Also read: ഭാര്യ കേട്ടു നിൽക്കെ 'സുന്ദരിയെ' വീട്ടിൽ കൊണ്ട് പൊയ്‌ക്കോട്ടേ എന്ന് രൺവീർ
രണ്ടാമൂഴം സിനിമയ്ക്കുള്ള തിരക്കഥ ശ്രീകുമാർ മേനോന് നല്‍കി നാല് വര്‍ഷമായിട്ടും ചിത്രീകരണം ആരംഭിക്കാത്ത ഘട്ടത്തിലായിരുന്നു എം.ടി. കോടതിയെ സമീപിച്ചത്. മൂന്നു വർഷത്തിനുളളിൽ ചിത്രീകരണം ആരംഭിക്കാമെന്നായിരുന്നു കരാർ. കേസ് നൽകിയ ശേഷം മൂന്ന് തവണ സംവിധായകൻ വന്നു കണ്ടുവെങ്കിലും കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നുവെന്ന് എം.ടി പറഞ്ഞു. ഇനി അനുരഞ്ജന ശ്രമങ്ങളൊന്നുമില്ല. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വക്കീലാണ് തീരുമാനിക്കുന്നതെന്നും എം.ടി പറഞ്ഞിരുന്നു.
advertisement
എന്നാൽ ജനുവരി മാസം, മഹാഭാരതം അടിസ്ഥാനമാക്കി ശ്രീകുമാർ മേനോൻ ഒരു ചിത്രം സംവിധാനം ചെയ്യും എന്ന് പ്രഖ്യാപിച്ചു. ഡോ. എസ്.കെ.നാരായണന്‍ ആണ് നിർമ്മാതാവ്. എന്നാൽ ഈ ചിത്രത്തിന്റെ കഥയും, തിരക്കഥയും എവിടെ നിന്നെന്നുള്ള കാര്യം അവ്യക്തമായി തുടരുന്നു.
