TRENDING:

ഡോൺ പാലത്തറയുടെ '1956 മധ്യതിരുവിതാംകൂർ' ഡിജിറ്റൽ റിലീസ് ചെയ്യുന്നു

Last Updated:

കേരളത്തിലെ ഭൂപരിഷ്കരണത്തിൻറെ പശ്ചാത്തലത്തിൽ ഇടുക്കിയിലേക്ക് ആദ്യകാലത്ത് കുടിയേറിയ ഒരുപറ്റം ആളുകളുടെ കഥയാണ് '1956 മധ്യതിരുവിതാംകൂർ'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഡോൺ പാലത്തറ സംവിധാനം ചെയ്ത മലയാള ചിത്രം '1956 മധ്യതിരുവിതാംകൂർ' ഒ.ടി.ടി. പ്ലാറ്റ്ഫോമായ MUBIയിലൂടെ ജൂലൈ 24 മുതൽ പ്രദർശനത്തിനെത്തുന്നു.
 '1956 മധ്യതിരുവിതാംകൂർ'
'1956 മധ്യതിരുവിതാംകൂർ'
advertisement

ലോക പ്രശസ്ത ചലച്ചിത്ര മേളയായ മോസ്കോ ചലച്ചിത്ര മേളയിൽ തിരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെ മലയാള ചലച്ചിത്രമാണ് 1956 മധ്യ തിരുവിതാംകൂർ.

ആർട് ബീറ്റ്‌സ് സ്റ്റുഡിയോയുടെ ബാനറിൽ അഭിലാഷ് കുമാർ നിർമിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം അലക്സ് ജോസഫ് നിർവഹിച്ചിരിക്കുന്നു . ആസിഫ് യോഗി , ജെയിൻ ആൻഡ്രൂസ് , ഷോൺ റോമി , കൃഷ്ണൻ ബാലകൃഷ്ണൻ തുടങ്ങിയവരാണ് അഭിനേതാക്കൾ.

കേരളത്തിലെ ഭൂപരിഷ്കരണത്തിൻറെ പശ്ചാത്തലത്തിൽ ഇടുക്കിയിലേക്ക് ആദ്യകാലത്ത് കുടിയേറിയ ഒരുപറ്റം ആളുകളുടെ കഥയാണ് '1956 മധ്യതിരുവിതാംകൂർ'. കോട്ടയം ജില്ലയിലെ ഉഴവൂർ നിന്നും വന്ന ഓനൻ, കോര സഹോദരങ്ങൾ ഏതാനും പരിചയക്കാരെ കൂട്ടി കാട്ടുപോത്തിനെ വേട്ടയാടാൻ പോകുന്നതാണ് സിനിമയുടെ പശ്ചാത്തലം. ആളുകൾ തമ്മിൽ പറയുന്ന കഥകളിലൂടെ വികസിക്കുന്ന സിനിമ മലയാളി പ്രേക്ഷകർക്ക് വളരെ വ്യത്യസ്തമായ ഒരു ചലച്ചിത്ര അനുഭവമായിരിക്കുമെന്ന് അണിയറക്കാർ ഉറപ്പു നൽകുന്നു.

advertisement

കഥകളുടെ വിശ്വാസ്യത, പ്രകൃതിയിലെ മനുഷ്യൻറെ ഇടപെടലുകൾ, വ്യക്തികൾക്കിടയിലെ അധികാര വടം വലി തുടങ്ങി പല തീമുകളും പറയാതെ പറയുകയും കാണിക്കാതെ കാണിക്കുകയും ചെയ്യുന്നതാണ് ഈ സിനിമയുടെ അവതരണ രീതി. ഇടുക്കിയിലെ തമിഴ്നാട്ടിലെയും കാടുകളിൽ ആയിരുന്നു ചിത്രീകരണത്തിന് ഭൂരിഭാഗവും നടന്നത്.

'എന്റെ സിനിമ '1956 സെൻട്രൽ ട്രാവൻകൂർ' ഒരു കഥാപാത്ര പഠനമാണ്' എന്നാണ് സംവിധായകൻ പറഞ്ഞിട്ടുള്ളത്.

അലക്സ് ജോസഫ് ക്യാമറാമാനും മായാ നദിയുടെ ഛായാഗ്രഹകനായിരുന്ന ജയേഷ് മോഹൻ അസോസിയേറ്റ്സ് ക്യാമറാ മാനുമായി ചിത്രത്തിൽ പ്രവർത്തിച്ചിരുന്നു. പൂർണ്ണമായും ലൊക്കേഷൻ സൗണ്ട് ഉപയോഗിച്ച് നിർമ്മിച്ച ചിത്രത്തിൽ സൗണ്ട് റെക്കോർഡിങ് ചെയ്തത് സംസ്ഥാന അവാർഡ് ജേതാക്കളായ സന്ദീപ് മാധവും ജിജി ജോസഫുമാണ്.

advertisement

ഈ സിനിമയ്ക്കായി ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നാടക ഗാനം പുനഃരാവിഷ്കരിച്ചിരുന്നു. 1903ൽ രചിച്ച 'മറിയാമ്മ' എന്ന നാടകത്തിലെ ഗാനമാണ് പുനഃരാവിഷ്ക്കരിക്കപ്പെട്ടത്.

കൊച്ചീപ്പൻ തരകൻ രചിച്ച മലയാളത്തിലെ ആദ്യ സാമൂഹിക നാടകമാണ് മറിയാമ്മ. ആഹാ മൽപ്രിയ നാഥാ... എന്ന് തുടങ്ങുന്ന ഗാനമാണ് ചിത്രത്തിലൂടെ സ്‌ക്രീനിലെത്തുന്നത്.

ബേസിൽ സി.ജെ. സംഗീത സംവിധാനം നിർവഹിച്ച്‌ വിജീഷ് ‌ലാൽ 'കരിന്തലക്കൂട്ടം' ആലപിച്ച ഈ ഗാനം പഴമയുടെ തനിമ ഒട്ടും ചോരാതെ അതി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്.

advertisement

Summary: Malayalam movie '1956: Madhyathiruvithamkoor' (1956: Central Travancore) directed by Don Palathara is to be released digitally in MUBI platform. The film has won international accolades in various film festivals. The film will be released online on July 24 on MUBI platform

മലയാളം വാർത്തകൾ/ വാർത്ത/Film/
ഡോൺ പാലത്തറയുടെ '1956 മധ്യതിരുവിതാംകൂർ' ഡിജിറ്റൽ റിലീസ് ചെയ്യുന്നു
Open in App
Home
Video
Impact Shorts
Web Stories