സിയാ ഉൽ ഹഖിന്റെ മാസ്മരിക ശബ്ദത്തിൽ ആസ്വാദനത്തിന്റെ പുതിയ തലത്തിൽ കാഴ്ച്ചക്കാരെ എത്തിക്കുന്നതാണ് ഗാനം. ഒപ്പം അദിതിയുടെ മനോഹര നൃത്തവും.
ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത സൂഫിയും സുജാതയും മികച്ച പ്രതികരണം നേടി മുന്നോട്ടുപോകുകയാണ്. അദിതി റാവു ഹൈദരി, നവാഗതനായ ദേവ് മോഹൻ, ജയസൂര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
TRENDING:'ഞാന്‍ ഒരു ദൈവവിശ്വാസിയാണ്, സത്യം ജയിക്കും'; സോളാർ അഴിമതി ആരോപണ കാലത്തെ കുറിച്ച് ഉമ്മൻ ചാണ്ടി [NEWS]'എന്റെ വക ഒരു പവൻ'; ആഷിക് അബുവിനെ പരിഹസിച്ച് യൂത്ത് ലീഗ് [NEWS]'ഷേക് ഹാന്‍ഡ് കൊടുക്കുന്നതും ഒന്നു തട്ടുന്നതും വലിയ പ്രശ്‌നമായി ആരെങ്കിലും കാണാറുണ്ടോ': സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ [NEWS]
advertisement
സൂഫിയെ പ്രണയിച്ച സുജാതയുടെ കഥയാണ് ചിത്രം പറയുന്നത്. സിദ്ദീഖ്, കലാരഞ്ജിനി, മാമുക്കോയ എന്നിവരും ചിത്രത്തിൽ വേഷമിട്ടുണ്ട്.
മലയാളത്തിലെ ആദ്യ ഒടിടി റിലീസാണ് വിജയ് ബാബു നിർമിച്ച സൂഫിയും സുജാതയും. ചിത്രത്തിലെ വാതിൽക്കല് വെള്ളരിപ്രാവ് എന്ന ഗാനവും ഇതിനകം ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു.
കോവിഡ് മഹാമാരിയുടെ കാലത്ത് മികച്ച സംഗീതം ജനങ്ങളെ സ്വാധീനിക്കുമെന്നതിന് തെളിവാണ് ചിത്രത്തിലെ ഗാനങ്ങൾ. സിനിമയുടെ ജീവൻ തന്നെ ഇതിലെ ഉള്ളുതൊടുന്ന സംഗീതമാണ്.