Kerala Gold Smuggling | 'എന്റെ വക ഒരു പവൻ'; ആഷിക് അബുവിനെ പരിഹസിച്ച് യൂത്ത് ലീഗ്

Last Updated:

സ്വർണകടത്ത് കേസിന്റെ പശ്ചാത്തലത്തിൽ #എന്റെ_വക_ഒരു_പവൻ #gold_challenge #aashiq_abu എന്നാണ് ഫിറോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം: ബാർ കോഴ ആരോപണ കാലത്ത് 500 രൂപ ചലഞ്ച് നടത്തിയ സംവിധായകൻ ആഷിക് അബുവിനെ പരിഹസിച്ച് യൂത്ത് ലീഗിന്റെ ഗോൾഡ് ചലഞ്ച്. സ്വർണകടത്ത് കേസിന്റെ പശ്ചാത്തലത്തിൽ #എന്റെ_വക_ഒരു_പവൻ #gold_challenge #aashiq_abu എന്നാണ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
"അഷ്ടിക്കു വകയില്ലാതെ കഷ്ട്ടപെടുന്ന നമ്മുടെ സാറിന് കുറച്ചു കോടികൾ കൂടി നമ്മൾ നാട്ടുകാര്‍ പിരിച്ച് കൊടുക്കണം. എന്റെ വക 500 രൂപ. #entevaka500"- ഇതായിരുന്നു ബാർ കോഴക്കാലത്ത് ആഷിക് അബുവിന്റെ ചലഞ്ച്.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഗോൾഡ് ചലഞ്ചുമായി ഫിറോസ് രംഗത്തെത്തിയിരിക്കുന്നത്. ഫിറോസിനെ പിന്തുണച്ച് നിരവധി പേർ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Gold Smuggling | 'എന്റെ വക ഒരു പവൻ'; ആഷിക് അബുവിനെ പരിഹസിച്ച് യൂത്ത് ലീഗ്
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement