TRENDING:

'വരനെ ആവശ്യമുണ്ട്' പോസ്റ്റുമായി ദുൽഖർ സൽമാൻ; ആർക്കെന്നല്ലേ?

Last Updated:

Dulquer Salmaan new movie titled Varane Avashyamundu | ദുൽഖറിന്റെ പുതിയ ചിത്രത്തിന് പേരായി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദുൽഖർ സൽമാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേ ഫെറർ ഫിലിംസും നിർമ്മിച്ച് സത്യൻ അന്തിക്കാടിൻ്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പുതുവത്സര ദിനത്തിൽ പ്രഖ്യാപിച്ചു. 'വരനെ ആവശ്യമുണ്ട്' എന്നാണ് ചിത്രത്തിന്റെ പേര്.  ചിത്രത്തിൽ ദുൽഖര്‍ തന്നെയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
advertisement

പ്രിയദര്‍ശൻ്റെയും ലിസിയുടെയും മകളും നടിയുമായ കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. ശോഭന, സുരേഷ് ഗോപി, ഉർവശി, മേജർ രവി, ലാലു അലക്സ്, ജോണി ആൻ്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ആദ്യത്തെ മലയാള ചിത്രമെന്ന പ്രത്യേകതയോടെയാണ് ചിത്രം അണിയറയിൽ പുരോഗമിക്കുന്നത്. അനൂപ് സത്യന്‍ രചനയും സംവിധാനവും നിർവഹിക്കുന്നു.

ലാല്‍ ജോസിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള അനൂപ് സത്യൻ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രത്തിൽ ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ട് പേരുടെ ജീവിതകഥ ആസ്പദമാക്കിയാണ് കഥ. ഒരു ഫൺ ഫാമിലി എൻ്റർടെയ്നർ ചിത്രമായാണ് ഇതൊരുക്കുന്നത്.

advertisement

ദുൽഖർ സൽമാൻ്റെ പ്രൊഡക്ഷൻ കമ്പനിയുടെ നേതൃത്വത്തിൽ അണിയറയിൽ മൂന്ന് ചിത്രങ്ങളാണ് പുരോഗമിക്കുന്നത്. അതിൽ ഈ മൂന്നാമതായി പ്രഖ്യാപിച്ച ചിത്രമാണ് ഇത് എങ്കിലും ആദ്യം തീയേറ്ററുകളിലെത്താൻ ഒരുങ്ങുന്നത് അനൂപ് സത്യൻ ഒരുക്കുന്ന ഈ ചിത്രമാണ്. കുറുപ്പ്, മണിയറയിലെ അശോകൻ എന്നീ ചിത്രങ്ങളാണ് ദുൽഖർ സൽമാൻ്റെ പ്രൊഡക്ഷൻ കമ്പനി നിർമ്മിക്കുന്ന മറ്റു രണ്ട് ചിത്രങ്ങൾ.

ഉയരെ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച മുകേഷ് മുരളീധരനാണ് ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതമൊരുക്കുന്നത് അല്‍ഫോണ്‍സ് ജോസഫ്. ദിനോ ശങ്കറാണ് ചിത്രത്തിൻ്റെ പ്രൊഡക്ഷന്‍ ഡിസൈൻ നിര്‍വ്വഹിക്കുന്നത്. ടോബി ജോണ്‍ എഡിറ്റിംഗും ഉത്തരാ മേനോന്‍ കോസ്റ്റ്യൂമും കൈകാര്യം ചെയ്യുന്നു. 2020 ജനുവരി അവസാനത്തോടെ ചിത്രം തീയേറ്ററുകളിലെത്തിക്കാനാണ് പ്ലാൻ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
'വരനെ ആവശ്യമുണ്ട്' പോസ്റ്റുമായി ദുൽഖർ സൽമാൻ; ആർക്കെന്നല്ലേ?
Open in App
Home
Video
Impact Shorts
Web Stories