കോശിയും' വാതിൽ തുറക്കുന്നത്. 'പോലീസ് സ്റ്റേഷൻ തറവാടാണോ' എന്ന കേട്ടുപഴകിയ ഡയലോഗ് ഇത്രയും ഭംഗിയായി അവതരിപ്പിക്കുന്ന കഥാപാത്രം പിൽക്കാലത്തു മലയാള സിനിമയിൽ കാണേണ്ടി വരും എന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നോ? ഉണ്ടെങ്കിൽ, പ്രതിയായി സ്റ്റേഷനിൽ കഴിയുമ്പോഴും രാജാവിന്റെ പ്രൗഢി വിടാത്ത കോശിയായി പൃഥ്വിരാജ് എത്തുന്നു.
advertisement
സച്ചിയുടെ സംവിധാനത്തിൽ, അനാർക്കലിക്ക് ശേഷം, പൃഥ്വിരാജും ബിജു മേനോനും ഒന്നിക്കുന്ന ചിത്രം 'അയ്യപ്പനും കോശിയും' ഉദ്വേഗഭരിതമായ കഥാസന്ദർഭങ്ങളുമായി രണ്ടാം ഭാഗത്തിലേക്ക്.
