TRENDING:

സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന 'റോയ്' സിനിമയിലെ ഗാനം പുറത്തിറങ്ങി

Last Updated:

'റോയ്' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സുരാജ് വെഞ്ഞാറമ്മൂട്, ഷെെന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന 'റോയ്' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.
റോയ്
റോയ്
advertisement

വിനായക് ശശികുമാർ എഴുതി, മുന്ന പി.എം. സംഗീതം പകർന്ന് സിത്താര കൃഷ്ണകുമാർ, സൂരജ് സന്തോഷ് എന്നിവർ ആലപിച്ച 'അരികിൽ അരികിൽ ആരോ അറിയാതെ... എന്ന ഗാനമാണ് റിലീസായത്.

നെട്ടൂരാന്‍ ഫിലിംസ്, വിശ്വദീപ്തി ഫിലിംസ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന 'റോയ്' എന്ന ചിത്രത്തിൽ

റോണി ഡേവിഡ്, ജിന്‍സ് ഭാസ്ക്കര്‍, വി. കെ. ശ്രീരാമൻ, വിജീഷ് വിജയന്‍, റിയ സെെറ, ഗ്രേസി ജോൺ, ബോബന്‍ സാമുവല്‍, അഞ്ജു ജോസഫ്, ആനന്ദ് മന്മഥൻ, ജെനി പള്ളത്ത്, രാജഗോപാലന്‍, യാഹിയ ഖാദര്‍, ദില്‍ജിത്ത്, അനൂപ് കുമാർ, അനുപ്രഭ, രേഷ്മ ഷേണായി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

advertisement

ജയേഷ് മോഹന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് മുന്ന പി. എം. സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം- ഗോപി സുന്ദർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ ഡിസെെന്‍- എം. ബാവ, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം- രമ്യ സുരേഷ്, എഡിറ്റര്‍- വി. സാജന്‍, സ്റ്റില്‍സ്- സിനറ്റ് സേവ്യര്‍, പരസ്യകല-ഫണല്‍ മീഡിയ, അസ്സോസിയേറ്റ് ഡയറക്ടര്‍- എം. ആര്‍. വിബിന്‍, സുഹെെല്‍ ഇബ്രാഹിം, ഷമീര്‍ എസ്., പ്രൊഡക്ഷന്‍ മാനേജര്‍-സുഹെെല്‍ വി.പി.എൽ., ജാഫര്‍, വാര്‍ത്താ പ്രചരണം- എ. എസ്. ദിനേശ്, മീഡിയ ആൻഡ് മാർക്കറ്റിംഗ് - അരുൺ പൂക്കാടൻ.

advertisement

Also read: 'സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടാൽ ഇടപെടാനാകില്ല'; 'ഈശോ' സിനിമയുടെ പ്രദർശനം വിലക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: നടൻ ജയസൂര്യയെ നായകനാക്കി നാദിർഷാ സംവിധാനം ചെയ്യുന്ന ഈശോ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന ആവശ്യം ഹൈക്കോടതി തള്ളി. ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന  സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്  തള്ളിയത്. സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി കോടതിയ്ക്ക് ഇടപെടാനാകില്ലെന്ന് വിധിയിൽ കോടതി വ്യക്തമാക്കി.

advertisement

സിനിമയ്ക്കിട്ട 'ഈശോ' എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ക്രൈസ്തവരെ സംബന്ധിച്ച് ഈശോ എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് എന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ക്രൈസ്തവരെ സംബന്ധിച്ച് ഒരേയൊരു ദൈവം ആണ് ഉള്ളത്. ആ ദൈവത്തെ 'ഈശോ' എന്നാണ് വിളിക്കുന്നത്. അതുകൊണ്ടു തന്നെ ആ പേരില്‍ ഒരു സിനിമ ഇറങ്ങുന്നത് അംഗീകരിക്കാനാവില്ല എന്നും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

Summary: First song from Suraj Venjaramoodu movie Roy got released

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന 'റോയ്' സിനിമയിലെ ഗാനം പുറത്തിറങ്ങി
Open in App
Home
Video
Impact Shorts
Web Stories