'ഷേക് ഹാന്‍ഡ് കൊടുക്കുന്നതും ഒന്നു തട്ടുന്നതും വലിയ പ്രശ്‌നമായി ആരെങ്കിലും കാണാറുണ്ടോ': സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ

Last Updated:

കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഡിപ്ലോമാറ്റ് എന്ന നിലയിലാണ് സ്വപ്നയുമായി ഇടപെട്ടതെന്നും സ്പീക്കർ

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലെ ‍ഡിപ്ലോമാറ്റിക് ഉദ്യോഗസ്ഥ എന്ന നിലയിലാണ് സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷിനെ പരിചയമെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ. കോൺസുലേറ്റിന്റെ കാറിൽ വലിയ ഡിപ്ലോമാറ്റിക് പ്രതിനിധിയായാണ് അവർ എത്തുന്നത്. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മലയാളി ഉദ്യോഗസ്ഥ എന്ന നിലയില്‍ അവരുമായി ഇടപെട്ടിരുന്നു. ആ രീതിയില്‍ തന്നെയാണ് കട ഉദ്ഘാടനത്തിന് ക്ഷണിച്ചതെന്നും സ്പീക്കർ.
കാര്‍ബണ്‍ ഡേക്ടര്‍ എന്ന സ്റ്റാര്‍ട്ട്അപ്പ് ഉദ്ഘാടനത്തിന് ക്ഷണിച്ചത് സ്വപ്‌ന സുരേഷ് തന്നെയാണ്. കോണ്‍സുലേറ്റ് ജീവനക്കാരി എന്ന രീതിയില്‍തന്നെയാണ് ഉദ്ഘാടനത്തിന് ക്ഷണിച്ചത്. മലിനീകരണം കുറയ്ക്കുന്ന കാര്‍ബണ്‍ രഹിത വാഹനങ്ങളുടെ സ്റ്റാര്‍ട്ട് അപ്പ് ആണെന്നെന്നാണ് തന്നോട് പറഞ്ഞത്. വളരെ നിര്‍ബന്ധിച്ചതിനാലാണ് ഉദ്ഘാടനത്തില്‍ പങ്കെടുത്തത്. ഇതും സ്വര്‍ണക്കടത്തുമായി യാതൊരു ബന്ധവുമില്ല. ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അനാവശ്യമാണെന്നും സ്പീക്കര്‍ പറഞ്ഞു.
TRENDING:'ഞാന്‍ ഒരു ദൈവവിശ്വാസിയാണ്, സത്യം ജയിക്കും'; സോളാർ അഴിമതി ആരോപണ കാലത്തെ കുറിച്ച് ഉമ്മൻ ചാണ്ടി [NEWS]'എന്റെ വക ഒരു പവൻ'; ആഷിക് അബുവിനെ പരിഹസിച്ച് യൂത്ത് ലീഗ് [NEWS]'പിണറായി സർ, നല്ലത് ചെയ്തപ്പോൾ കയ്യടിച്ചിട്ടുണ്ട്; ഇപ്പോൾ നടന്നത് സംഭവിക്കാൻ പാടില്ലാത്ത വീഴ്ച': സംവിധായകൻ മിഥുൻ മാനുവൽ [NEWS]
ലോക കേരള സഭയുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് പങ്കുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. സ്വപ്ന സുരേഷുമായി ഒരു അപരിചിതത്വവുമില്ല. കറയുള്ള കണ്ണുകൊണ്ട് നോക്കുന്നവര്‍ക്ക് പലതും തോന്നും. പത്തു വയസ്സുമുതല്‍ വിദ്യാര്‍ഥി യുവജന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുവന്ന ആളാണ് താന്‍. ഏതുകാലത്താണ് നമ്മള്‍ ജീവിക്കുന്നത്? ഷേക് ഹാന്‍ഡ് കൊടുക്കുന്നതും ഒന്നു തട്ടുന്നതും വലിയ പ്രശ്‌നമായി ആരെങ്കിലും കാണാറുണ്ടോയെന്നും ശ്രീരാമകൃഷ്ണന്‍ ചോദിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഷേക് ഹാന്‍ഡ് കൊടുക്കുന്നതും ഒന്നു തട്ടുന്നതും വലിയ പ്രശ്‌നമായി ആരെങ്കിലും കാണാറുണ്ടോ': സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ
Next Article
advertisement
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
  • മമതയും കാമുകൻ ഫയാസും രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

  • കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

  • മമതയും ഫയാസും കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

View All
advertisement