ഗാല്‍വാന്‍ പാലം നിര്‍മ്മാണവും ഇന്ത്യ-ചൈന പ്രശ്നത്തിലേക്ക് നയിച്ച പഴയ സംഭവങ്ങളുമാകും ചിത്രത്തിന്റെ ഇതിവൃത്തമെന്ന് സംവിധായകൻ കൊച്ചി ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. 2021ല്‍ ചിത്രം പുറത്തെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു.
TRENDING:'മരിച്ച ആളുടെ പെൻഷൻ ഒപ്പിട്ടു വാങ്ങി' : തട്ടിപ്പിന് പിന്നിൽ സിപിഎം നേതാവെന്ന് ആരോപണം [NEWS]COVID 19| രോഗവ്യാപനം നേരിടാൻ സ്വയം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു വ്യാപാരികള്‍; സംഭവം ഹൈദരാബാദില്‍ [NEWS]വാഗ്ദാനം പാലിച്ചു; ജന്മദിനത്തിൽ വട്ടവടയിലെ കുടിവെള്ളപ്രശ്നം പരിഹരിച്ച് സുരേഷ് ഗോപി MP [NEWS]
advertisement
പാന്‍ ഇന്ത്യന്‍ സിനിമയാണ് ഒരുക്കുന്നതെന്നും പല ഭാഷകളില്‍ നിന്നുമുള്ളവര്‍ സിനിമയില്‍ ഉണ്ടാകുമെന്നും മേജര്‍ രവി അറിയിച്ചു. മുമ്പത്തെ സിനിമകളെല്ലാം നടന്ന് യഥാര്‍ത്ഥ ലൊക്കേഷനുകളിലായിരുന്നു. എന്നാൽ പുതിയ സിനിമ ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ലേ ലഡാക്കിലാണെന്നും അദ്ദേഹം പറഞ്ഞു.
മേജര്‍ രവി സിനിമകളില്‍ ഒന്നിലൊഴിച്ച് മറ്റ് സിനിമകളിലെല്ലാം മോഹന്‍ലാല്‍ തന്നെയായിരുന്നു നായകന്‍. മോഹന്‍ലാല്‍ തന്നെയാകുമോ നായകനായെത്തുക എന്ന ചോദ്യത്തിന് താരങ്ങളെ തീരുമാനിക്കുന്ന ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നായിരുന്നു മേജര്‍ രവിയുടെ മറുപടി.